'ഇപ്പോഴാണ് ഞാൻ ചില കാര്യങ്ങൾ അറിയുന്നത്,'; മുന്നറിയിപ്പുമായി അഖിൽ; സംഭവം അറിഞ്ഞപ്പോൾ ആരാധകരും ഞെട്ടി
ബിഗ്ബോസ് മലയാളം സീസൺ 5 ന്റെ കപ്പ് സ്വന്തമാക്കിയത് അഖിൽ മാരാരാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നതും അഖിലിനാണ്.
ബിഗ്ബോസിൽ പോകുന്നതിന് മുമ്പ് പല വിവാദങ്ങളിലും അഖിൽ ഉൾപ്പെട്ടിരുന്നു. ഹൗസിനകത്തും കുറവല്ലായിരുന്നു. എന്നാൽ മെല്ലെ അഖിൽ തന്നെ വിവാദങ്ങളിൽ നിന്ന് അകലം സൂക്ഷിച്ചു. വളരെ സൂക്ഷിച്ചാണ് അഖിൽ കാര്യങ്ങൾ ചെയ്യുന്നതും.

അതുകൊണ്ട് അഖിലിന് ആരാധകർ കൂടിക്കൂടി വരികയാണ്. എന്നാൽ ഇപ്പോൾ തന്റെ ആരാധകർക്ക് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അഖിൽ. ഇന്ന് ഫേസ്ബുക്ക് ലൈവിലൂടയാണ് അഖിൽ പ്രധാനപ്പെട്ട വിവരം പങ്കിട്ടത്.
ചില ആളുകൾ തന്റെ സുഹൃത്താണെന്നു പറഞ്ഞും പരിചയക്കാരാണെന്നു പറഞ്ഞും പണമിടപാട് നടുത്തുന്നുണ്ടെന്നാണ് അഖിൽ പറഞ്ഞത്. അഖിലിനെ വന്ന് കാണാം ഫോട്ടോസ് എടുക്കാം എന്നൊക്കെ പറഞ്ഞ് കുറേ മോശമായ ആക്ടിവിടീസ് ചില സ്ഥലങ്ങളിൽ നടന്നതായി അറിയുന്നന്നുണ്ടെന്നും അഖിൽ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ എന്നെ കോൺടാക്ട് ചെയ്യാൻ ആർക്കും സാധിക്കില്ല. എന്റെ ഫോണിലെ ഇൻ കമിംഗ് കോൾസ് ഞാൻ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്നെ വിളിക്കുമ്പോൾ മാനേജേഴ്സും സുഹൃത്തുക്കളുമൊക്കെയായിരിക്കും എടുക്കുന്നത്. മാനേജേഴ്സ് എന്റെ സുഹൃത്തുക്കൾ തന്നെയാണ് , താരം പറഞ്ഞു.
അഖിൽ പറഞ്ഞത്..
ഇപ്പോഴാണ് ഞാൻ ചില കാര്യങ്ങൾ അറിയുന്നത്. ചില ആൾക്കാർ എന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് അല്ലെങ്കിൽ എന്നെ പരിചയം ഉണ്ടെന്ന് പറഞ്ഞ് പൈസയുടെ ഇടപാട് ചെയ്യുന്നുണ്ടെന്നും അഖിലിനെ വന്ന് കാണാം ഫോട്ടോസ് എടുക്കാം എന്നൊക്കെ പറഞ്ഞ് കുറേ മോശമായ ആക്ടിവീറ്റീസ് ചില സ്ഥലങ്ങളിൽ നടന്നതായി അറിയുന്നത്, അഖിൽ പറയുന്നു.
കുറേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിരവധിപേർ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. അതിൽ കുറെ ഈവന്റുകാർ എന്റെ കാര്യങ്ങൾ മാനേജ് ചെയ്യുന്നത് അവരാണ് എന്നൊക്കെ പറഞ്ഞെന്ന് അറിയുന്നു. എനിക്ക് പ്രധാനമായും പറയാനുള്ളത് എന്റെ ഒരു കാര്യങ്ങളും ആരും മാനേജ് ചെയ്യുന്നില്ല.
ശ്രീഹരി, ഹരീഷ്, പ്രവീൺ, രതീഷ് എന്നിവരാണ് തന്റെ സുഹൃത്തുക്കളെന്നും ഞങ്ങൾക്കൊരു കമ്പനി ഉണ്ടെന്നും അഖിൽ പറഞ്ഞു. ഇവരാണ് അതൊക്കെ മാനേജ് ചെയ്യുന്നത്. ഫങ്ഷനോ മറ്റോ എന്നെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവരെ കോൺടാക്ട് ചെയ്യുക. താൻ അധികം ഉദ്ഘാടനങ്ങളും കാര്യങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അഖിൽ വ്യക്തമാക്കി.
ആത്യന്തികമായി സിനിമ തന്നെ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ്, വളരെ കുറച്ച് സ്ഥലങ്ങളിൽ പോകണം എന്നാണ് ആഗ്രഹം അഖിൽ പറഞ്ഞു. ഭയങ്കരമായ രീതിയിൽ ആൾക്കൂട്ട ബഹളങ്ങളൊന്നും ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. മുൻപും അത് പറഞ്ഞിട്ടുണ്ട്.
എന്റെ പേരും പറഞ്ഞ് നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക അഖിൽ പറഞ്ഞു. ശ്രീഹരി, ഹരീഷ്, പ്രവീൺ, രതീഷ് എന്നിവരെ മാത്രം താനുമായി ബന്ധപ്പെട്ട് കോൺടാക്ട് ചെയ്യുക, എന്നും അഖിൽ പറഞ്ഞു.












Click it and Unblock the Notifications