Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ മാരാറിന്റെ പുതിയ കാർ ചില്ലറക്കാരനല്ല; കാഴ്ചയിലെ ഭം​ഗി മാത്രമല്ല.. കില്ലാടി തന്നെ

ബിഗ്‌ബോസ് മലയാളം 5 ൽ വിജയം സ്വന്തമാക്കിയത് അഖിൽ മാരാർ ആയിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ അഖിൽ വിജയിക്കുമെന്ന് പ്രേക്ഷകർക്കൊക്കെ ഉറപ്പുണ്ടായിരുന്നു. തുടക്കം മുതൽ അഖിൽ തന്നെയായിരുന്നു ഷോയിൽ മുന്നിട്ട് നിന്നത്.
അതുകൊണ്ട് തന്നെ അഖിൽ കപ്പ് സ്വന്തമാക്കിയപ്പോൾ ആർക്കും അത്ഭുതം തോന്നിയില്ല.

50 ലക്ഷം രൂപയായിരുന്നു ഈ സീസണിലെ മത്സരാർത്ഥിക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ ഒരു സർപ്രൈസ് സമ്മാനവും ഉണ്ടായിരുന്നു. ഷോയുടെ ടൈറ്റിൽ സ്‌പോൺസർമാരിൽ ഒരാളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ് യു വി ആയ ഫ്രോങ്‌സാണ് അഖിലിന് ലഭിച്ചത്.

Bb

pc: Fb

കമ്പനിയുടെ പ്രതിനിധിയാണ് കാറിന്റെ താക്കോൽ വേദയിൽ വെച്ച് അഖിലന് നൽകിയത്. ഇപ്പോൾ അഖിൽ മറ്റൊരു കാർ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് അഖിൽ ഇക്കാര്യം വെളിപ്പെടുത്തിയത് കാറിന് ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോയും അഖിൽ പങ്കുവെച്ചിരുന്നു.

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങൾ നിർമ്മിക്കുന്നതിൽ പേരുകേട്ട വോൾവോയുടെ സെഡാൻ എസ് 90 ആണ് അഖിൽ സ്വന്തമാക്കിയിരിക്കുന്നത്. മുണ്ടും ഉടുത്ത് കാറിന് മുന്നിൽ നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് അഖിൽ ഈ സന്തോഷം പങ്കുവെച്ചത് യാത്രകൾ എന്നും സുരക്ഷിതമായിരിക്കട്ടെ എന്നും അഖിൽ കുറിച്ചു. നിരവധിപേരാണ് അഖിലിനെ അഭിനന്ദിച്ച് കമന്റിട്ടുകൊണ്ടിരിക്കുന്നത്.

വോൾവോ എസ് 90 യുടെ 2020 മോഡൽ ഡീസൽ പതിപ്പാണ് അഖിൽ സ്വന്തമാക്കിയ പുതിയ കാർ. രണ്ട് ലിറ്റർ ഡീസൽ എൻജിൻ ഉപയോ​ഗിക്കുന്ന കാറിന് 190 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. വോൾവോയുടെ പ്രീമിയം എസ് 80 ന് പകരമായാണ് 2016 ൽ എസ് 90 വിപണയിൽ എത്തിയത്. സ്പോർട്ട് യൂട്ടിലിറ്റി വാഹനമായ എക്സി 90 പ്ലാറ്റ് ഫോമിലാണ് വോൾവോ സെഡാനായ എസ് 90 നിർമിച്ചത്.

നേരത്തെ രണ്ട് ലിറ്റർ ഡി ഫോർ ഡീസൽ എൻജിൻ‌ മോഡൽ ഉണ്ടായിരുന്നവെങ്കിലും നിലവിൽ പെട്രോൾ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ മാത്രം ആണ് വിപണയിലേക്ക് എത്തുന്നത്. രണ്ട് ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോ​ഗിക്കുന്ന വാഹനത്തിന് 250 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. 100 കിലോ മീറ്റർ വേ​ഗത്തിലെത്താൻ 6.9 സെക്കൻഡ് മാത്രം മതി. 67. 90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഷോ റഖൂം വില. എന്തായാലും നല്ല കിടുക്കൻ വണ്ടി ആണെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+