'ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കാം'; വൻ സർപ്രൈസ് ഒളിപ്പിച്ച് അഖിൽ; വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോ?
ബിഗ് ബോസ് മലയാളം സീസൺ 5 അവസാനിച്ചെങ്കിലും തങ്ങളുടെ പ്രിയതാരങ്ങളുടെ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രത്യേകിച്ച് ഈ സീസണിന്റെ വിജയി ആയ അഖിൽ മാരാറിന്റെ വിശേഷം അറിയാൻ പ്രേത്യേക താല്പര്യം പ്രേക്ഷകർക്കുണ്ട്. ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷം വളരെ തിരക്കിലാണ് അഖിൽ. തന്റെ പ്രധാനപ്പെട്ട വിശേഷമെല്ലാം അഖിൽ സോഷ്യൽമീഡിയയിലൂടെ പങ്കിടാറുമുണ്ട്.
ബിഗ് ബോസിൽ പോകുന്നതിന് മുൻപ് തന്നെ സംവിധായകൻ എന്ന നിലയിൽ പ്രേക്ഷകർക്ക് അഖിലിനെ അറിയാമായിരുന്നു എന്നാൽ ബിഗ്ബോസിൽ പോയതിന് ശേഷമാണ് അഖിലിന് ഇത്രയേറെ സ്വീകാര്യത കിട്ടിയത്. ഇപ്പോൾ അഖിലിന് ധാരാളം ആരാധകരുണ്ട്.

ഇന്ന് അഖിൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സംവിധായകൻ ഷാജി കൈലാസിനൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അഖിലിന്റെ കുറിപ്പ്, എന്തൊക്കയോ വലിയ സർപ്രൈസുകൾ മാരാർ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും എന്നാണ് ആരാധകർ പറയുന്നത്.
മലയാള സിനിമ സംവിധായകരിൽ താൻ ഏറ്റവും കൂടുതൽ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാൻ ഏറെ കൊതിച്ചിട്ടുണ്ടെന്നും പിന്നീട് തിരുവനന്തപുരത്ത് ഓഗസ്റ്റ് 15 ഫിലിമിൻ്റെ ഷൂട്ട് നടക്കുമ്പോൾ അതിൻ്റെ ചീഫ് അസോസിയേറ്റ്നേ സോപ്പിട്ട് സംവിധാന സഹായി ആവാൻ ശ്രമം നടത്തിയെങ്കിലും ഒഫീഷ്യൽ ആയി നിർത്തിയില്ല. എങ്കിലും രാത്രിയിൽ അവരെ സഹായിക്കാൻ കൂടിയെന്നും അഖിൽ പറയുന്നു.
ഷാജി സാറിനെ പോയി കാണാനുള്ള ധൈര്യമൊന്നും അന്നില്ലായിരുന്നുവെന്നും അഖിൽ പറയുന്നു.13വർഷങ്ങൾക്ക് ശേഷം.. ബിഗ് ബോസ് കാണാത്ത ഷാജി സാർ അവിചാരിതമായി എൻ്റെ ചില രംഗങ്ങൾ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി..
എനിക്ക് 5വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞു ചെയ്യിക്കുകയും സാർ ചെയ്തു എന്ന് കേട്ടപ്പോൾ സത്യത്തിൽ അത്ഭുതവും ആശ്ചര്യവും തോന്നിയെന്നും അഖിൽ പറഞ്ഞു. ബാക്കി വിശേഷം വഴിയേ അറിയിക്കാം എന്ന് പറഞ്ഞാണ് അഖിൽ പോസ്റ്റ് അവസാനിപ്പിച്ചത്.
അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്: മലയാള സിനിമ സംവിധായകരിൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാൻ ഏറെ കൊതിച്ചിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്ത് ഓഗസ്റ്റ് 15 ഫിലിമിൻ്റെ ഷൂട്ട് നടക്കുമ്പോൾ അതിൻ്റെ ചീഫ് അസോസിയേറ്റ്നേ സോപ്പിട്ട് സംവിധാന സഹായി ആവാൻ ശ്രമം നടത്തി..
ഒഫീഷ്യൽ ആയി നിർത്തിയില്ല എങ്കിലും രാത്രിയിൽ അവരെ സഹായിക്കാൻ ഞാൻ അങ് കൂടി..പകർത്തിയെഴുത്ത് ഒക്കെ ഞാൻ ചെയ്ത് കൊടുത്തു.. അങ്ങനെ സിനിമ സെറ്റിൽ ധൈര്യമായി പോയി നിൽക്കാൻ കഴിഞ്ഞു..ഷാജി സാറിനെ നേരിൽ പോയി കാണാനുള്ള ധൈര്യം ഒന്നും അന്നില്ലായിരുന്ന്.. ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് സാറിൻ്റെ ശിഷ്യനായി..
13വർഷങ്ങൾക്ക് ശേഷം. ബിഗ് ബോസ് കാണാത്ത ഷാജി സാർ അവിചാരിതമായി എൻ്റെ ചില രംഗങ്ങൾ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി..എനിക്ക് 5വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞു ചെയ്യിക്കുകയും സാർ ചെയ്തു എന്ന് കേട്ടപ്പോൾ സത്യത്തിൽ അത്ഭുതവും ആശ്ചര്യവും തോന്നി. കപ്പടിച്ച് ഞാൻ ഇറങ്ങിയപ്പോൾ സാർ എന്നെ വിളിച്ചു..സന്തോഷം പങ്ക് വെച്ചു..
ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കാം. ഏറെ അഭിമാനം ഈ നിമിഷം❤️❤️❤️












Click it and Unblock the Notifications