അഭിഷേക് സിംഗിള്‍ ലൈഫ് വിട്ടോ? എന്നാണ് കല്യാണമെന്ന് ആരാധകര്‍, ശരിക്കും പ്രണയത്തിലാണോ?
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ. ആരോടും പെട്ടെന്ന് അടുക്കാത്ത ഒരു പ്രകൃതമാണ് അഭിഷേകിന്റേത് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇപ്പോൾ അഭിഷേകിന്റെ സ്വഭാവത്തിൽ കുറച്ച് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആരാധകർ പറയുന്നു.
അഭിഷേക് ഇപ്പോൾ കുറച്ച് റൊമാന്റിക് ആയിട്ടുണ്ടെന്നാണ് അഭിഷേകിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ മുൻനിർത്തി ഇവർ പറയുന്നത്. അടുത്തിടെ ഒരു റൊമാന്റിക് വീഡിയോ അഭിഷേക് പങ്കുവെച്ചിരുന്നു. സ്‌നേഹയ്‌ക്കൊപ്പമാണ് അഭിഷേകിന്റെ വീഡിയോ. നേരെത്തെയും സ്‌നേഹയ്‌ക്കൊപ്പമുള്ള വീഡിയോ അഭിഷേക് പങ്കുവെച്ചിട്ടുണ്ട്. യെസ് ഓർ നോ എന്ന ക്യാപ്ഷൻ നൽകിയാണ് അഭിഷേക് വീഡിയോ പങ്കുവെച്ചത്.

ഇരുവരും പ്രണയത്തിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ലവ്, സോൾമേയ്റ്റ് എന്നീ ഹാഷ്ടാഗ് ഒക്കെ വീഡിയോയക്ക് നൽകിയിട്ടുണ്ട്. നിരവധി കമന്റുകളാണ് ഈ വീഡിയോയക്ക് വന്നുകൊണ്ടിരിക്കുന്നത്. അങ്ങട് കെട്ട് കുമാരേട്ടാ. നല്ല ചേർച്ച ഇണ്ട് രണ്ടാളേം, കുട്ടി സുന്ദരിയാണ്.. അങ്ങ് കെട്ടു, സിഗ്മാ ലൈഫ് അവസനാപ്പിക്കുകയാണോ? ഇത് ചേട്ടൻ കെട്ടാൻ പോകുന്ന കുട്ടിയാണോ? എന്നങ്ങനെ പോകുന്നു കമന്റുകൾ. ആണെന്നോ അല്ലെന്നോ അഭിഷേക് പറയുന്നില്ല.
ബിഗ് ബോസിൽ കയറിയപ്പോൾ വളരെ ആക്ടീവായിരുന്ന അഭിഷേക് മഞ്ഞ കാർഡ് കിട്ടിയതിന് ശേഷം കുറച്ച് സൈലന്റ് ആവുകയായിരുന്നു. ആ ഒരു സംഭവം നടന്നിരുന്നില്ലെങ്കിൽ തീർച്ചയായും അഭിഷേക് വിന്നറാകുമായിരുന്നു എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. മഞ്ഞ കാർഡ് കിട്ടയപ്പോൾ ഡൗൺ ആയത് മനപൂർവ്വമാണെന്നും അഭിഷേക് പറഞ്ഞിരുന്നു. നാലാം സ്ഥാനം ആണ് അഭിഷേകിന് ലഭിച്ചത്. ബിഗ് ബോസിന് പുറത്തിറങ്ങയതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അഭിഷേക് മറുപടി പറഞ്ഞിരുന്നു.
വിവാഹം ഇപ്പോഴെ ഇല്ലെന്നായിരുന്നു അന്ന് പറഞ്ഞത്. പറ്റിയാളെ എന്ന് കണ്ടുപിടിക്കുന്നുവോ അന്ന് വിവാഹം കഴിക്കുമെന്നും നിലവിൽ താൻ സിംഗാളാണ് മിക്കവാറും സിംഗിൾ ആയി ജീവിതം പോകുമെന്നാണ് തോന്നുന്നതെന്നും അന്ന് അഭിഷേക് പറഞ്ഞിരുന്നു. പെണ്ണിനെ കിട്ടാത്തത് കൊണ്ടല്ല സിനിമയിലൊക്കെ അവസരത്തിന് നോക്കാമെന്ന് വെച്ചിരിക്കുകയാണ് എന്നും അഭിഷേക് പറഞ്ഞിരുന്നു.
നമ്മൾ ജീവിതത്തിൽ ആരെങ്കിലുമായി ഇടപെടുമ്പോൾ ഷീ ഈസ് ദ വൺ എന്ന് തോന്നുമല്ലോ അപ്പോൾ ആലോചിക്കാം, എന്നും അഭിഷേക് പറഞ്ഞിരുന്നു. ക്രഷ് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമായിപ്പോകുമെന്നും അഭിഷേക് പറഞ്ഞിരുന്നു. അന്ന് പറഞ്ഞ് ആ ഒരാൾ ആണോ ഇത് എന്നാണ് അഭിഷേകിന്റെ ഫാൻസ് ചോദിക്കുന്നത്.












Click it and Unblock the Notifications