ബിഗ് ബോസിൽ നിന്ന് കുറേ പണം കിട്ടി, അതെല്ലാം എവിടെ പോയ്? വീട് പോലുമില്ല, നടൻ അരിസ്റ്റോ സുരേഷ് പറയുന്നു
ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരിസ്റ്റോ സുരേഷ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളിക്ക് സുരേഷ് പരിചിതനായി. ജനപ്രിയ ടെലിവിഷൻ പരിപാടിയായ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായും അരിസ്റ്റോ സുരേഷ് എത്തിയിരുന്നു.
അമ്മയുമായി ഇപ്പോഴും ഒരു വാടകവീട്ടിലാണ് അരിസ്റ്റോ സുരേഷ് താമസിക്കുന്നത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഇതുവരെ പൂർത്തിയാക്കാനായില്ല. ബിഗ് ബോസിൽ നിന്ന് തനിക്ക് കുറേ പണം കിട്ടിയിരുന്നെങ്കിലും അതൊന്നും ഇപ്പോൾ കയ്യിലില്ലെന്ന് അരിസ്റ്റോ സുരേഷ് വൺ 2 ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അരിസ്റ്റോ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ:

''സ്വന്തമായി വീട് ആയിട്ടില്ല. സ്വന്തമായൊരു വീട് വേണം എന്നതാണ് വലിയ ആഗ്രഹം. എനിക്കല്ല, എന്റെ അമ്മയ്ക്ക് വേണ്ടി.ഇപ്പോഴും വാടകയ്ക്ക് ആണ് താമസിക്കുന്നത്. ബിഗ് ബോസ് ഷോയില്‍ പോയപ്പോള്‍ കുറേ കാശ് കിട്ടിയതാണ്. പക്ഷേ അതൊന്നും ഇപ്പോള്‍ തന്റെ കയ്യിലില്ല. പിന്നീട് തരാമെന്ന് പറഞ്ഞ് പലരും വാങ്ങിച്ച് കൊണ്ട് പോയി. അവരാരും തിരിച്ച് തന്നില്ല. തരും. അവര്‍ക്കും കിട്ടാത്തത് കൊണ്ടായിരിക്കും.
കൊവിഡൊക്കെ വന്ന് അവരും പെട്ട് പോയി. ആ കാശൊന്നും താന്‍ ധൂര്‍ത്തടിച്ച് കളഞ്ഞിട്ടില്ല. വെള്ളടിച്ചോ ചൂതാടിയോ ഒന്നും നശിപ്പിച്ചിട്ടില്ല. ഓരോരുത്തര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ക്ക് അത് തിരിച്ച് തരാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ താനും പെട്ടു. ഒരു സിനിമയിലേക്ക് അതിന്റെ സംവിധായകന്‍ തന്നെ വളരെ ഇഷ്ടപ്പെട്ട് വിളിച്ചു. 25000 രൂപ അഡ്വാന്‍സും തന്നു. കുറേ ദിവസം അഭിനയിച്ചു. പിന്നീട് ആ സിനിമ തിയറ്ററിലേക്ക് ഇറക്കാനുളള പണം ഇല്ലാത്തതിനാല്‍ പ്രൊഡ്യൂസര്‍ തന്റെ കയ്യില്‍ നിന്ന് 1 ലക്ഷം രൂപ വാങ്ങി. അതില്‍ 10000 രൂപ തിരിച്ച് തന്നിട്ടണ്ട്. അങ്ങനെ കുറേ പണം പോയിട്ടുണ്ട്.
പിന്നെ നമുക്കുളളത് എപ്പോഴായാലും വരും എന്നാണ് കരുതുന്നത്. ഒരു ലോട്ടറിയടിക്കും എന്നാണ് തോന്നുന്നത്. ലോട്ടറി എടുക്കുന്നുത് പതിവല്ല. ആരെങ്കിലും ചേട്ടാ ഒരു ലോട്ടറി എന്ന് പറയുമ്പോഴാണ് എടുക്കുന്നത്. അതും അടിക്കുമെന്ന് കരുതിയല്ല. 40 രൂപയുടെ ലോട്ടറി 50 രൂപ കൊടുത്താണ് വാങ്ങിക്കുക. അത് പൊങ്ങച്ചം പറയുന്നതല്ല. ലോട്ടറി അടിച്ചാല്‍ കൊള്ളാം''.












Click it and Unblock the Notifications