Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്നം സ്വന്തമാക്കിയ സന്തോഷത്തിൽ അഖിൽ; ഉണ്ണിയും സുരാജും, പെപ്പെയും, ശോഭക്കെന്താ കാര്യമെന്ന് ആരാധകർ

സെലിബ്രിറ്റി ക്രിക്കറ്റ് ലീ​ഗിൽ സ്വന്തമായി ടീം ഉള്ള സന്തോഷത്തിൽ അഖിൽ മാരാർ. സ്വപ്നം കണ്ടതൊക്കെ നേടി എടുക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലും ആണെന്നും മലയാള സിനിമയിലെ 12ഓളം പേരുടെ ഒരു ക്രിക്കറ്റ് പോരാട്ടത്തിൽ ഉണ്ണി മുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, ആന്റണി പെപ്പെ,സണ്ണി വെയിൻ, വിഷ്ണു ഉണ്ണി കൃഷ്ണൻ, ലുക്മാൻ തുടങ്ങിയവരുടെ കൂട്ടത്തിൽ തന്റെ ടീമും കളിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ പറയുന്നു.

2005 മുതൽ 2010 വരെ കാലത്ത് കൊല്ലത്തെ മികച്ച പേസ് ബൗളർമാരിൽ ഒരാളായിരുന്ന തനിക്ക് സാഹചര്യം കാരണം അക്കാലത്ത് ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും പിന്നീട് ഒരു സ്വപ്നം ആയിരുന്നു.. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെന്നും അഖിൽ പറയുന്നു.

akhil

നിരവധി കമന്റുകളാണ് അഖിലിന്റെ പോസ്റ്റിന് വന്നുകാെണ്ടിരിക്കുന്നത്. പോസ്റ്റിനൊപ്പം അഖിൽ‌ പങ്കുവെച്ച വീഡിയോയിൽ ബി​ഗ് ബോസിലെ മത്സരാർത്ഥിയായിരുന്ന ശോഭയേയും കാണാം. ശോഭ ഇതിൽ എങ്ങനെ വന്നുവെന്നും അഖിലിനോട് ആരാധകർ ചോ​ദിക്കുന്നുണ്ട്.

അഖിൽ പങ്കുവെച്ച കുറിപ്പ്:

സ്വപ്നം കണ്ടതൊക്കെ നേടി എടുക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ഞാൻ.. ക്രിക്കറ്റ് ഒരാവേശമായ കുട്ടികാലത്തെ നഷ്ട സ്വപ്‌നങ്ങൾ... 2005 മുതൽ 2010 വരെ കാലത്ത് കൊല്ലത്തെ മികച്ച പേസ് ബൗളർമാരിൽ ഒരാളായിരുന്ന എനിക്ക് സാഹചര്യം കാരണം അക്കാലത്തു ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല.. പിന്നീട് ഒരു സ്വപ്നം ആയിരുന്നു.. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്...

വർഷങ്ങൾ കഴിഞ്ഞു ഞാനും ഒരു സെലിബ്രിറ്റി ആയി... ഇന്നിപ്പോൾ മലയാള സിനിമയിലെ 12ഓളം പേരുടെ ഒരു ക്രിക്കറ്റ് പോരാട്ടം... ഉണ്ണി മുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, ആന്റണി പെപ്പെ,സണ്ണി വെയിൻ,വിഷ്ണു ഉണ്ണി കൃഷ്ണൻ, ലുക്മാൻ തുടങ്ങിയവരുടെ കൂട്ടത്തിൽ എന്റെ ടീമും... ഇതിൽ കളിക്കുന്ന സെലിബ്രിറ്റി ഓണർമാരിൽ ഞാനും ഉൾപ്പെടുന്നു..

ഞങ്ങളുടെ ടീമുകൾ പരസ്പരം ഏറ്റു മുട്ടുന്ന ഈ ടൂർണമെന്റ് ക്രിക്കറ്റിന്റെ 360 ആയ എ ബി ഡിവില്ലിയെര്സ് ബ്രാൻഡ് അംബാസിഡർ ആയ ലാസ്റ്റ് മാൻസ് സ്റ്റാൻഡ് ന്റെ ഫോർമാറ്റ് പിന്തുടരുന്നു.. അവർ ആദ്യമായി ഇന്ത്യയിൽ നടത്തുന്ന ടൂർണമെന്റ് കൊച്ചി ബ്ലു ടൈഗർഴ്‌സ് സ്പോൺസർ ചെയ്യുന്നു..

വിജയിക്കുന്ന ടീമിന് ഇഗ്ലണ്ടിൽ നടക്കുന്ന ലാസ്റ്റ് മാൻസ് ലോകകപ്പിൽ കളിക്കാനുള്ള അവസരം.. അതോടൊപ്പം അമേരിക്കയിൽ ന്യൂ ജേഴ്‌സിയിൽ നടക്കുന്ന USPL ഇൽ കളിക്കാനുള്ള അവസരം...ഞങ്ങളുടെ ടീം ഫിനിക്സ് പാന്തെര്സ്.. മത്സരം അടുത്ത മാസം ഏപ്രിൽ 19ന് കൊച്ചിയിൽ നടക്കുന്നു.. ഏവർക്കും സ്വാഗതം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+