Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂടേൺ ആയിപ്പോയല്ലോ അഖിലേട്ടാ! അഖിൽ മാരാരുടെ തീരുമാനത്തിൽ അമ്പരന്ന് ആരാധകർ, ഇതെന്തുപറ്റി!!!

കേരളത്തിൽ മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു പ്രതിപക്ഷമായി കോൺഗ്രസ്സും മനുഷ്യരേക്കാൾ ദൈവങ്ങൾക്ക് പ്രാധാന്യം കൊടുത്തു പോകുന്ന ബി ജെ പിയും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ കാണിക്കുന്ന വീഴ്ചകളും തിന്നിലെ പൗര ബോധത്തെ ഉണർത്തിയെന്ന് അഖിൽ മാരാർ.

കമ്മ്യൂണിസ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന നിരവധി മനുഷ്യരുടെ സ്നേഹം തനിക്ക് ലഭിച്ചിട്ടു‌ണ്ടെന്നും തന്റെ പ്രതികരണം അവർക്ക് ഉണ്ടാക്കുന്ന മാനസിക വിഷമം താൻ മനസിലാക്കുന്നുവെന്നും തന്നെ അനാവശ്യമായി കടന്നാക്രമിച്ചപ്പോൾ പേടിച്ചു പിന്മാറുന്ന രീതി ഇല്ലാത്തതു കൊണ്ട് രാഷ്ട്രീയ പ്രതികരണം താൻ ആവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

akhil

അഖിൽ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ബിഗ് ബോസ്സിൽ പോകും മുൻപ് ഞാൻ ഇങ്ങനെ ആയിരുന്നു...ജയിച്ചു വന്നിട്ടും ഞാൻ ഇങ്ങനെ തന്നെ ആണ്...
ഇന്നലെകളിൽ എന്നെ എതിർത്തവരും ആദ്യ ആഴ്ചയിൽ എന്നെ പുറത്താക്കണം എന്ന് വെല്ലുവിളിച്ചവരും പിന്നീട് എന്നെ തിരിച്ചറിഞ്ഞു എന്നെ സ്നേഹിക്കുന്ന കാഴ്ച ആണ് ഞാൻ ബിഗ് ബോസിന് ശേഷം കണ്ടത്...

എനിക്ക് ലഭിച്ച വോട്ടുകൾ ഇന്ത്യൻ ബിഗ് ബോസ്സിലെ ശതമാന അടിസ്ഥാനത്തിൽ തന്നെ ഏറ്റവും വലിയ വിജയം ആയിരുന്നു..
കമ്മ്യൂണിസ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന നിരവധി മനുഷ്യരുടെ സ്നേഹം എനിക്ക് ലഭിച്ചിട്ടുണ്ട്... എന്റെ പ്രതികരണം അവർക്ക് ഉണ്ടാക്കുന്ന മാനസിക വിഷമം ഞാൻ മനസിലാക്കുന്നു... എന്നെ അനാവശ്യമായി കടന്നാക്രമിച്ചപ്പോൾ പേടിച്ചു പിന്മാറുന്ന രീതി ഇല്ലാത്തതു കൊണ്ട് രാഷ്ട്രീയ പ്രതികരണം ഞാൻ ആവർത്തിച്ചു..

എന്നാൽ കേരളത്തിൽ മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു പ്രതിപക്ഷമായി കോൺഗ്രസ്സും മനുഷ്യരേക്കാൾ ദൈവങ്ങൾക്ക് പ്രാധാന്യം കൊടുത്തു പോകുന്ന ബി ജെ പിയും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ കാണിക്കുന്ന വീഴ്ചകളും എന്നിലെ പൗര ബോധത്തെ ഉണർത്തി...
എന്നാൽ ഇന്ന് കേരളം സൂര്യ ശോഭയോടെ സാമ്പത്തികമായി കുതിക്കുന്നു എന്ന ധാനമന്ത്രിയുടെ പ്രഖ്യാപനം കാര്യ കാരണങ്ങൾ നിരത്തി എതിർക്കാൻ പ്രതിപക്ഷത്തിനു കഴിയാതെ പോയത് കൊണ്ടും ഞാൻ ഈ സർക്കാരിനെ വിശ്വാസത്തിൽ എടുക്കുന്നു..

നാട് ഭരിച്ചു നശിപ്പിച്ചാൽ നശിക്കുന്നത് കമ്മ്യൂണിസ്റ് കുടുംബങ്ങൾ കൂടി ആകുമല്ലോ.. അപ്പോൾ അവർ പ്രതിഷേധിക്കും.. അവർക്കൊപ്പം ഞാനും കൂടും..അല്ല പിന്നെ . നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗം അല്ലാത്ത ഞാൻ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ഒരു സർക്കാരിനെ വിമർശിക്കുന്നത് ശരിയല്ല.. ഇനി മുതൽ സമദൂരം ശരിദൂരം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+