'ബിഗ്ബോസിൽ മുൻപ് ഉണ്ടായിരുന്ന ഒരാളെ കണ്ടു, പക്ഷേ..'; അന്ന് സംഭവിച്ച ആ അബദ്ധത്തെക്കുറിച്ച് അഖിൽ
ബിഗ് ബോസ് സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. തുടക്കത്തിൽ അഖിലിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. പക്ഷേ, കൃത്യമായ ഗെയിം പ്ലാനിലൂടെ കളിച്ച് മുന്നേറിയ അഖിലിനോട് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം തോന്നുകായയിരുന്നു. തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നതായിരുന്നു അഖിലിന്റെ ശീലം.

ഈ സീസണിൽ ഒട്ടും അഭിനയിക്കാതെ നിന്ന വ്യക്തി ആണ് അഖിൽ എന്നാണ് പ്രേക്ഷകർ പറഞ്ഞ്. സീസൺ 5 ൽ അഖിൽ തന്നെ വിജയിക്കുമെന്ന് പ്രേക്ഷകർ പറഞ്ഞിരുന്നു. അങ്ങനെ തന്നെയായിരുന്നു സംഭവിച്ചത്. ബിഗ് ബോസ് സീസൺ 5ന്റെ വിജയി ആയത് അഖിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഖിൽ.
ഇപ്പോൾ അഖിൽ ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറൽ ആവുന്നത്. ബിഗ് ബോസ് മുൻ സീസണിലെ ഒരു മത്സരാർത്ഥിയെ കണ്ടതും തനിക്ക് സംഭവിച്ച അബദ്ധവുമാണ് അഖിൽ പറഞ്ഞത്. ബിഗ് ബോസ് സീസൺ 6 നെക്കുറിച്ചും പ്രെഡിക്ഷൻ ലിസ്റ്റിനെക്കുറിച്ചും സംസാരിക്കുമ്പോഴായിരുന്നു അബദ്ധത്തെക്കുറിച്ച് അഖിൽ പറഞ്ഞത്.
താൻ വർഷങ്ങളായി ടെലിവിഷൻ പ്രേഗ്രാം കാണാത്ത ആളാണെന്നും അത് കൊണ്ട് തന്നെ 90 ശതമാനം ആൾക്കാറെ തനിക്ക് അറിയില്ലെന്നും അഖിൽ പറഞ്ഞു. അടുത്തിടെ ലൊക്കേഷനിൽ വന്ന ബിഗ് ബോസിലെ മുൻ സീസണിലെ ഫൈനലിസ്റ്റിൽ ഉണ്ടായിരുന്ന ആളെ താൻ തിരിച്ചറിഞ്ഞില്ലെന്ന് അഖിൽ പറഞ്ഞു.
ഈയിടയക്ക് ഒരു അബദ്ധം പറ്റി, ബിഗ്ബോസിന്റെ മുൻപത്തെ സീസണിൽ ഫൈനലിസ്റ്റ് ഉണ്ടായിരുന്ന ഒരാളെ ഒരു ലൊക്കേഷനിൽ വെച്ച് കണ്ടു, പുള്ളി ഏഷ്യാനെറ്റിലെ തന്നെ വേറൊരു പരിപാടിയുടെ അവതാരകനൊക്കെയാണ്. ഇദ്ദേഹം വന്ന് എന്നോട് കാര്യമായി സംസാരിച്ചപ്പോൾ ഞാൻ ചോദിച്ചു എന്തുവാ ചെയ്യുന്നതെന്ന്.
ഞാൻ വിചാരിച്ചത് ആ സിനിമയ്ക്കത്ത് അഭിനയിക്കാൻ വന്ന, ചെറിയ വേഷം ചെയ്യാൻ വന്ന ആർട്ടിസ്റ്റാണെന്നാണ്. ഇങ്ങനെയൊരു പ്രശ്നം എനക്കുണ്ട്. എനിക്ക് അറിയില്ല. കാണാത്തത് കൊണ്ടാണ്, കുറെ വർഷങ്ങളായി ടെലിവിഷൻ പരിപാടികൾ കാണാറില്ല, അഖിൽ പറഞ്ഞു.
അതേ സമയം പ്രെഡിക്ഷൻ ലിസ്റ്റിനെക്കുറിച്ച് അഖിൽ പറഞ്ഞു,
പ്രെഡിക്ഷൻ ലിസ്റ്റുകൾ ഒന്നും കാര്യമാക്കേണ്ടതില്ല എന്നാണ് അഖിൽ പറയുന്നത്. എനിക്ക് അറിയാവുന്ന ബിഗ് ബോസിലേക്ക്, ഞാൻ പോലും ഉണ്ട് എന്ന് ഞാൻ ഉറപ്പിക്കുന്നത് മാർച്ച് 18 ഒക്കെ ആകുന്ന സമയത്താണ്, അപ്പോഴാണ് നമ്മൾ ഉണ്ടാവുമെന്ന് നമുക്കൊരു ധാരണ കിട്ടുന്നത്. ഇനി അങ്ങനെ കിട്ടിയാലും മാർച്ച് 24 ന് അവിടെ പോയി ഇരിക്കുന്ന സമയത്ത് ഇവർക്ക് പറയാം നിങ്ങൾ സെലക്ടഡ് അല്ലെന്ന്. ഹൗസിനകത്ത് കയറുന്നത് വരെ ഈ പ്രെഡിക്ഷൻ ലിസ്റ്റിലൊന്നും കാര്യമില്ലെന്ന് അഖിൽ പറയുന്നു.












Click it and Unblock the Notifications