Get Updates
Get notified of breaking news, exclusive insights, and must-see stories!

'വാട്സ് ആപ്പിൽ വോയിസ് അയക്കാൻ വരെ പേടിയായി തുടങ്ങി; പുറത്തിറങ്ങിയപ്പോൾ സെർച്ച് ചെയ്തത് ഇതാണ്'; അഖിൽ മാരാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയായിരുന്നു സംവിധായകനായ അഖിൽ മാരാർ. തുടക്കതിൽ വലിയ നെഗറ്റീവുമായി ബിഗ് ബോസിലേക്ക് കയറിയ അഖിൽ തന്റെ ഗെയിമിലൂടെയും ടാസ്കുകളിലെ പ്രകടനങ്ങളിലൂടെയുമെല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പിന്തുണ നേടിയെടുക്കുകയായിരുന്നു.

ബിഗ് ബോസ് കഴിഞ്ഞിറങ്ങിയ പിന്നാലെയും വലിയ സ്വീകാര്യതയാണ് താരത്തിന് പുറത്ത് ലഭിക്കുന്നത്. ഉദ്ഘാടന വേദികളിൽ എല്ലാം സജീവമായി തന്നെ അഖിൽ ഉണ്ട്. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് അഖിൽ. 'മൈൽ സ്റ്റോൺ മെയ്ക്കേഴ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

akhilmarar-bigg-

'ബിഗ് ബോസിന് ശേഷം സാമ്പത്തികമായ ഉയർച്ചയൊന്നുമല്ല, ഒരുപാട് പേര് നമ്മളെ മനസിലാക്കുന്നുവെന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം. ബിഗ് ബോസിൽ നിന്നും ഇറങ്ങിയിട്ട് ഒരു എപ്പിസോഡും കണ്ടിട്ടില്ല. ചെറിയ റീൽസ് മാത്രമാണ് കണ്ടത്. പിന്നെ നമ്മളെ സ്നേഹിക്കുന്ന ഗ്രൂപ്പുകളിൽ വരുന്ന ചില വീഡിയോകളും. പുറത്തിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തൊക്കെയാണ് എന്റെ നെഗറ്റീവ്സ് എന്നതാണ്. കാരണം പോസിറ്റീവ്സ് കൂടുതൽ ഉള്ളത് കൊണ്ടാണല്ലോ വിജയിച്ചത്. എന്നാലും എതിർപക്ഷത്ത് ഉള്ളവർ എനിക്കെതിരെ പറഞ്ഞ ആരോപണങ്ങളും ദുരാരോപണങ്ങളുമാണ് അറിയേണ്ടിയിരുന്നത്.

പണ്ടും ഞാൻ അങ്ങനെതന്നെയാണ്. അപ്പുറത്ത് ഉള്ളവർ എന്താണ് പറയുന്നതെന്ന് നമ്മൾ അറിയണം. അപ്പോഴേ നമ്മുക്ക് തിരുത്താൻ സാധിക്കൂ. ചിലപ്പോൾ തെറ്റിധാരണയായിരിക്കും. എന്നിരുന്നാലും തിരുത്തണം. തെറ്റിധാരണ പരത്തുന്ന പല കണ്ടന്റുകളും ഞാൻ കണ്ടു. പക്ഷേ അതെല്ലാം തിരുത്താൻ സാധിക്കുമോ. കാരണം 10 ാം ദിവസം ഞാൻ പറഞ്ഞൊരു കാര്യവും 40ാം ദിവസം പറഞ്ഞൊരു കാര്യവും ചേർത്താകാം ഒരാൾ ഒരു വീഡിയോ എഡിറ്റ് ചെയ്ത് പുറത്തിറക്കുന്നത്.

ടാസ്കിന് അനുസരിച്ചായിരിക്കും നമ്മൾ പെരുമാറുക. വരുന്ന പന്തിന് അനുസരിച്ചായിരിക്കും നമ്മുക്ക് അടിക്കാൻ പറ്റുക. നമ്മുക്ക് ഒരിക്കലും പ്രഡിക്ട് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് തന്നെ പ്ലാനിങ്ങുകളും ചിന്തകളുമെല്ലാം മാറിക്കോണ്ടിരിക്കും. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാം അങ്ങ് പോസിറ്റീവായി. ഇപ്പോൾ എല്ലാ ത്രില്ലും പോയി.

ബിഗ് ബോസിൽ ഞാൻ ഭയങ്കര വഴക്കാളിയായിരുന്നല്ലോ. അതേസ്വഭാവം ഞാൻ പുറത്ത് കാണിച്ചാൽ എങ്ങനെയിരിക്കും.ആൾക്കാർ പറയില്ലേ ഞാൻ ഭയങ്കര അഹങ്കാരിയാണെന്ന്. ഇഷ്ടമല്ലാത്തൊരു കാര്യം ഇഷ്ടമല്ലെന്ന് പറയുമ്പോൾ പ്രേക്ഷകർ നമ്മളെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ പ്രധാന പ്രശ്നം അതാണ്. ജനങ്ങൾക്ക് എന്നോടുള്ള ഇഷ്ടം കൂടിയപ്പോൾ അത് നിലനിർത്താൻ അഭിനയിക്കണോയെന്നുള്ള കൺഫ്യൂഷൻ എനിക്കുണ്ട്. ഇതുവരെ ഞാൻ അങ്ങനെ അഭിനയിച്ചിട്ടില്ല. എന്നിരുന്നാലും ചിലർ പറയും ഒന്ന് മൈൽഡ് ആവണമെന്ന്.

ഞാൻ ഇപ്പോൾ ഫോണിൽ സംസാരിക്കാറില്ല. വാട്സ് ആപ്പിൽ വോയിസ് അയക്കാൻ വരെ പേടിയായി തുടങ്ങി. കാരണം ഇതൊക്കെ എടുത്ത് യുട്യൂബിൽ ഇടുകയാണ്. അതോടെ പലതും വിശദീകരിക്കാൻ ഞാൻ നടക്കേണ്ടി വരും. പഴയത് പോലെ സ്വതന്ത്രമായി നടക്കാൻ എനിക്ക് പറ്റുന്നില്ല. 100 ദിവസത്തോളം ഒരു മുറിയിൽ അടഞ്ഞ് കൂടി ഇരിക്കുകയാണ്. എന്റെ ജീവിതത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല. അങ്ങനെ അടങ്ങിയിരിക്കുന്ന ആളല്ല ഞാൻ. അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടണമെന്ന് തോന്നിയപ്പോൾ അത്തരം സ്വാതന്ത്ര്യങ്ങളൊക്കെ നമ്മുക്ക് പോയി', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+