ഭാര്യയ്ക്ക് അഖിലിന്റെ സർപ്രൈസ് ഗിഫ്റ്റ്, വമ്പൻ ട്വിസ്റ്റും.. എന്തായാലും ഹാപ്പിയായല്ലോ എന്ന് ആരാധകർ
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. തുടക്കത്തിൽ ആളുകൾക്ക് അഖിലിനോട് അനിഷ്ടം ഉണ്ടായിരുന്നെങ്കിലും പിന്നീട് അഖിലിന്റെ സ്വഭാവം ആളുകൾക്ക് ഇഷ്ടമാവുകയായിരുന്നു.
അഭിനയക്കാതെ താനായി തന്നെ നിന്ന മത്സരാർത്ഥിയായിരുന്നു മാരാർ എന്നായിരുന്നു ആരാധകർ പറഞ്ഞത്. അഖിൽ ആയിരിക്കും ഈ സീസണില വിജയി എന്ന് തുടക്കം മുതൽ പ്രേക്ഷകർ പറഞ്ഞിരുന്നു. അത് തന്നെയാണ് സംഭവിച്ചതും. ബിഗ് ബോസ് മലയാളം സീസൺ 5ന്റെ വിജയി അഖിലായിരുന്നു.

ബിഗ് ബോസിനകത്ത് വെച്ച പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ഒന്നായിരുന്നു താൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന അഖിലിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ അഖിലിനെതിരെ രൂക്ഷമായ വിമർശനം ഉണ്ടായി. എന്നാൽ ബിഗ് ബോസിന്റെ അവസാന ഘട്ടത്തിൽ ഫാമിലി ടാസക്കിൽ അഖിലിന്റെ ഭാര്യയും മക്കളും ബിഗ് ബോസിനകത്തേക്ക് വന്നതോടെ ആ വിമർശനങ്ങൾ അവസാനിച്ചു.
കാരണം അഖിലും ഭാര്യ രാജലക്ഷ്മിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകർക്ക് മനസ്സിലായ എപ്പിസോഡായിരുന്നു അത്. എന്തായാലും ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷം നിരവധി അഭിമുഖകങ്ങളിൽ ഇരുവരും ഒരുമിച്ചെത്തിിരുന്നു. അഖിലിനെ പോലെ തന്നെ ലക്ഷ്മിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ അഖിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
രസകരമായ ഒരു വീഡിയോ ആണ് അഖിൽ പങ്കുവെച്ചത്. എന്റെ ഭാര്യയുടെ വളരെ കാലത്തെ അത്യാഗ്രഹമായിരുന്നു ഒരു ഐ ഫോൺ വേണം എന്നത്, അപ്പോൾ ഞാൻ കരുതി എന്റെ ഐഫോൺ അവൾക്ക് കൊടുത്തിട്ട് എനിക്കൊരു ഐ ഫോൺ വാങ്ങാം എന്ന്. അങ്ങനെ ഐ ഫോൺ 15 വാങ്ങിയിരിക്കുകയാണ്. ഇത് സർപ്രൈസ് ആണ് എന്നാണ് അഖിൽ പറയുന്നത്.
പിന്നീട് അഖിൽ ബോക്സ് തുറക്കുകയും ചെയ്യുന്നു. സെറീനയുമൊക്കെ ഉണ്ടയിരുന്നു. ശേഷം അഖിലിന്റെ ഭാര്യയെ ആണ് വീഡിയോയിൽ കാണിക്കുന്നത്. കണ്ടോ കണ്ടോ ഞാൻ വാങ്ങിക്കൊടുത്ത ഐ ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാ.. എന്ന് പറഞ്ഞാണ് അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന ലക്ഷ്മിയുടെ അടുത്തേക്ക് അഖിൽ പോകുന്നത്.
അണ്ണൻ വാങ്ങിത്തന്ന ഐ ഫോൺ കാണിച്ചേ എന്ന് അഖിൽ പറയുന്നു. ഇത് ഐ ഫോണിന്റെ ഏതാണെന്ന് അറിയാമോ എന്ന ചോദിച്ച അഖിൽ ഇത് 14 പ്രോ ആണെന്ന് പറയുന്നു. അപ്പോഴാണ് എവിടെ ഐ ഫോൺ 15 എന്ന് ലക്ഷ്മി ചോദിക്കുന്നത്. 15 പ്രോ താൻ വാങ്ങിയെന്ന് അഖിൽ പറയുന്നുണ്ട്.












Click it and Unblock the Notifications