ബിഗ് ബോസില്‍ മിഥുന് പറ്റിയ അബദ്ധം അതാണ്: ആ കഥയ്ക്ക് പ്രേരിപ്പിച്ച ഘടകം മനസ്സിലായി: അഖില്‍ മാരാർ
ബിഗ് ബോസില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കഥയിലെ സീരിയസ്നെസും താന്‍ പറഞ്ഞ് അവന പറഞ്ഞ് മനസ്സിലാക്കിപ്പിക്കുകയായിരുന്നുവെന്ന് അഖില്‍ മാരാർ. അനിയന്‍ മിഥുന് അങ്ങനെ ഒരു കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു എന്നുള്ളത് സത്യമായിരിക്കാം. എന്നാല് ആ കുട്ടിക്ക് പട്ടാളത്തില്‍ ഒരു ജോലി കല്‍പ്പിച്ചതായിരിക്കാം ഒരുപക്ഷെ അവന്‍ പറഞ്ഞ കള്ളമെന്നും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് പറയുന്നു.
മിഥുനുണ്ടായിരുന്ന ഒരു പ്രണയത്തെ സിനിമാറ്റിക് ലെവല്‍ അവതരിപ്പിച്ചതാവാം. ബിഗ് ബോസിന് മുമ്പ് തന്നെ കുറേ ആളുകളോട് അവന്‍ ഈ കഥ പറഞ്ഞിട്ടുണ്ടാവാം. ആ സാഹചര്യത്തില്‍ ബിഗ് ബോസില്‍ മാറ്റി പറഞ്ഞാല്‍ അവനെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അവനൊരു കള്ളനായി മാറുമല്ലോ എന്ന പേടി അവനുണ്ടായിരുന്നിണ്ടുട്ടാവാമെന്നും അഖില്‍ മാരാർ പറയുന്നു.

അത് പറയാന്‍ അവനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് എനിക്ക് മനസ്സിലായി. എന്തായാലും പിന്നെ അതിന്റെ സീരിയസ്നെസ് ഞാന്‍ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. പറഞ്ഞതില്‍ ചിലത് കള്ളമായിരുന്നു എന്ന് പറഞ്ഞാല്‍ പ്രശ്നമില്ലാലോ. റിയാലിറ്റിയാണെന്ന് അവകാശപ്പെടുമ്പോഴാണ് അത് തെളിയിക്കേണ്ട ആവശ്യമുള്ളു.
ബിഗ് ബോസിന് അകത്തെ മിഥുനെ എനിക്ക് ഇഷ്ടമാണ്. അവന്‍ വലിയ ശുദ്ധനായ മനുഷ്യനാണ് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ബിഗ് ബോസിന് പുറത്തിറങ്ങിയതിന് ശേഷവും അവന്‍ എന്നോട് സഹകരിക്കുന്നത് വെച്ചിട്ട്, ആ രീതിയില്‍ എനിക്ക് അവനെ വലിയ ഇഷ്ടമാണ്. അവന്‍ അങ്ങനെയുള്ള വലിയ പ്ലാനിങ്ങൊന്നും വെച്ച് പറഞ്ഞതല്ല. അത്ര ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഇവർ ഈ കഥ പറയുമായിരുന്നോയെന്നും അഖില്‍ ചോദിക്കുന്നു.
നാട്ടിന്‍ പുറത്തൊക്കെ ഇരുന്ന് നമ്മള്‍ ചില കാര്യങ്ങളൊക്കെ വെറുതെ ഇങ്ങനെ പറയുമല്ലോ, അങ്ങനെ ഒന്നും ചിന്തിക്കാതെ പറഞ്ഞ് പോയതാണ്. അപകടകാരിയായ മനുഷ്യനൊന്നുമല്ല മിഥുന്‍. വളരെ ശുദ്ധനാണ്. ഒരു അനിയനെപ്പോലെ എനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ് മിഥുന്‍. ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം വിഷ്ണു, നാദിറ എന്നിവരുടെ വീടുകളില്‍ മാത്രമാണ് പോയതാണ്. അതൊന്നും പ്ലാന്‍ ചെയ്യാതെയാണ് പോയത്.
ഡാന്‍സ് പോലുള്ളവ ഒഴിച്ച് നിർത്തിയാല്‍ ഏത് ടാസ്കും ഞാന്‍ ചെയ്യും. ഒരാള്‍ പഠിപ്പിച്ച് തന്നാല്‍ ശരീരം വഴങ്ങും. ടിക്കറ്റ് ഫിനാലെ ടാസ്ക് ഞാന്‍ കളിക്കാതെ ഒഴിവാക്കിയതാണ്. രാവിലെ തൊട്ട് മുതല്‍ വൈകുന്നേരം വരെ കുതിരപ്പുറത്തൊക്കെ ഇരിക്കാന്‍ സാധിക്കില്ല. ഒന്നാമത് ആരോഗ്യ പ്രശ്നങ്ങളുമുണ്ടെന്നും അഖില്‍ മാരാർ പറയുന്നു.
വീട്ടുകാരേയും നാട്ടുകാരേയും എന്തിനേറെ പറയുന്നു ഫോണുപോലും ഉപേക്ഷിച്ച് 80 ദിവസത്തിലേറെ ബിഗ് ബോസില്‍ നിന്നതോടെ എന്റെ സഹനക്ഷമത നാട്ടുകാർ കണ്ടതാണ്. പിന്നെ കുതിരപ്പുറത്ത് കയറിയും കാറിലിരുന്നും അത് തെളിയിക്കേണ്ട ആവശ്യമില്ലെന്നും. അങ്ങനെ ചെയ്യുന്നുവരുണ്ടാകും. ഒരു ഗെയിം ആണെങ്കില്‍ അത് നമുക്ക് കൂടെ തോന്നണമെന്നും അഖില്‍ മാരാർ പറയുന്നു.












Click it and Unblock the Notifications