വിഷ്ണുവിന്റെ പിറന്നാളിന് അഖിലെത്തി; തമ്പിക്ക് അണ്ണന്‍ നല്‍കിയത് വിലപിടിപ്പുള്ള സമ്മാനം..
ബിഗ്‌ബോസ് മലയാളം സീസൺ 5 അവസാനിച്ചുവെങ്കിലും തങ്ങളുടെ പ്രിയ താരങ്ങളുടെ വിശേഷം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഈ സീസൺ. കാരണം മത്സരാർത്ഥികൾ തമ്മിൽ ഗെയിമിലല്ലാതെ വ്യക്തിപരമായി ദേഷ്യമോ വെറുപ്പോ ഒന്നും തന്നെ ഇല്ലായിരുന്നു.
അഭിപ്രായവ്യത്യാസം പറയുകയും ശേഷം ദേഷ്യം മനസ്സിൽ വെയ്ക്കാതെ വീണ്ടും നല്ലരീതിയിൽ തന്നെ പെരുമാറുകയും ചെയ്യുന്ന രീതിയായിരുന്നു മത്സരാർത്ഥികളുടേത്. ഇപ്പോൾ ബിഗ്‌ബോസിന് പുറത്തിറങ്ങിയപ്പോഴും ആരും പരസ്പരം മോശമായ രീതിയിൽ സംസാരിച്ചിരുന്നില്ല.

എല്ലാവരും ആഗ്രഹിച്ച പോലെ അഖിൽ മാരാർ തന്നെയാണ് ഈ സീസണിൽ കപ്പ് നേടിയത്. എന്നാൽ വിഷ്ണു ഫൈനലിൽ എത്താതെ ബിഗ്‌ബോസിന് പുറത്തായപ്പോൾ പ്രേക്ഷകർക്ക് വല്ലാതെ വിഷമം ആയിരുന്നു.
കാരണം അഖിലിന്റെയും വിഷ്ണുവിന്റെയും ഷിജുവിന്റെയും സൗഹൃദം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ മത്സരം മുന്നോട്ടുപോയപ്പോൾ ഈ സുഹൃത്ത് വലയത്തിൽ നിന്ന് വിഷ്ണു വിട്ടുനിന്നു, എന്നാൽ അവസാനം ആയപ്പോഴേക്കും ഇവരുടെ അടുപ്പം കൂടി. അണ്ണനും തമ്പിയും എന്നാണ് അഖിലും വിഷ്ണവും പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.
ഇപ്പോൾ വിഷ്ണുവിനെ കാണാൻ അഖിൽ എത്തിയിരിക്കുകയാണ്, വിഷ്ണുവിന്റെ പിറന്നാളിനാണ് അഖിൽ എത്തിയത്. വിഷ്ണുവിന് ഒരു സമ്മാനവുമായാണ് അഖിൽ എത്തിയത്. വിഷ്ണുവിന് റെയ്ബാൻ ഗ്ലാസാണ് അഖിൽ സമ്മാനിച്ചത്. തന്റെ അണ്ണൻ വന്നിരുന്നുവെന്ന് വിഷ്ണു ലൈവ് വീഡിയോയിൽ പറഞ്ഞിരുന്നു.
ഇവർ ഒരുമിച്ചുള്ള ചിത്രം അഖിൽ പങ്കുവെച്ചിരുന്നു. ഇതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി. വിഷ്ണു അങ്ങനെ ഫൈനലിൽ എത്താതെ പോകേണ്ടിയിരുന്നു ആളല്ലായിരുന്നുവെന്ന് ആരാധകർ ഇപ്പോഴും പറയുന്നുണ്ട്. അഖിലും വിഷ്ണും ആയിരുന്ന ഈ സീസൺ സ്വന്തമാക്കാൻ നൂറു ശതമാനവും യോഗ്യത ഉള്ളവർ എന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച.
അതേസമയം താൻ പുതിയതായി ആരംഭിച്ച യൂട്യൂബ് ആരോ ഹാക്ക് ചെയ്തുവെന്നും വിഷ്ണു പറഞ്ഞു. ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് വിഷ്ണു ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഈ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിഷ്ണു പറഞ്ഞത്.
ഗ്രാൻഡ് ഫിനാലെ വ്ലോഗിൻറെ രണ്ടാം ഭാഗം അപ്‍ലോഡ് ചെയ്യാനായി എല്ലാം തയ്യാറാക്കിയപ്പോഴാണ് ചാനൽ ഹാക്ക് ചെയ്യപ്പെട്ട കാര്യം അറിഞ്ഞതെന്നും വിഷ്ണു പറഞ്ഞു. പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. യുട്യൂബ് ഹാക്ക് ചെയ്യപ്പെട്ട കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആദ്യം പറഞ്ഞിരുന്നു. പിന്നീടാണ് പുതിയ യൂട്യൂബ് ചാനലിലൂടെ വിവരം പറഞ്ഞത്.
ഹായ് എല്ലാവരുടേയും ആശംസകൾക്ക് നന്ദി. പക്ഷേ എനിക്ക് ഇതൊരു നല്ല ദിവസമല്ല. എന്റെ യുട്യൂബ് ചാനൽ ഇന്ന് ആരോ ഹാക്ക് ചെയ്തു, എന്താണ് ഞാൻ നിങ്ങളോട് ചെയ്‍തത്?എന്നാണ് വിഷ്ണു ചോദിച്ചത്. യുട്യൂബ് ഒന്നും അറിയില്ലെങ്കിൽക്കൂടി ഞാൻ ഒത്തിരി ആഗ്രഹിച്ച് തുടങ്ങിയതായിരുന്നു. 80,000ൽ അധികം സബ്സ്ക്രൈബൈഴ്‍സ് ഉള്ളതായിരുന്നു. നിങ്ങൾ ഓരോരുത്തരുടേയും പിന്തുണ കൊണ്ടുമാത്രമാണ് ഞാൻ ഇത് നേടിയെടുത്തത്, എന്നും വിഷ്ണു പറഞ്ഞിരുന്നു.












Click it and Unblock the Notifications