Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അവർ നിങ്ങളെ മണ്ണുവാരി എറിയും..അച്ഛൻ ആ വാക്കുകൾ തിരുത്തി'; അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് അഖിൽ മാരാർ. മറ്റ് മത്സരാർത്ഥികളിൽ നിന്നും വേറിട്ട രീതിയിലുള്ള പ്രകടവും മൈന്റ് ഗെയിമുമൊക്കെ ആയിരുന്നു അഖിലിനെ ബിഗ് ബോസ് കിരീടത്തിന് അർഹനാക്കിയത്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് നേട്ടങ്ങളെ കുറിച്ചും ജീവിതത്തിലെ സന്തോഷങ്ങളെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അഖിൽ. തന്നെ സ്വാധീനിച്ച വ്യക്തികളെ കുറിച്ചും അഖിൽ പ്രതികരിച്ചു. വായിക്കാം

'എനിക്ക് ആരേയും കുറ്റം പറയുന്നത് ഇഷ്ടമല്ല. എല്ലാ മനുഷ്യർക്കും ഏതെങ്കിലും രീതിയിൽ കഴിവുണ്ട്. ഞാൻ ആരേയും പരിഹസിക്കാറില്ല. എന്റെ അച്ഛൻ എന്നെ ശപിച്ചിട്ടുണ്ട്. നീ ഒരുകാലത്തും ന്നനാവില്ലെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞായിരിക്കും. അതേ അച്ഛൻ എനിക്ക് ബിഗ് ബോസ് കഴിഞ്ഞപ്പോൾ എന്നെ കുറിച്ച് അഭിമാനം എന്ന് പറഞ്ഞൊരു നിമിഷം ഉണ്ടായിട്ടുണ്ട്. നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ കാണിക്കുന്ന സ്നേഹം.

akhilbb-

എനിക്ക് ഏറ്റവും വേണ്ടപ്പെട്ട, എന്നെ തള്ളിപ്പറഞ്ഞവർ എന്നെ സ്നേഹിക്കുന്നുവെന്നതാണ് ഞാൻ കാണുന്ന നേട്ടം. കാരണം അവരെ നാളെ എനിക്ക് ഉണ്ടായിട്ടുള്ളൂ. ഇനി എനിക്ക് ഒരു പരാജയം സംഭവിച്ചാൽ സ്നേഹിക്കുന്നവർ സ്നേഹിക്കും. അതേസമയം എന്‍റെ നേട്ടങ്ങൾ മുതലെടുക്കാൻ ഒപ്പം കൂടിയവർ ചിലപ്പോൾ ഒപ്പം ഉണ്ടാകില്ല. ബിഗ് ബോസ് ഷോ മുഴുവനായി ഇരുന്ന് കണ്ടവർ ഉണ്ട്. അവരുടെ അടുത്ത് പോയി എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അവർ മണ്ണ് വാരിയെറിയും. വിശ്വസിക്കില്ല. കാരണം അവർക്ക് എന്നെ അറിയാം. ഞാൻ എത്ര ബഹളം വെച്ചാലും ആളുകൾ പറയും ഈ ബഹളമൊക്കെ കുറച്ച് സമയത്തേക്കേ ഉള്ളൂ,അങ്ങേര് വെറും പാവമാണെന്ന് പറയും.

ജീവിതത്തിൽ എനിക്ക് റോൾമോഡൽ എന്ന് പറയുന്നത് ഉമ്മൻചാണ്ടി സാറും ധോണിയുമാണ്. കാരണം ഇവർ രണ്ട് തലത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ ഒരു സ്പോർട്സ് പേഴ്സണാണ്.ഞാൻ ഒരു മൈന്റ് ഗെയിമറാണ്. ധോണി വെറും ക്രിക്കറ്റർ മാത്രമല്ല, അദ്ദേഹം ഒരു മത്സരത്തെ നിയന്ത്രിച്ച് കൊണ്ടുപോകുന്നതിനെ കുറിച്ചും എങ്ങനെയാകണം മത്സരം എന്നതിനെ കുറിച്ചുമെല്ലാം കണക്ക് കൂട്ടുന്നൊരാളാണ്. വളരെ ആത്മവിശ്വാസമുള്ളയാണ്, പിന്നെ അദ്ദേഹം ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ. എന്നോട് ചേട്ടൻ എങ്ങനെ സിനിമയിൽ എത്തിയെന്ന് ചോദിക്കുന്നവരുണ്ട്. ഇവർക്ക് അഖിൽ മാരാർ ആകാൻ പറ്റാത്തിടത്തോളം ഇവർക്ക് ഞാൻ എത്തിയെടുത്ത് എത്താനും പറ്റില്ല. നേട്ടങ്ങൾ എത്ര കിട്ടിയാലും മിണ്ടാതിരിക്കുന്നൊരാളാണ് ധോണി. ആ ചിന്താഗതി എനിക്ക് ഇഷ്ടമാണ്.

ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് ഉമ്മൻചാണ്ടി സാർ എന്നെ സ്വാധീനിച്ചത്. ഞാൻ പൊതുപ്രവർത്തകനായാൽ അദ്ദേഹത്തെ പോലെ ജനങ്ങളൽ ഇറങ്ങി പ്രവർത്തിക്കും. ജനങ്ങൾക്ക് വേണ്ടിയാണ് പൊതുപ്രവർത്തകൻ പ്രവർത്തിക്കേണ്ടത്, കുടുംബത്തിന് വേണ്ടിയല്ല', അഖിൽ മാരാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+