Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ പോയാലുള്ള മറ്റൊരു അപകടം ഇതാണ്'; അഖിൽ മാരാർ പറയുന്നു,' ആ വലിയ ബാധ്യത'

കൊച്ചി: ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിരവധി പേർ ഉണ്ട്. എങ്ങനെയെങ്കിലും ഷോയിൽ ഒന്ന് എത്തിക്കിട്ടിയാൽ ജീവിതം തന്നെ മാറുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ അത്തരക്കാർക്ക് ഉപദേശം നൽകുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5 വിജയി അഖിൽ മാരാർ. ബിഗ് ബോസിൽ അവസരം ലഭിക്കണമെങ്കിൽ എന്ത് ചെയ്യണമെന്നും ബിഗ് ബോസിൽ പങ്കെടുത്താലുള്ള പ്രധാന അപകടം എന്താണെന്നുമൊക്കെ എംടി വ്ലോഗ്സിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ പറയുന്നത്. അഖിലിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസിലേക്ക് കയറാൻ ഉദ്ദേശിക്കുന്നതിനേക്കാൾ കയറിയിട്ട് എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ നന്നായിരിക്കുമെന്ന് തമാശയ്ക്ക് ഞാൻ പറയാറുണ്ട്. പക്ഷേ ബിഗ് ബോസിലേക്ക് നമ്മൾ വിചാരിച്ചത് കൊണ്ട് മാത്രം കയറാൻ പറ്റില്ല. നിങ്ങൾ നിങ്ങളുടെ കംഫർട് സോണിൽ നിന്ന് പുറത്തുവരണം. നിങ്ങൾ ലോകം കാണാൻ ശ്രമിക്കണം, മനുഷ്യനെ മനസിലാക്കാൻ ശ്രമിക്കണം. നിങ്ങൾ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് വിചാരിച്ച് നിന്നാൽ ഒരുപക്ഷേ നിങ്ങൾക്ക് ബിഗ് ബോസിലേക്ക് കയറാനൊക്കെ പറ്റിയേക്കാം. പക്ഷേ നിങ്ങൾ വൻ പരാജയമായേക്കും. ബിഗ് ബോസിന്റെ പ്രത്യേകത ഒരാൾ മാത്രമാണ് വിജയി എന്നാണ്.

 akhilmararnew-

മറ്റൊരു അപകടം പറയാം. ഭയങ്കരമായി പ്രശസ്തി ലഭിക്കുന്നതാണ് ബിഗ് ബോസ് എന്ന ഷോ. ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടാനാകും. ചിലപ്പോൾ ഇഷ്ടമാകാം വെറുപ്പാകാം, എന്നാലും മുഖം തിരിച്ചറിയപ്പെടും. ഈ ഫേസ് വാല്യു കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. ഈ ഫേസ് വാല്യു ഒരുപക്ഷേ ആറ് മാസം കഴിയുമ്പോൾ നിങ്ങളുടെ ഏറ്റവും വലിയ ബാധ്യതയായി മാറും.

ചിലപ്പോൾ ഇന്നലകളിൽ കൂടുതൽ വരുമാനം കിട്ടിയിട്ടുളളവർ ബിഗ് ബോസിൽ വന്നതിന് ശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ, സാമ്പത്തികമായി വലിയ തകർച്ചയിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. അതുകൊണ്ട് വിജയിക്കാൻ തന്നെ പോകണം. ജയിക്കാൻ പോകണമെങ്കിൽ ജനത്തെ മനസിലാക്കണം.

ബിഗ് ബോസിൽ എന്നെക്കാൾ മികച്ചയാൾ ചിലപ്പോൾ വന്നേക്കാം. അങ്ങനെയൊരാൾ വന്നാലും വന്നില്ലെങ്കിലും എനിക്ക് സ്പേസ് ഉണ്ടാകും. ദൈവം അനുഗ്രഹിച്ച് ഏറ്റവും ബെസ്റ്റ് കൊടുത്താണ് ഞാൻ മത്സരിച്ചത്. അതുകൊണ്ട് അഖിൽ മാരാരിന് വാല്യു ഇല്ലെങ്കിലും മത്സരാർത്ഥി എന്ന നിലയിൽ നമ്മൾ ചെയ്ത് വെച്ചതിന് ഒരു വാല്യു ഉണ്ടാകും. ആ വാല്യു അടുത്ത സീസണിലും ചർച്ച ചെയ്യപ്പെടും.

സെലിബ്രിറ്റി വാല്യു എന്നത് താത്കാലികം മാത്രമാണ്. സ്റ്റാർഡം ഒന്നും പക്ഷേ ഒരുപാട് കാലം നീണ്ട് പോകില്ല. ജനങ്ങൾ തന്ന സ്നേഹം ഇഷ്ടം എല്ലാം അവർക്ക് പ്രയോജനപ്പെടുന്ന മേഖലകളിൽ പോയി തിരികെ നൽകണമെന്നാണ് ആഗ്രഹം. എന്റെർടെയിൻമെന്റ് ആകാം, അല്ല പൊതുപ്രവർത്തനവുമാവാം. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി നിന്ന് എംഎൽഎ ആകുകയൊന്നും എന്റെ മനസിൽ ഇല്ല', അഖിൽ മാരാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+