അന്ന് സിസി അടക്കാത്തത് കൊണ്ട് ബൈക്ക് ബാങ്കുകാർ കൊണ്ടുപോയി; ഇന്ന് അഖിൽ മാരാർ സ്വന്തമാക്കിയത് കണ്ടോ!
ബിഗ് ബോസ് മലയാളം സീസൺ 5 ലെ വിജയി ആയിരുന്നു അഖിൽ മാരാർ. സീസൺ 6 കഴിഞ്ഞിട്ടും അഖിലിന്റെ ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവില്ല. ബിഗ് ബോസ് സീസൺ 5 ന്റെ തുടക്കത്തിൽ തന്നെ അഖിൽ ആയിരിക്കും വിജയി എന്ന പ്രതീക്ഷ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. തന്റെ ഹേയ്റ്റേഴ്സിനെ പോലും ഫാൻസാക്കി മാറ്റിയാണ് അഖിൽ ബിഗ് ബോസിന് പുറത്തെത്തിയത്. തുടക്കത്തിൽ അഖിലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
പക്ഷേ അഖിലിന്റെ ഭാര്യയും മക്കളും ഫാമിലി റൗണ്ടിൽ എത്തിയതോടെ അഖിലനോട് ആളുകളുടെ ദേഷ്യം മാറുകയായിരുന്നു. അഖിൽ എല്ലായിടത്തും ഒരുപോലെയാണെന്നും അഭിനയിക്കാത്ത വ്യക്തിയാണെന്നും ആണ് പ്രേക്ഷകർ പറയുന്നത്. വൻ സ്വീകാര്യതയാണ് അഖിലിന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ അഖിൽ തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.

അഖിലിന്റെ ജീവിത വഴികളെല്ലാം ആരാധകർക്കും അറിയാവുന്നതാണ്. ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് അഖിൽ. വളരെ കാലമായുള്ള ആഗ്രഹമാണ് താരം പൂർത്തീകരിച്ചിരിക്കുന്നത്. സ്പോർട്സ് ബൈക്ക് വാങ്ങണമെന്ന ആഗ്രഹമാണ് അഖിൽ പൂർത്തീകരിച്ചിരിക്കുന്നത്. ബി എം ഡബ്ല്യൂ XR 900(customized ) ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് അഖിൽ.
റോഡ് റാഷ് ഗെയിം കളിച്ചു തുടങ്ങിയ കാലത്തുള്ള ആഗ്രഹമായിരുന്നു ഒരു സ്പോർട്സ് ബൈക്ക്.. അവസാനം ഉപയോഗിച്ചത് ഒരു ഹോണ്ട ട്വിസ്റ്റർ ആയിരുന്നു.. അതാണെങ്കിൽ സി സി അടക്കാൻ പറ്റാതെ ബാങ്കുകാർ കൊണ്ട് പോയി.. ആഗ്രഹങ്ങൾ അല്ലെ എന്നാ പിന്നെ എടുത്തേക്കാം എന്ന് ഞാനും.. ബി എം ഡബ്ല്യൂ XR 900(customized ) ഈശ്വരന് നന്ദി... നിങ്ങൾക്കും, എന്നാണ് ബൈക്ക് സ്വന്തമാക്കിയ വിശേഷം പങ്കുവെച്ച് അഖൽ കുറിച്ച്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
ഈ മുതലിനെ കാണുമ്പോൾ ശരിക്കും അഭിമാനം തോന്നുന്നു ഒന്നുമില്ലാതാടത്തു നിന്നും എല്ലാം നേടിയെടുത്ത ഒരു മനുഷ്യനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. പലരെയും നമ്മൾ കാണുന്നത് എത്ര പണം കിട്ടിയാൽ പോലും അത് എവിടേലും സ്വരൂപിച്ച് ബാങ്കിൽ നിക്ഷേപിക്കുകയോ അത് പിന്നീട് വിരിയുന്ന പ്രതീക്ഷയിൽ നോക്കി ജീവിതം കളയുന്നവരാണ്.
എന്നാൽ ഉള്ള സമ്പാദ്യം വെച്ച് തന്റെ സന്തോഷങ്ങൾ കണ്ടെതുമ്പോൾ ആണ് ജീവിതത്തിനും കൈയിൽ ഉള്ള പണത്തിനും ശെരിക്കും മൂല്യം ഉണ്ടാക്കുന്നത്, കണ്ടു പഠിക്കാൻ ഉള്ള മുതൽ ആണ് ഇത്, ബിഗ് ബോസ് സീസൺ എത്ര വന്നാലും അഖിലേട്ടനെ എന്നും ആളുകൾ ഓർക്കും, എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications