Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ നിന്നും സമ്മാനത്തുക 50 ലക്ഷം കിട്ടിയോ? അഖിൽ മാരാർ പറയുന്നു, 'ആ തീരുമാനത്തിന് കാരണം ഇതാണ്'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കം മുതൽ പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞ താരമായിരുന്നു സംവിധായകനായ അഖിൽ മാരാർ. ആദ്യ 50 ദിവസം പിന്നിട്ടപ്പോൾ തന്നെ ഇത്തവണത്തെ കപ്പ് അഖിൽ കൊണ്ടുപോകുമെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. പ്രവചനങ്ങൾ ശരിവെച്ച് 100ാം ദിവസം അഖിൽ തന്നെ ബിഗ് ബോസ് കിരിടം ചൂടുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അഖിൽ. 'മൈൽ സ്റ്റോൺ മേക്കേഴ്സിന്' നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. എന്തുകൊണ്ടാണ് താൻ ബിഗ് ബോസ് കാണില്ലെന്ന് പറയേണ്ടി വന്നതെന്ന് അഭിമുഖത്തിൽ അഖിൽ പറയുന്നു.ഒപ്പം വിജയിക്ക് ലഭിച്ച 50 ലക്ഷം രൂപയുടെ സമ്മാനം കൈയ്യിൽ കിട്ടിയോ എന്ന ചോദ്യത്തിനും താരം മറുപടി നൽകി.

akhil-bigg-boss-prize-money

അഖിലിന്റെ വാക്കുകളിലേക്ക് 'ബിഗ് ബോസിൽ നിന്നും ജയിച്ച് വരുന്നവർ ജനങ്ങളുടെ വോട്ട് നേടിയാണ് വിജയിച്ച് പുറത്തുവരുന്നത്. അവർക്ക് ജനങ്ങളോട് ഒരു കമ്മിറ്റ്മെന്റ് ഉണ്ടാകണം. ഏത് മേഖലയുമാവാം. അതിന് പകരം ഒരുമാതിരി കാണിച്ച് കൂട്ടലാകുമ്പോൾ എന്ത് ചെയ്യും. എന്റെ അഭിപ്രായമുള്ള പലരും കേരളത്തിൽ ഉണ്ട്. ഇത്തവണത്തെ സീസണോടെ അത് മാറിയ പലരും ഉണ്ട്. അതാണ് എനിക്കും മുൻപും ഉണ്ടായിരുന്ന വ്യത്യാസം. ബിഗ് ബോസിൽ പോകത്തില്ലെന്നല്ല ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞത് ആ ഷോയിൽ നിന്നും പുറത്തിറങ്ങിയ ഒരാൾ വലിയ ആളാണെന്ന് പറഞ്ഞ് നടക്കുമ്പോൾ ഇതൊന്നുമല്ല എന്ന് ഞാൻ കാണിച്ച് തരാം എന്നാണ് പറഞ്ഞത്.നമ്മക്കും പറ്റുന്ന കാര്യമേ ഉള്ളൂ.

ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ സ്വകാര്യത നഷ്ടപ്പെട്ടു. പരസ്യങ്ങൾ ചെയ്യില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. പരസ്യം ചെയ്യുന്നത് മോശമാണെന്നോ ചെയ്യാതിരിക്കുന്നത് മോശമാണെന്നോയെന്നൊന്നുമല്ല ഞാൻ പറഞ്ഞത്. എനിക്ക് താത്പര്യമില്ലെന്നാണ് പറഞ്ഞത്. അത്തരത്തിലുള്ള പൈസ എനിക്ക് വേണ്ട.

