'ഞാൻ കാണിച്ച ഒറ്റപ്പണിയായിരുന്നുവത്, ജുനൈസ് പോയി പറഞ്ഞിരുന്നുവെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു': അഖിൽ
ബിഗ്‌ബോസ് സീസൺ 5ന്റെ വിജയി ആയി മാറിയത് അഖിൽ മാരാർ ആയിരുന്നു. സീസൺ 5 ന്റെ തുടക്കം മുതൽ മുന്നിട്ട് നിന്ന മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. സീസൺ 5ന്റെ വിജയി അഖിൽ ആകും എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടായിരുന്നില്ല.
സീസൺ 5 ൽ ഏറ്റവും ആരാധകരെ നേടിയതും അഖിൽ തന്നെയായിരുന്നു.
ഇപ്പോൾ ഹിറ്റ് എഫ് എമ്മിൽ നടി നൈല ഉഷയുമായി ബിഗ് ബോസിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് അഖിൽ. ബിഗ് ബോസിന് അകത്തും പുറത്തും ഏറെ ചർച്ചയായ ഒരു സംഭവം ഉണ്ടാവാനുള്ള സാഹചര്യം അഖിൽ വ്യക്തമാക്കുന്നുണ്ട്.

അഖിൽ ബിഗ് ബോസിന് പുറത്തുവന്നപ്പോൾ എയർപോർട്ടിൽ കാറുമായി കൂട്ടാൻ പോയത് നടൻ ജോജുവായിരുന്നു. സീസൺ 5 ന്റെ ഫാനായിരുന്നു ജോജു എന്നാണ് നൈല പറയുന്നത.ആന്റണിയുടെ ഷൂട്ടിംഗ് സമയത്ത് ജോജുവിനെ കാണാൻ സാഗറെത്തിയതിനെ കുറിച്ചൊക്കെ നൈല സംസാരിക്കുന്നുണ്ട്.
അതുപോലെ മനീഷ സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ സംഭവിച്ച രസകരമായ സംഭവവും നൈല പറയുന്നു, ജോജുവിനെ കണ്ടപ്പോൾ മനീഷയ്ക്ക് ഫാൻ മൊമന്റ് ആയിരുന്നുവെന്നും എന്നാൽ മനീഷയെ കണ്ട ഉടൻ മനീഷയെ ബിഗ്‌ബോസിൽ കണ്ട് ഫാനായെന്ന് ജോജു പറയുകയായിരുന്നുവെന്നും നൈല ഓർത്തു. . 24*4 ലൈവും ഉം ജോജു കാണുമായിരുന്നുവെന്നും നൈല പറഞ്ഞു.
അതേസമയം, ബിഗ്‌ബോസിൽ വളരെ വിവാദമായി മാറിയ സംഭവത്തിന് ഇടവെച്ച എപ്പിസോഡിനെക്കുറിച്ചും അഖിൽ പറയുന്നു. മിഥുന്റെ വിഷയം വന്നില്ലേ, നിങ്ങൾ ആ ടാസ്‌ക് ശ്രദ്ധിച്ചില്ലേ, ഒരാളുടെ ലൈഫ് സ്റ്റോറി പറയുക എന്നതായിരുന്നു ടാസ്‌ക്. അതിൽ എന്താണ് ഗെയിം, എന്ന് എല്ലാവരും എന്നോട് ചോദിച്ചു. അതിനകത്തൊരു ഗെയിമുണ്ട് എന്ന് പറഞ്ഞിട്ട്, ആദ്യം പോയിപറഞ്ഞ റെനീഷയെ ഞാൻ കുറേ വഴക്ക് പറഞ്ഞു, എന്തൊരു പൊട്ടത്തരമാണ് കാണിച്ചത് എന്നൊക്കെ പറഞ്ഞു. ഗെയിമും അറിയത്തില്ല ഒരു കുന്തവും അറിയത്തില്ല എന്നൊക്കെ പറഞ്ഞു.
അങ്ങനെ ജുനൈസ് അടുത്തതായി പറയാൻ തയ്യാറായി നിൽക്കുകയാണ്. അപ്പോഴാണ് ഞാൻ കൈ പൊക്കി മിഥുൻ എന്ന് പറഞ്ഞ്. എനിക്ക് അറിയാം മിഥുൻ തയ്യാറല്ലെന്ന്. തയ്യാറായി നിൽക്കുന്ന ആളെ കൊണ്ട് വന്നാൽ അയാൾ കൃത്യമായി പറയും, തയ്യാറല്ലാത്ത ആളെ വിളിച്ചുകൊണ്ട് വന്നാൽ അയാൾ ഇമോഷണലി ഏതെങ്കിലുമൊക്കെ രീതിയിൽ ബ്രേക്ക് ആവും. അപ്പോഴാണ് റിനോഷ് കയറി ഇടപെട്ടത്.
നിങ്ങൾ ഒരാളുടെ ജീവിതം പറയാൻ അഖിൽ എന്ത് പണിയാണ് കാണിച്ചത് എന്ന് റിനോഷ് പറഞ്ഞു, റിനോഷും വിഷ്ണും തമ്മിൽ പ്രശ്‌നമായി, റിനോഷ് തെറി വിളിച്ചു. വല്ലാത്ത പ്രശ്‌നമായി..ഈ ഞാൻ കാണിച്ച ഒറ്റപ്പണിയായിരുന്നുവത്. ജുനൈസ് പോയി പറഞ്ഞിരുന്നുവെങ്കിൽ ഒന്നും സംഭവിക്കാൻ പോകുമായിരുന്നില്ല. എല്ലാവരും ഓർഡർ അനുസരിച്ച് പറയുമായിരുന്നു


Click it and Unblock the Notifications