Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തെങ്കിലും വീണ് കിട്ടാനായിരിക്കും ഇതൊക്കെ ചെയ്യുന്നത്,വീട്ടുകാരെ വെറുതെ വിടണം'; തുറന്നടിച്ച് അഖിൽ മാരാർ

കൊച്ചി: സിനിമ സംവിധായകനായ അഖിൽ മാരാർ ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് കൂടുതൽ മലയാളി പ്രേക്ഷകരിലേക്ക് എത്തിയത്. തുടക്കം മുതൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച അഖിൽ വളരെ പെട്ടെന്ന് പ്രേക്ഷക മനസിൽ ഇടം നേടി. ടാസ്കുകളിലും ബിഗ് ബോസ് മൈന്റ് ഗെയിമിലുമെല്ലാം ബിഗ് ബോസ് അണിയറപ്രവർത്തകരെ പോലും അമ്പരിപ്പിച്ച് കൊണ്ടുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നു. ഒടുവിൽ ഈ സീസണിന്റെ വിജയപ്പെട്ടവും താരം സ്വന്തമാക്കി.

ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള തന്റെ പ്ലാനുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. സിനിമ കാണാൻ തീയറ്ററിൽ എത്തിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ താരം മനസ് തുറന്നത്. അതേസമയം മാധ്യമങ്ങൾ തന്റെ വീട്ടുകാരെ അനാവശ്യമായി ശല്യപ്പെടുത്തുകയാണെന്നും അഖിൽ പ്രതികരിച്ചു.

Akhil Marar

'സിനിമ പ്ലാനുകളൊക്കെ ഉണ്ട്. ഇപ്പോൾ ഓണമായിട്ട് കുറച്ച് അങ്ങനെയുള്ള പരിപാടികളൊക്കെ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഞാൻ ഡയറക്ട് ചെയ്യുന്ന ഒരുപരിപാടി ഞാൻ ഓൾറെഡി പ്ലാൻ ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ എഴുത്ത് പരിപാടികളൊന്നും നടക്കുന്നില്ല. അഭിനയിക്കാൻ ചില നല്ല പ്രൊജക്ടുകളൊക്കെ വരുന്നുണ്ട്. അതൊക്കെ ഒന്ന് ആലോചിച്ച് തീരുമാനിക്കും. ആദ്യം ഒന്ന് കംഫേർട്ട് സോണിൽ എത്തട്ടെയെന്നാണ് പ്ലാൻ. വെറുതെ പോയിട്ട് സിനിമയിൽ അഭിനയിക്കുന്നതിൽ കാര്യമില്ല. ദൈവാനുഗ്രഹം കൊണ്ട് എനിക്ക് ഫേസ് വാല്യു ആയി. ആലോചിച്ച് നല്ലൊരു സബക്ട് ചെയ്യണമെന്നാണ്.

എനിക്ക് ചെയ്യാൻ പറ്റുന്ന റോളുകളാണോയെന്ന് നോക്കും. കാരണം ഞാൻ അത്ര വല്യ അഭിനേതാവൊന്നുമല്ല. പുറത്തിറങ്ങിയപ്പോഴാണ് മനസിലായത് എന്റെ മുഖത്തും ഇത്തരം ആറ്റിറ്റ്യൂഡുകൾ ഉണ്ടല്ലോ, ഹ്യൂമർ ഒക്കെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ വരുന്നുണ്ടല്ലോയെന്ന്. അപ്പോഴാണ് അഭിനയിക്കാമെന്ന ചിന്ത എനിക്ക് വന്നത്. അല്ലാതെ നടനാകണമെന്ന് ആഗ്രഹിച്ച ആളൊന്നുമല്ല.

മാധ്യമങ്ങൾ എന്നെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ അച്ഛനേയും അമ്മയേയും ഭാര്യയേയും ബുദ്ധിമുട്ടിക്കുന്നൊരു അവസ്ഥയുണ്ട്. എന്റെ വീട്ടിലേക്കൊക്കെ ആളുകൾ വന്ന് കൊണ്ടിരിക്കുകയാണ്. അവർ സാധാരണക്കാരാണ്. ഞാനും എന്റെ അച്ഛനുമൊക്കെ പലകാര്യങ്ങൾക്ക് വഴക്കുണ്ടാക്കിയിട്ടുള്ളവർ ആണ്.അപ്പോൾ എന്തെങ്കിലും വീണ് കിട്ടാൻ വേണ്ടിയാണ്. അതെനിക്ക് അറിയില്ല. എനിക്കിതൊന്നും വർക്കാവുന്നില്ല.

മുൻ സീസണുകളിലെ മത്സരാർത്ഥികളുടെ വീട്ടുകാരുടെ പുറകെ ഇങ്ങനെ കാമറ കൊണ്ട് പോയിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. എന്റെ അടുത്ത് സംസാരിച്ചോ, എനിക്ക് പ്രശ്നമില്ല. പക്ഷേ നിരന്തരം അവരെ ബുദ്ധിമുട്ടിക്കോ അവർ മോശമായി സംസാരിച്ചാലേ, അവർ സാധാരണ നാട്ടിൻപുറത്തുകാരാണ്.

ജോജു ചേട്ടനുമായി ഒരു സിനിമ സംസാരിച്ചിട്ടുണ്ട്. പക്ഷേ എന്താണെന്ന് വെച്ചാൽ ഈ സിനിയാകുന്നൊരു പ്രോസസ് ഉണ്ടല്ലോ, പലതും പഠിക്കാനുണ്ട്. ഇപ്പോഴും നമ്മുക്കൊന്നും പലതും അറിയത്തില്ല. എന്തായാലും ബിഗ് ബോസിലെ പോലെ തന്നെയുള്ള പ്ലാനിംഗ് എനിക്ക് പുറത്തുമുണ്ട്. നല്ലൊരു പരിപാടിക്ക് വേണ്ടി ശ്രമിക്കാം. ആരേയും ദ്രോഹിക്കാതിരിക്കാൻ വേണ്ടി', അഖിൽ പറഞ്ഞു.

അതേസമയം അഖിൽ സിനിമ തീയറ്ററിൽ എത്തിയപ്പോൾ ആരാധകരും യുട്യൂബ് ചാനലുകാരും താരത്തെ വളയുകയായിരുന്നു. സ്വയം വണ്ടി ഓടിച്ചായിരുന്നു അഖിൽ എത്തിയത്. ഇതോടെ മമ്മൂട്ടിയെ പോലെ സ്വയം ഡ്രൈവ് ചെയ്യുന്നയാളാണോയെന്ന് തമാശാരൂപേണ യുട്യൂബ് ചാനലുകൾ ചോദിച്ചു. എന്നാൽ ഇതിന് ഡ്രൈവർ ഇല്ലെന്നായിരുന്നു ചിരിച്ച് കൊണ്ട് അഖിൽ നൽകിയ മറുപടി. തുടർന്നും മാധ്യമങ്ങൾ ചോദ്യമുയർത്തിയതോടെ 'മതിയെടാ തന്നെയൊരു സെലിബ്രിറ്റിയാക്കാതെ' എന്നായിരുന്നു അഖിൽ നൽകിയ മറുപടി. ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ കണ്ടന്റ് തന്നിട്ടുണ്ടല്ലോയെന്നും അഖിൽ പറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+