'കടം കൊണ്ട് നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് എറണാകുളത്തേക്ക് വിട്ടത്'; സംഭവിച്ചത് പറഞ്ഞ് അഖിൽ മാരാർ
കൊച്ചി:ജീവിത്തതിൽ താൻ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. കടം കയറി നാട്ടിൽ നിൽക്കാനാവാത്ത അവസ്ഥ വന്നപ്പോഴാണ് താൻ എറണാകുളത്തേക്ക് പോയതെന്നും താരം പറഞ്ഞു. മൈൽസ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
ജീവിതത്തിൽ നേരിട്ട വലിയ സാമ്പത്തിക പ്രശ്നം എന്താണെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-' ഞാൻ സിനിമയിലേക്ക് പോകാൻ ആഗ്രഹിച്ച് നടക്കുന്ന സമയത്ത് എല്ലാവരും പറഞ്ഞത് ചുമ്മാ തെണ്ടിത്തിരിഞ്ഞ് നടക്കാതെ സിനിമ ചെയ്യെന്നാണ്. പക്ഷേ ഇവര് നോക്കുമ്പോൾ ഞാൻ തെണ്ടിത്തിരിഞ്ഞല്ല നടക്കുന്നത്. കാരണം ഞാൻ കാറിലാണ് നടക്കുന്നത്, അത്യാവശ്യം പൈസ ചെലവാക്കിയിട്ടാണ് നടക്കുന്നത്.

ഞാൻ നശിച്ച് പോയെന്ന് പറയാനുള്ള അവസരം ഞാൻ ആർക്കും കൊടുത്തിട്ടില്ല. സിനിമയിലായാലും പുറത്തായാലും ഞാൻ പൊതുവെ ഹാഷ് ബുഷ് ആയിട്ടാണ് ജീവിച്ച് കൊണ്ടിരുന്നത്. പെട്ടെന്ന് ഞാൻ നശിച്ചതായി ആർക്കും തോന്നാറില്ല. അങ്ങനെ ഞാൻ പോയി പോയി ഒരും കോൺട്രാക്ടറായി , ടവറിന്റെ കോൺട്രാക്ട് എടുത്തു, രണ്ട് മൂന്ന് പിക്കപ്പൊക്കെ എടുത്തു.
ഈ സമയത്ത് ഞാൻ ഷെയർ മാർക്കറ്റൊക്കെ ചെയ്ത് കുറെ പൈസ പോയിരുന്നു. കാർഷിക വായ്പയെടുത്ത് ക്ലിയർ ചെയ്തു,അതടക്കാൻ പൈസയില്ലാതെ അത് മുടങ്ങി പെന്റിങ്ങായി,കോൺട്രാക്ട് മുടങ്ങി, മാസം സീസി അടക്കാൻ 50,000 രൂപ വേണം, ഐ ട്വന്റി ഉണ്ടായിരുന്നു, അതിന്റെ സിസി അടക്കാൻ 12,000 വേണമായിരുന്നു, എന്റെ കൈയ്യിൽ വരുമാനം പൂർണമായും ലഭിച്ചു.
വണ്ടികളെല്ലാം വൻ നഷ്ടത്തിൽ വിറ്റു, ആ പ്രശ്നങ്ങളൊക്കെ പെട്ടെന്ന് ക്ലോസ് ചെയ്തു. ബാങ്കിന്റെ കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ, വ്യക്തിപരമായി ആർക്കും പണം കൊടുക്കാനില്ലാർന്നു. സുഹൃത്തുക്കൾ പണം തന്നത് കടമായിരുന്നില്ല. ആ സാഹചര്യത്തിലായിരുന്നു ഞാൻ എറണാകുളത്തേക്ക് വരുന്നത്. കാരണം അവിടെ നിന്നാൽ വീട്ടിലും നാട്ടിലും നമ്മൾ പരാജയമായിപ്പോകും. സീറോയിൽ നിന്നാണ് തുടങ്ങിയത്. ഇപ്പോൾ കടങ്ങളൊക്കെ വീട്ടി. അഭിമുഖങ്ങളിൽ നിന്ന് ലഭിച്ച പണമൊക്കെ കൊണ്ടാണ് കടം വീട്ടിയത്. (ചിരിച്ച് കൊണ്ട് അഖിൽ പറഞ്ഞു.
ആൾക്കാർ നല്ലത് പറയണം എന്ന് കരുതിയിട്ടല്ല താൻ ഒന്നും ചെയ്തിട്ടുള്ളത്. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുകയാണ്. മുൻപ് ആൾക്കാർക്ക് എന്നെ മനസിലാകാത്തത് കൊണ്ട് അത് വർക്കായില്ല. എന്നാൽ അവർക്കെന്നെ മനസിലാകുന്നുണ്ട്, അവർക്കത് ഇഷ്ടപ്പെടുന്നു. മൂന്ന് പാർട്ടികളേയും വിമർശിച്ചാണ് ഞാൻ പടം ചെയ്തത്. ഇന്നിപ്പോൾ അതിന് വലിയ സ്വീകാര്യതയാണ് കിട്ടുന്നത്', അഖിൽ പറഞ്ഞു.












Click it and Unblock the Notifications