'ബിഗ് ബോസിലേക്ക് പോകുമ്പോൾ ആദ്യം അത് തിരിച്ചറിയണം, പ്രയോജനപ്പെടുത്തിയാൽ'; അഖിൽ മാരാർ പറയുന്നു
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ന് തുടക്കമായിരിക്കുകയാണ്. 19 പേർ പുതിയൊരു അങ്കത്തിന് കച്ചമുറുക്കിയെത്തിക്കഴിഞ്ഞു. 100 ദിവസത്തിനിടയിൽ ആര് വാഴും ആര് വീഴുമെന്നത് കാത്തിരുന്ന് കാണാം.
അതിനിടയിൽ ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് മുൻ സീസണിലെ വിജയിയായ അഖിൽ മാരാർ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ വിഷ്ണു ജോഷി നടത്തിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം. നടനും മുൻ ബിഗ് ബോസ് താരവുമായ ഷിജുവിനൊപ്പമാണ് അഖിൽ ഷോയിൽ പങ്കെടുത്തത്.

'ആരുടേയും ഉപദേശം സ്വീകരിക്കാതെ പോകുക. പന്തിന് അനുസരിച്ച് കളിക്കുക. സീസണിനുള്ളിലുള്ളവർക്കൊരു പ്ലാനുണ്ട്. 5 പോലെയായിരിക്കില്ല ഫോർ പ്ലാൻ ചെയ്യുന്നുണ്ടാകുക. അവർക്കുള്ള പ്ലാനുകൾ തിരിച്ചറിയണം. ആത്യന്തികമായ പ്രേക്ഷകരെ തിരിച്ചറിയണം. ബിഗ് ബോസിലേക്ക് പോകുമ്പോൾ ആഗ്രഹങ്ങളെല്ലാം കട്ട് ചെയ്യണം. ബിഗ് ബോസിലേക്ക് പോയവർ എന്തൊക്കെ നേടിയെന്ന് വിലയിരുത്തണം. പോകുമ്പോൾ ഇത്ര രൂപ ശമ്പളം കിട്ടും ഒരുപാട് പ്രേക്ഷകർ തിരിച്ചറിയും അവരുടെ ഇഷ്ടം പിടിച്ചുപറ്റാം അതിന് അനുസരിച്ച് നമ്മുടെ കഴിവിന് മുന്നോട്ട് പോകാനുള്ള സാധ്യതകൾ നിങ്ങൾക്ക് മുന്നിലുണ്ടാകും. അതിനെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് കുറച്ചുകൂടെ മുന്നോട്ട് പോകാൻ പറ്റും', അഖിൽ മാരാർ പറഞ്ഞു.
ബിഗ് ബോസിലേക്ക് ചാൻസ് കിട്ടിയാൽ തീർച്ചയായും പോകണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് ഷിജു പ്രതികരിച്ചു. ' പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നിൽക്കുകയെന്നത് എളുപ്പമല്ല. ഒരു ലക്ഷ്യബോധത്തോടെ പോകുക. പല സാഹചര്യങ്ങളിൽ നിന്നും വന്നയാളുകളാണ് ഒപ്പം. പ്രസൻസ് ഓഫ് മൈന്റ് അത്യാവശ്യമാണ്. പ്രേക്ഷകരെ എന്റർടെയിൻ ചെയ്യാൻ, എഡ്യുക്കേറ്റ് ചെയ്യാൻ ശ്രമിക്കുകയെന്നതാണ് പ്രധാനം. അവർക്കാണ് വിജയ സാധ്യത കൂടുതൽ.
നിങ്ങൾക്ക് കിട്ടുന്ന ഫെയിമിന് അധികം ആയുസ് ഉണ്ടാകില്ല. പരമാവധി ഒരു വർഷമായിരിക്കും മുന്നോട്ട് പോകാൻ സാധിക്കുക.രണ്ടാമത്തെ അവസ്ഥ ഡിപ്രഷൻ ആണ്. നമ്മുക്ക് ഫെയിം വന്ന് കഴിഞ്ഞ് ഉപയോഗപ്പെടുത്താൻ ആയില്ലെങ്കിൽ അത് നമ്മളെ ഡിപ്രഷനിലേക്ക് നയിച്ചേക്കും. അത് മനസിൽ വെച്ച് മുൻപോട്ട് പോകുക. ഞാൻ എത്തിപ്പെടേണ്ട തലമുണ്ട്. അത് ലക്ഷ്യം വെച്ച് പ്രയത്നിക്കണം. അതിന് ബിഗ് ബോസിന് സഹായിക്കാൻ സാധിക്കില്ല. ബിഗ് ബോസ് തരുന്നത് ഒരു സ്പാർക്ക് മാത്രമാണ്. അതിന് നമ്മൾ എണ്ണയൊഴിച്ച് കൊടുത്താലേ അത് കത്തുകയുള്ളൂ', ഷിജു പറഞ്ഞു.












Click it and Unblock the Notifications