Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസിന് മുമ്പും പാർവതിക്ക് സിനിമ കുറവ്? ഇപ്പോഴത്തെ പവർ ഗ്രൂപ്പ് നസ്ലനും ബേസിലുമൊക്കെ: അഖില്‍ മാരാർ

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ആരുടേയും പേര് എടുത്ത് പറയാത്തത് എല്ലാ താരങ്ങളേയും അധിക്ഷേപിക്കുന്നതിന് ഇടയാക്കിയെന്ന് സംവിധായകന്‍ അഖില്‍ മാരാർ. നടിമാരെ മാത്രമല്ല, നടിമാരുടെ അമ്മമാരേയും ആക്ഷേപിക്കുന്ന സാഹചര്യമുണ്ടായി. റിപ്പോർട്ടില്‍ എന്തെങ്കിലും ഉണ്ടോന്ന് ചോദിച്ചാല്‍ അതില്‍ ഒന്നും ഇല്ലെന്നും മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ മാരാർ പറയുന്നു.

മലയാള സിനിമയില്‍ പരിഹരിക്കപ്പെടേണ്ടതായിട്ടുള്ള കുറേ പ്രശ്നങ്ങള്‍ ഉണ്ട്. പക്ഷെ എന്ത് പരിഹരിക്കണം, എവിടെ പരിഹരിക്കണം, ഏത് കാലഘട്ടത്തില്‍ പരിഹരിക്കണം. 90 കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഒരുപാട് പ്രശ്നങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പരാതി കൊടുത്തിരിക്കുന്ന ഒരു സ്ത്രീ എഴുപത് വയസ്സുള്ള ഒരു സ്ത്രീ ആണെന്ന് കരുതുക. അവർ സിനിമയില്‍ വന്ന കാലത്തുള്ള കാര്യമാണ് പറഞ്ഞതെങ്കില്‍ ആ പ്രശ്നം പരിഹരിക്കപ്പെട്ട് കഴിഞ്ഞു.

dileep-parvathy-

കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ക്കുള്ളില്‍ മലയാള സിനിമ മാറിയതും പുതിയ കുട്ടികള്‍ എങ്ങനെ സർവൈവ് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആർക്കും അറിയാതിരിക്കെയും, മുന്‍കാലങ്ങളിലെ മാത്രം വിഷയമാണോ ഇതെന്നും മനസ്സിലാക്കണമെങ്കില്‍ ഈ പരാതി കൊടുത്തിരിക്കുന്ന കാലഘട്ടം മനസ്സിലാക്കല്‍ പ്രധാനമാണ്. എന്നാല്‍ ഇതൊന്നും നമുക്ക് അറിയില്ലാലോയെന്നും അഖില്‍ മാരാർ പറയുന്നു.

സിനിമയുമായി ബന്ധപ്പെട്ട് ഇന്ന് ഒരു ആയിരം പെണ്‍കുട്ടികള്‍ വർക്ക് ചെയ്യന്നുവെന്ന് കരുതുക. ഇതില്‍പ്പെട്ട ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന് അറിഞ്ഞാലല്ലേ നിലവിലെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളു. പ്രശ്നങ്ങള്‍ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. അത് കമ്മിറ്റിയും പറയുന്നു. എന്നാല്‍ ഇതിനെതിരെ നിയമനടപടി എടുക്കണോ വേണ്ടയോ എന്നതിനൊക്കുറിച്ചൊന്നും കമ്മറ്റിയും സർക്കാറും ഒന്നും പറഞ്ഞില്ല.

പവർ ഗ്രൂപ്പിനെക്കുറിച്ച് പറയുന്നുണ്ടല്ലോ. ആരായിരിക്കും പവർ ഗ്രൂപ്പ്. പവർ ഉള്ളവനായിരിക്കും പവർ ഗ്രൂപ്പ്. അങ്ങനെ നോക്കിയാല്‍ മലയാള സിനിമയിലെ ഇപ്പോഴത്തെ പവർ ഗ്രൂപ്പ് ഒരു പക്ഷെ നസ്ലിനും ബേസിലുമൊക്കെ തൊട്ടുതുടങ്ങുന്ന പുതുതലമുറയിലെ ആളുകളായിരിക്കും. കാരണം അവരുടെ കയ്യിലാണ് പവർ. അവരുടെ കയ്യിലൂടെയാണ് സാറ്റ് ലൈറ്റ് കച്ചവടം നടക്കുന്നത്. അവർക്കാണ് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നത്.

