Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ വളരെ എക്സൈറ്റഡാണ്'; തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളെ കണ്ട് മനസ്സുനിറഞ്ഞ് അഭിഷേക്

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും ഇപ്പോഴും മത്സരാർത്ഥികളെക്കുറിച്ചാണ് ചർച്ച. ബിഗ് ബോസിലേക്ക് വൈൽഡ് കാർഡ് ആയി എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ. അനാവശ്യ വഴക്കുകൾക്കൊന്നും നിൽക്കാത്ത ആളാണ് അഭിഷേക്. തുടക്കത്തിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നുവെങ്കിലും ഇപ്പോൾ അഭിഷേകിന് ധാരാളം ഫാൻസ് ഉണ്ട്.

ഫൈനൽ 5 ൽ അഭിഷേക് എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവം ആണ് അഭിഷേക്. അഭിഷേക് പങ്കു വെച്ച ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. സീസൺ 4 ലെ മത്സരാർത്ഥിയായിരുന്ന അഖിൽ മാരാരെ കാണാൻ പോകുന്നതിനെക്കുറിച്ചാണ് അഭിഷേക് പറയുന്നത്. താൻ വളരെ എക്സൈറ്റഡ് ആണെന്നും ഒരാളെ മീറ്റ് ചെയ്യാൻ പോവുകയാണെന്നും പറഞ്ഞാണ് അഭിഷേക് വീഡിയോ തുടങ്ങുന്നത്.

abhii

താൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ സമയത്ത് പുള്ളിയുടെ ഒരു മെസേജ് ഉണ്ടായിരുന്നു, അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടെന്ന് അഭിഷേക് പറയുന്നു. അഖിലിനെ കാണാൻ അഭിഷേക് പോകുന്നതും കാണുന്നതുമൊക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്. അഖിലേട്ടനെ കണ്ടു, സംസാരിച്ചു , മണിക്കൂറുകളോളം സംസാരിച്ചെന്നും അഭിഷേക് പറയുന്നു.

ബിഗ് ബോസിലേത് പോലെ തന്നെ എന്തും വെട്ടിത്തുറന്ന് പറയുന്ന മനുഷ്യനാണെന്നും താൻ വലിയ ഫാനാണെന്നും അഭിഷേക് പറയുന്നു. നേരത്തെ നമുക്ക് കോൺടാക്റ്റ് ചെയ്യാൻ പറ്റില്ല , കാരണം എന്തോരം ഫാൻസ് ഉണ്ടാവും. ഇപ്രാവശ്യം പുള്ളി തന്നെ ഇങ്ങോട്ട് മെസേജ് അയച്ചപ്പോൾ കിട്ടിയ അവസരം ഞാൻ മുതലാക്കി. അഖിലേട്ട കാണാമോ എന്ന് ചോദിച്ചപ്പോൾ അതിനെന്താ മോനെ കാണാലോ എന്ന് പറഞ്ഞു എന്നും അഭിഷേക് പറയുന്നു. താൻ വളരെ ഹാപ്പിയാണെന്നും അഭിഷേക് പറയുന്നു.

നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. അഖിലേട്ടന്റെ കൂടെ അഭി ബ്രോ അടിച്ചു പൊളിച്ചു ലെ സൂപ്പർ നല്ല വ്യക്തി ആണ് അഖിലേട്ടൻ. അഭിയും അഖിൽ ഏട്ടനെ പോലെ തന്നെ എന്നിങ്ങനെയാണ് കമന്റുകൾ. ബി​ഗ് ബോസ് സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് അഖിലായിരുന്നു. വിജയി ആയതും അഖിൽ തന്നെയായിരുന്നു.

സീസൺ തുടങ്ങുമ്പോൾ അഖിലിനെതിരെ ഒരുപാട് വിർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ മത്സരം അവസാനിക്കാറായപ്പോഴെക്കും ആരാധകർ കൂടുകയായിരുന്നു. അഭിഷേകിനും അങ്ങനെ തന്നെയായിരുന്നു തുടക്കത്തിൽ ധാരാളം ഹേറ്റേഴ്സ് ഉണ്ടായിരുന്നു. മത്സരം അവസാനിക്കാനായപ്പോഴേക്കും ആരാധകർ കൂടി. ഫൈനൽ 5 ൽ എത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+