Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ഗ്രഹനില നോക്കി ജ്യോത്സൻ പറഞ്ഞത്'; തന്നെ കുറിച്ച് കേട്ട കിംവതന്തിയെ കുറിച്ചും അഖിൽ മാരാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 വിജയ് ആയിരുന്നു സംവിധായകനായ അഖിൽ മാരാർ. മറ്റ് മത്സരാർത്ഥികളിൽ നിന്നും ഏറെ വ്യത്യസ്തമായി ഷോയിൽ എല്ലാ തരത്തിലും ശോഭിക്കാൻ അഖിലിന് സാധിച്ചിരുന്നു. സംസാരിക്കാൻ അടക്കമുള്ള അഖിലിൻറെ പല കഴിവുകളും ആരാധകർ പുകഴ്ത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കഴിവുകളെ കുറിച്ചും കഴിവില്ലായ്മയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം. എംടി വ്ലോഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എന്താണ് അഖിലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എനിക്ക് അത്യാവശ്യം നന്നായി ഒഴുക്കോടെ സംസാരിക്കാനറിയാം. വീണെടുത്ത് കിടുന്ന് ഉരുളാതെ സംസാരിക്കും. സത്യം ആണെങ്കിൽ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കിയും ഞാൻ സംസാരിക്കും. എന്റെ ഭാഗമാണ് ശരിയെന്ന് ഉണ്ടെങ്കിൽ തീർച്ചയായും ആരുടെ മുന്നിലും സംസാരിക്കും. എന്നാൽ എന്റെ ഭാഗത്ത് ചെറിയ തെറ്റുണ്ടെന്ന് ഉണ്ടെങ്കിൽ ഒരു സ്കൂൾ കുട്ടിയുടെ മുന്നിൽ പോലും സംസാരിക്കാൻ എനിക്ക് വിറക്കും.

akhilbb

എനിക്ക് കുറെ കഴിവുകളുണ്ട്. ഞാൻ പഠിക്കുന്ന കാലത്ത് സ്കൂളിൽ ഒന്നാമതായിരുന്നു. നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്നു. ജില്ലാ തല ചെസ് ചാമ്പ്യൻ ആയിരുന്നു. ഒന്നിനേയും അന്ധമായി വിശ്വസിക്കുന്ന ആളല്ല ഞാൻ. ഒരു ആരാധനയേയും ഞാൻ തള്ളിപ്പറയുകയുമില്ല.

ഒരിക്കൽ ഒരു ജ്യോത്സ്യൻ എന്റെ ഗ്രഹനിലയെടുത്ത് നോക്കി പറഞ്ഞത് പത്താം ഭാവത്തിൽ ഭദ്രയോഗം ചെയ്ത് നിൽക്കുന്ന ജാതകക്കാരനാണെന്നാണ്. അതായത് ബുധനെന്ന ഗ്രഹത്തിന്റെ ബലമാണ്. ബുധനെന്നത് ബുദ്ധിയുടെ ഗ്രഹമായതിനാൽ ഏത് മേഖലയിലും ഞാൻ ശോഭിക്കുമെന്നാണ്. അത് ബിഗ് ബോസിൽ കണ്ട എല്ലാവർക്കും അറിയാം.

ഞാൻ എഴുതും, പടം വരയ്ക്കും, സംവിധാനം ചെയ്തു.ഞാൻ നല്ല അധ്യാപകൻ ആയിരുന്നു. രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ നല്ല സംഘാടകനായിരുന്നു. എനിക്ക് അറിയാത്ത കാര്യം ടെക്നിക്കൽ കാര്യങ്ങളാണ്. പല കഴിവുകളും എനിക്ക് ഉണ്ടെന്ന് എനിക്കും വീട്ടുകാർക്കും അറിയാമായിരുന്നത് കൊണ്ട് എന്തിലേക്ക് ഫോക്കസ് ചെയ്യണമെന്ന് എനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു.

ബിഗ് ബോസിന് ശേഷം ഞാൻ കുറച്ച് ശാന്തനായി. അത് എന്റെ ഭാര്യയും പറയും. എന്ന് വെച്ച് അഭിപ്രായം പറയേണ്ട കാര്യത്തിൽ കൃത്യമായ നിലപാട് പറയും.എന്നെ അഹങ്കാരിയാണെന്ന് ആളുകൾ പറയാറുണ്ട്. ഇപ്പോൾ കേൾക്കുന്ന ഏറ്റവും വലിയ കിംവതന്തികളിൽ ഒന്ന് ചിലർക്ക് എന്നെ സംഘിയാക്കിയെ പറ്റൂ. അജണ്ട പോലെ ചിലർ തീരുമാനിച്ച് വെച്ചിരിക്കുകയാണ്. അരാഷ്ട്രീയവാദിയാക്കിയാലും സാരമില്ല. എന്നാലും എന്തിനാണ് എന്നെ ഇങ്ങനെ ചാപ്പക്കുത്തുന്നത്. ഒരു നിയോഗം പോലെയാണ് ഞാൻ ബിഗ് ബോസിൽ എത്തിയത്. എന്നെ തള്ളിപ്പറഞ്ഞ ഏറ്റവും അടുത്ത വ്യക്തികൾ പോലും ഇപ്പോൾ എന്നെ തിരിച്ചറിഞ്ഞു', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+