കോണ്‍ഗ്രസ് പോലെയല്ല ബിജെപിയെന്ന് അഖില്‍ മാരാർ: പിന്നെ എന്തുകൊണ്ട് ബിജെപി വിട്ടു, വെളിപ്പെടുത്തുന്നു
അഭിപ്രായ സ്വാതന്ത്രം ഏറെയുള്ള പാർട്ടി കോണ്‍ഗ്രസാണെന്ന് സംവിധായകനും ബിഗ് ബോസ് സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ. കോണ്‍ഗ്രസിലാണെങ്കില്‍ നമുക്ക് കെ പി സി സി പ്രസിഡന്റിനേയും വിമർശിക്കാം രാഹുല്‍ ഗാന്ധിയേയും വിമർശിക്കാം. ഒരുവന് അവനായി നിന്നുകൊണ്ട് പ്രവർത്തിക്കാന്‍ പറ്റുമെങ്കില്‍ അത് കോണ്‍ഗ്രസ് പാർട്ടിയില്‍ മാത്രമേ സാധിക്കുകയുള്ളു. വേറെ ഒരു പാർട്ടിയിലും അതിന് സാധ്യമല്ലെന്നും അഖില്‍ മാരാർ പറയുന്നു.
കോണ്‍ഗ്രസില്‍ ഞാന്‍ വളരെ സജീവമായിരുന്നു. ഉമ്മന്‍ചാണ്ടി സാറുമായൊക്കെ വ്യക്തിപരമായ ബന്ധമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കവിതയൊക്കെ എഴുതിയിരുന്നു. പാർട്ടിയില്‍ പ്രവർത്തിക്കുമ്പോള്‍ എല്ലാ പാർട്ടിയുടേയും അടിമയായിട്ടൊക്കെ നില്‍ക്കണം. ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇന്നയാളെ മത്സരിപ്പിക്കുന്നതിന് എനിക്ക് യോജിപ്പില്ലെന്നും അയാള്‍ കോട്ടാത്തല ബ്ലോക്ക് പഞ്ചായത്തില്‍ വരരുത് എന്നുമായിരുന്നു എന്റെ നിലപാട്.

എന്റെ മാത്രമല്ല, എന്റെ നാട്ടിലെ കോണ്‍ഗ്രസുകാരുടെ മൊത്തം നിലപാട് അതായിരുന്നു. പക്ഷെ അദ്ദേഹത്തെ കൊണ്ടുവന്നേ പറ്റൂ എന്ന് സാമുദായിക സംഘടന നേതാക്കള്‍ നിർബന്ധം പിടിച്ചപ്പോള്‍ സാമുദായിക സംഘടന നേതാക്കളല്ല, പാർട്ടിയുടെ കാര്യം പാർട്ടി തീരുമാനിക്കണം എന്നുപറഞ്ഞു. അതോടെ എന്നെ മാറ്റി നിർത്താന്‍ പാർട്ടി തീരുമാനിച്ചു. എന്നാല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഞാനും തീരുമാനിച്ചെന്നും ഫ്ലവേഴ്സിന്റെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അഖില്‍ മാരാർ പറയുന്നു.
തിരഞ്ഞെുപ്പില്‍ 1700 വോട്ടോളം എനിക്ക് നേട്ടാന്‍ സാധിച്ചു. എന്റെ വോട്ടും പാർട്ടി സ്ഥാനാർത്ഥിയുടെ വോട്ടും കൂട്ടിയാല്‍ കോട്ടത്തലയുടെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിജയിക്കുമായിരുന്നു. പിന്നീട് പലതവണ പാർട്ടിയില്‍ തിരിച്ച് കയറാനുള്ള ശ്രമം ഞാന്‍ നടത്തി. പക്ഷെ പാർട്ടിക്ക് വേണ്ട. അത് എന്തായാലും മാഹഭാഗ്യമായി.
കോട്ടാത്തല എന്ന് പറയുന്നത് കമ്യൂണിസ്റ്റ് ഗ്രാമമാണ്. ഞാന്‍ അടികൊണ്ട് പിടിച്ച് നില്‍ക്കും. പക്ഷെ എന്റെ കൂടെ നില്‍ക്കുന്നവനെ തല്ലുകൊള്ളാന്‍ സമ്മതിക്കില്ല. അവർക്ക് എന്തെങ്കിലും സംരക്ഷണം കൊടുക്കണമെങ്കില്‍ ഏതെങ്കിലും പാർട്ടിയില്‍ ചേരണം. അങ്ങനെയാണ് ബി ജെ പിയില്‍ ചേരുന്നത്. രണ്ട് വർഷം മാത്രമാണ് അവിടെ പ്രവർത്തിച്ചത്.
ഭാരത് മാതാ കീ ജയും വിളിച്ചും പൊലീസുകാരുടെ അടുത്തും പഞ്ചായത്ത് ഓഫീസിലും പോകാന്‍ ബുദ്ധിമുട്ടാണ്. അവരും ഇന്ത്യക്കാരാണല്ലോ. ഒരു ഇന്ത്യക്കാരന്‍ മറ്റൊരു ഇന്ത്യക്കാരനെ നോക്കി ഇങ്ങനെ വിളിച്ച് ഭീഷണിപ്പെടുത്താമോ. അങ്ങനെയൊക്കെയാണ് ബി ജെ പി വേണ്ടെന്ന് വെച്ചത്.
കോണ്‍ഗ്രസില്‍ പ്രവർത്തിച്ചതിന്റെ പത്തിലൊന്ന് പോലും ബി ജെ പിയില്‍ പ്രവർത്തിച്ചിട്ടില്ല. മാത്രമല്ല, അങ്ങനെ പ്രവർത്തിക്കാനുള്ള സ്പെയിസ് അവിടെ കിട്ടിയിരുന്നില്ല. യുവജന പ്രസ്ഥാനങ്ങളെയൊന്നും അവർ പരിഗണിക്കുന്നേയില്ലെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications