Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദുൽഖറിന്റെ പരിപാടിയിൽ നിന്നും എന്നെ ഇറക്കിവിടാൻ പറഞ്ഞയാൾ ഇതാണ്; ഒടുവിൽ വെളിപ്പെടുത്തി അഖിൽ മാരാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 വിജയി അഖിൽ മാരാരുടെ ഒരു പഴയ 'സെൽഫി' മുൻപ് വൻ ചർച്ചയയാിരുന്നു. സ്വന്തം നാട്ടിൽ ദുൽഖർ പങ്കെടുത്ത ഒരു പരിപാടിയിൽ വെച്ച് സെൽഫി പകർത്താൻ ശ്രമിക്കുന്നതിനിടെ അഖിലിനെ ദുൽഖറിന്റെ ബോഡിഗാഡുകൾ പിടിച്ച് മാറ്റുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അന്ന് തന്നെ പിടിച്ചുമാറ്റാൻ പറഞ്ഞ ആളാരാണെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ അഖിൽ. മാത്രമല്ല അതേ ആൾ തന്നെ ഇപ്പോൾ തന്റെ ഡേറ്റ് ചോദിച്ചെത്തിയെന്നും അഖിൽ വെളിപ്പെടുത്തുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

എന്റെ നാട്ടിൽ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് ദുൽഖർ സൽമാൻ വന്നിരുന്നു. ആ ഷോപ്പിന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയായിരുന്നു ചെയ്തിരുന്നത്. ആ ഉദ്ഘാടനവുമായി ബന്ധപ്പെട്ടൊരു വീഡിയോ പുറത്തുവന്നിരുന്നു. ഞാൻ ദുൽഖറിനൊപ്പം സെൽഫി പകർത്താൻ ശ്രമിക്കുകയും അപ്പോൾ ചിലർ എന്നെ മാറ്റി നിർത്തുകയും ചെയ്തതൊക്കെ ആ വീഡിയോയിൽ ഉണ്ട്. പിന്നീട് ഞാൻ ബിഗ് ബോസിൽ നിന്ന് വന്നപ്പോൾ ലഭിച്ച സ്വീകരണവും അന്നത്തെ സംഭവവും ചേർത്തുള്ള വീഡിയോ എല്ലാവരും കണ്ട് കാണും.

akhil-marar1

ആ പരിപാടിയുടെ ഇവന്റ് ചെയ്തത് ഷാനവാസ് ഖാൻ എന്ന സെലിബ്രിറ്റി മാനേജറാണ് .പുള്ളിയാണ് മമ്മൂട്ടിയുടേയും ദുൽഖറിന്റേയുമടക്കം എല്ലാ സെലിബ്രിറ്റികളുടേയും പരിപാടി ചെയ്തത്. ഇപ്പോൾ എന്റേത് ചെയ്യുന്നതും ഷാനവാസ് ഖാനാണ്. ഞാൻ ദുബായിൽ ചെന്നപ്പോൾ ഷാനവാസിനെ കണ്ടിരുന്നു. ഷാനവാസ് എന്നോട് പറഞ്ഞത് നിങ്ങളെ ആ പരിപാടിയിൽ നിന്നും പിടിച്ച് പുറത്താക്കാൻ പറഞ്ഞത് ഞാനാണെന്ന്. എന്റെ കളി കാണുമ്പോൾ ഞാനാണ് ദുൽഖറിനെ കൊണ്ട് വന്നതെന്ന് തോന്നും ഷാനവാസിന് ക്രെഡിറ്റ് കിട്ടില്ല, അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് ചിരിച്ച് കൊണ്ട് ഷാനവാസ് പറഞ്ഞത്.

ഞാൻ ബിഗ് ബോസിൽ പോകും മുൻപ് ഷാനവാസിനോട് പറഞ്ഞിരുന്നു ഇങ്ങനെ പോകുന്നുണ്ട്, പുറത്ത് വന്നാൽ കുറച്ച് പരിപാടിയൊക്കെ ചെയ്യണമെന്ന്. പക്ഷേ പുള്ളി ഇതുപോലെ എത്രവൻമാരെ കണ്ടിരിക്കുന്നു എന്ന മട്ടിലായിരുന്നു. എന്നാൽ ഷോ ജയിച്ച് പുറത്ത് വന്നപ്പോൾ ഷാനവാസ് വിളിച്ച് ചില പരിപാടി പറഞ്ഞു. എത്ര പൈസയാകുമെന്ന് ചോദിച്ചപ്പോൾ 5 ലക്ഷമെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ ആറ് പരിപാടികൾ ഞങ്ങൾ ചെയ്തു. എന്നാൽ എനിക്ക് ഇപ്പോൾ സന്തോഷമുണ്ട്. ഒരിക്കൽ പുറത്താക്കിയ അതേ ആൾ തന്നെ എനിക്ക് വേണ്ടി സംസാരിക്കുനകയാണ്', അഖിൽ മാരാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+