എന്റെ സിനിമ കച്ചവടം നടക്കുന്ന സമയത്ത് മാത്രമേ എനിക്ക് ഡിമാന്‍ഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഒരു സംവിധായകന്‍ എന്റെ അടുത്ത് കഥ പറയാന്‍ വരുമ്പോള്‍ എനിക്ക് താല്‍പര്യമില്ല, നിങ്ങളുടെ കഥ ഞാന്‍ കേള്‍ക്കുന്നില്ല എന്ന് പറയണമെങ്കില്‍ എനിക്ക് പവർ വേണം. ഈ പഴയ പവർ ഗ്രൂപ്പ് എന്ന് പറയുന്നത് ഇങ്ങനെയുള്ള പവർ ഗ്രൂപ്പാണോയെന്നും അഖില്‍ മാരാർ ചോദിക്കുന്നു.

2024 ലാണ് നമ്മുടെ കയ്യില്‍ ഈ റിപ്പോർട്ട് എത്തുന്നത്. അപ്പോള്‍ ഈ പറയുന്ന പവർ ഗ്രൂപ്പ് ഉണ്ടോന്ന് നോക്കണം. പണ്ട് ഇങ്ങനെ ഒരു പവർ ഗ്രൂപ്പ് ഉണ്ടായിരുന്നുവെന്ന് പറയാം. അതില്‍ ആർക്കാണ് ഇപ്പോള്‍ പവറുള്ളത്. ആരോപണം ഉന്നയിക്കപ്പെട്ട് നമ്മുടെ മുമ്പില്‍ എത്തിയ പേരുകള്‍ എടുത്ത് നോക്കാം. മാമുക്കോയയുടെ ഉള്‍പ്പെടെ പേരുകള്‍ പറയുന്നത് കേട്ടു. മരിച്ചുപോയ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് എന്ത് പരിഹാരമാണ് ഉണ്ടാക്കാന്‍ സാധിക്കുന്നത്.

ഡബ്ല്യൂ സി സിയിലെ അംഗങ്ങള്‍ മാത്രം കൊടുത്ത പരാതിയാണോ ഇത്. അല്ലെങ്കില്‍ അതിന് അപ്പുറത്തും സിനിമയില്‍ പ്രവർത്തിക്കുന്ന ആളുകള്‍ പരാതി കൊടുത്തിട്ടുണ്ടോ. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവരുന്നു എന്ന ഘട്ടത്തില്‍ പഴയ വിരോധം തീർക്കാന്‍ ചിലർ ശ്രമിക്കുന്നതാണോയെന്ന് അറിയണം.

ദിലീപ് വിഷയത്തിന് ശേഷമാണ് തന്റെ അവസരങ്ങള്‍ കുറഞ്ഞതെന്ന് പാർവതി പറയുന്നതായി ഒരു അഭിമുഖത്തില്‍ കണ്ടു. വെറുതെയൊന്ന് അവർ ചെയ്ത പടങ്ങള്‍ ഒന്ന് എടുത്ത് നോക്കുക. 2016 ലും 15 ലൊക്കെ എത്ര പടങ്ങള്‍ ചെയ്തെന്ന് നോക്ക്. 2012 ലും 13 ലും ഒന്നും സിനിമ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അതായത് എണ്ണം മുമ്പ് കുറവാണ്.

നടന്മാരുടെ കാര്യം എടുത്ത് നോക്ക്. പുതുതായി വന്ന ആളുകളുടെ എണ്ണം എടുത്ത് നോക്ക്. ക്യാരക്ടർ വേഷം ചെയ്തിരുന്ന പലർക്കും അവസരമില്ല. ഇപ്പോഴും എന്നോട് സാമ്പത്തിക സഹായം ചോദിക്കുന്ന സിനിമയില്‍ നല്ല ഫേസ് വാല്യു ഉള്ള ആളുകളുണ്ട്. എന്നാല്‍ അവസരമില്ല. കഴിഞ്ഞ ഒരു അഞ്ച് വർഷം കൊണ്ട് സിനിമ മാറിയെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+