Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവൾ എന്നെ കണ്ടപ്പോൾ ഓടിവന്ന് കെട്ടിപ്പിടിച്ച് എത്രയോ സമയം നിന്ന് കരയുകയായിരുന്നു'; അനുഭവം പങ്കുവെച്ച് അഖിൽ

ബി​ഗ് ബോസ് മലയാളം സീസൺ‌ 5 ൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. ബി​ഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് തന്നെ സംവിധായകൻ എന്ന നിലയിൽ അഖിലിനെ മലയാളികൾക്ക് അറിയാമായിരുന്നു. അല്പം അഹങ്കാരമുള്ള ഒരാൾ എന്ന രീതിയിൽ ആണ് അഖിലിനെ പ്രേക്ഷകർ കണ്ടത്. ബി​ഗ്ബോസിലും പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളായിരുന്നു മാരാർ.

എന്നാൽ ഷോ അന്തിമഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും പ്രേക്ഷകർക്ക് അഖിലിനോട് വല്ലാത്തൊരു ഇഷ്ടവും സ്നേഹവും ആയി. ഒടുവിൽ അഖിൽ തന്നെ സീസൺ 5ന്റെ വിജയകിരീടം സ്വന്തമാക്കി. വൻ സ്വീകരണമാണ് അഖിലിന് പുറത്ത് ലഭിച്ചത്. താരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി അഖിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അഖിൽ വീഡിയോയിൽ പങ്കുവെച്ച ഹൃദയസ്പർശിയായ അനുഭവമാണ് പ്രേക്ഷകർക്കിടയിലെ ചർച്ച.

bb

തനിക്ക് ഒരു കൺഫ്യൂഷനുണ്ട് നിങ്ങളുടെ അഭിപ്രായം വേണം എന്ന് പറഞ്ഞായിരുന്നു അഖിൽ വീഡിയോ തുടങ്ങുന്നത്. എന്തായിരിക്കണം അഖിലിന്റെ അടുത്ത സ്റ്റെപ്പ് എന്നായിരുന്നു ചോദ്യം. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അഖിൽ തന്നെ കാണാൻ വന്ന ഒരു യുവതിയെക്കുറിച്ച് സംസാരിച്ചത്. ശിവാനി എന്ന കുട്ടിയെ അഖിൽ കാണാൻ ചെന്നിരുന്നു. അഖിൽ മാമനെ കാണണമെന്ന് പറഞ്ഞുള്ള ശിവാനിയുടെ വീഡിയോ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെയാണ് ശിവാനിയെ കാണാൻ അഖിൽ ചെന്നത്. അവിടെ നിന്ന് തിരിച്ചുവരുമ്പോഴാണ് ഈ പെൺകുട്ടിയെ അഖിൽ കാണുന്നത്.

ശിവാനിയെ കണ്ട് തിരിച്ചുവന്ന ദിവസം വേറെ ഒരു പെൺകുട്ടി തന്നെ കാണാൻ വന്നിരുന്നുവെന്നും ആ പെൺകുട്ടിയുടെ 24 വയസ്സുള്ള സഹോദരൻ ദുബായിൽ വെച്ച് മരിച്ചുപോയെന്നും ആ പെൺകുട്ടിയും ഭർത്താവും കൂടിയാണ് തന്നെ കാണാൻ വന്നതെന്നും അഖിൽ പറയുന്നു. അവൾക്ക് ഞാൻ അവളുടെ ബ്രദറാണ്. എന്നെ കണ്ടപ്പോൾ ഓടിവന്ന് കെട്ടിപ്പിടിച്ച് എത്രയോ നേരം നിന്ന് കരയുവായിരുന്നു.

ഇത്തരത്തിലുള്ള വൈകാരിക നിമിഷങ്ങൾ ദിവസേന ഞാൻ കണ്ടോണ്ടിരിക്കുകയാണ്. അവൾ തന്നെ പറയുന്നുണ്ട് അവളുടെ അമ്മയ്ക്കിപ്പോൾ ഞാൻ മകനാണ്, അവരെന്നെ കാണാൻ ആ​ഗ്രഹിക്കുന്നു. എന്റെ ഈ കൈലിയും ഷർട്ടിടാതെയിരിക്കുന്നതും കാണുമ്പോൾ അവൾക്ക് അവളുടെ അനിയൻ ഇരിക്കുന്നത് പോലെ തോന്നും. പ്രായം കൊണ്ട് അവൾക്ക് ഞാൻ ഒരുപാട് മൂത്തതാണെങ്കിലും അനിയനായിട്ടാണ് അവൾ കാണുന്നത് , അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+