ഒരു സെലിബ്രിറ്റിയുടേയും അഭിപ്രായം കേട്ടിട്ടോ അവരുടെ മുഖം കണ്ടിട്ടോ അല്ല ജനം ഉത്പന്നങ്ങൾ വാങ്ങുന്നത്. അടുത്തിടെ വലിയ ഗ്രൂപ്പുകളുടെ ഭാഗമായി ചില കണ്ടന്റുകൾ വന്നപ്പോൾ അതിനകത്ത് അവരൊരു സ്ക്രിപ്റ്റ് പ്ലാൻ ചെയ്യുന്നുണ്ട്. സ്ക്രിപ്റ്റിനനുസരിച്ച് ഞാൻ പറയണം. അത് പക്ഷേ എനിക്ക് ഒട്ടും വർക്കാവുന്നില്ല. നല്ലതാണെന്ന് ഒരു സാധാനം പരിചയപ്പെടുത്താൻ എനിക്ക് ഉള്ളിൽ നിന്നും അങ്ങനെ പറയാൻ തോന്നുന്നില്ല. ഞാൻ എന്നോട് നീതി കാണിക്കാത്ത തോന്നൽ വരും.

akhil-marar-new-

ഞാൻ സുഹൃത്തായ ഹരിയോട് ഇത് പറഞ്ഞു. എന്നാൽ അവൻ പറഞ്ഞത് എടാ ഇപ്പോഴക്കയല്ലേ ഇത് വരികയുള്ളൂവെന്നാണ്. അതെന്ത് കൊണ്ടാണ് പത്ത് വർഷം കഴിഞ്ഞാൽ വരാത്തത്. അപ്പോൾ ഞാൻ പരാജയപ്പെട്ടവനല്ലേ. ബിഗ് ബോസിൽ നിന്നും ഇറങ്ങി 6 മാസമേ എനിക്ക് ലൈഫുള്ളൂവെന്നാണെങ്കിൽ പിന്നെ എന്തിനാണ് അഖിൽ മാരാർ ജീവിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്ന കാലം വരെ ഈ ഫെയിം നിലനിൽക്കണമെങ്കിൽ ഞാൻ പണിയെടുക്കണം. താൽക്കാലികമായി പണം ഉണ്ടാക്കേണ്ട ആവശ്യം എനിക്ക് ഇല്ല.

ഈ നിമിഷം വരെ എന്റെ പേരിൽ വസ്തുവോ കാറോ ഒന്നുമില്ല.പണ്ട് ഞാൻ പറയുമായിരുന്നു ഈ രാഷ്ട്രീയക്കാരൊക്കെ എന്തിനാണ് അഴിമതി കാണിക്കുന്നത്, എന്തിനാണ് അവർക്ക് ഈ കോടിക്കണക്കിന് രൂപയെന്ന്. ഒരു മനുഷ്യന് മൂന്ന് നേരം ഭക്ഷണം കഴിക്കണം കുടുബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കണം എന്നതിന് അപ്പുറത്തേക്ക് പണത്തിന് എന്ത് നൽകാൻ പറ്റും. മോഹൻലാലും മമ്മൂക്കയുമൊക്കെ പരസ്യം ചെയ്യുന്നില്ലേയെന്ന് ചിലർ ചോദിക്കും. അവരടക്കം ഒരു സെലിബ്രിറ്റികളും പരസ്യം ചെയ്യുന്നതിൽ ഒരു തെറ്റുമില്ല.പരസ്യമായി ഇട്ടത് നാളെ പരസ്യത്തിനായി എന്നെ സമീപിക്കുന്നവർക്ക് ഒരു വ്യക്തത കൊടുക്കാനാണ്.

കോൺഫിഡൻസ് ഗ്രൂപ്പിന്റെ സമ്മാനത്തുക അവർ ചെക്ക് കൈമാറിയിട്ടുണ്ട്.കൃത്യസമയത്ത് തന്നെ അവർ തന്നു. ബാക്കിയൊക്കെ വരാനുണ്ട്. മാരുതി വണ്ടിയൊക്കെ എന്നെ ബന്ധപ്പെട്ടിരുന്നു.എല്ലാം വരുന്നതേയുള്ളൂ. ചെക്ക് എന്റെ കൈയ്യിൽ ഇരിക്കുന്നുണ്ട്. ബാങ്കിൽ കൊണ്ട് കൊടുക്കണം', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+