Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലിന്റെ മുന്നിൽ ഈശ്വരനായി അവതരിച്ച മനുഷ്യൻ; ഹൃദയംതൊടുന്ന കുറിപ്പുമായി മാരാർ

ബി​ഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. ആദ്യം അഖിലിനോട് പലർക്കും ചെറിയ അനിഷ്ടം തോന്നിയിരുന്നെങ്കിലും മത്സരം മുന്നോട്ട് പോകുന്നതിന് അനുസരിച്ച് അഖിലിനോട് പ്രേക്ഷകർക്ക് ഇഷ്ടം തോന്നിത്തുടങ്ങി.

തുടക്കം തൊട്ട് തന്നെ മുന്നിട്ട് നിന്നതും അഖിൽ ആയിരുന്നു. ഈ സീസണിൽ അഖിൽ തന്നെ വിജയിക്കും എന്ന് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു. അത് അങ്ങനെ തന്നെയാണ് നടന്നതും. ബി​ഗ് ബോസ് മലയാളം സീസൺ 5 ന്റെ വിജയി അഖിൽ മാരാർ തന്നെയായിരുന്നു.

bbb

ബി​ഗ് ബോസിന് പുറത്തിറങ്ങിയ അഖിലിന് വൻ സ്വീകരണമാണ് ലഭിച്ചത്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് അഖിൽ. തന്റെ സന്തോഷങ്ങളെല്ലാം അഖിൽ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഫേസ്ബുക്കിൽ അഖിൽ പങ്കിട്ട കുറിപ്പാണ് വൈറൽ ആവുന്നത്. അഖിലിന്റെ സിനിമയുടെ നിർമ്മാതാവായ യോഹന്നാന്റെ ഒപ്പമുള്ള ഫോട്ടോയും കുറിപ്പുമാണ് അഖിൽ പോസ്റ്റ് ചെയ്തത്.

തന്റെ മുന്നിൽ ഈശ്വരനായി അവതരിച്ച മനുഷ്യനെന്നും തന്നെ തിരിച്ചറിഞ്ഞ താൻ ആരെങ്കിലും ആകും എന്ന് ഉറച്ചു വിശ്വസിച്ച യോഹന്നാൻ സാർ, എന്ന് പറഞ്ഞുരകൊണ്ടാണ് അഖിൽ കുറിപ്പ് തുടങ്ങുന്നത്.

" ബിഗ് ബോസ്സിന്റെ ഫൈനൽ കഴിഞ്ഞു മൊബൈൽ ഓണാക്കി എന്റെ ഫോണിൽ ആദ്യം വിളിക്കുന്നതും സാർ...
കുഞ്ഞേ നീ ഈ ബിഗ്‌ ബോസ്സിൽ പോയെന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു അവൻ പോയെങ്കിൽ കപ്പും കൊണ്ടേ വരൂ ..."സാറിന്റെ പൊട്ടിച്ചിരി...എന്റെ പ്രിയപെട്ട യോഹന്നാൻ സാർ ഒരായിരം സ്നേഹം എന്നും അഖിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:

എന്റെ മുന്നിൽ ഈശ്വരനായി അവതരിച്ച മനുഷ്യൻ...എന്നെ തിരിച്ചറിഞ്ഞ ഞാൻ ആരെങ്കിലും ആകും എന്ന് ഉറച്ചു വിശ്വസിച്ച യോഹന്നാൻ സാർ..എന്റെ സിനിമയുടെ നിർമ്മാതാവ്..

മമ്മൂക്ക ചെയർമാൻ ആയ care and share ട്രസ്റ്റിന്റെ വൈസ് ചെയർമാൻ..
കേരളത്തിൽ പത്തിലധികം കോളേജുകളും സ്കൂളുകളും ഉള്ളMGMഗ്രൂപ്ചെയർമാൻ,മസ്കറ്റിലെ നാഥാൻ construction തുടങി നിരവധി വ്യവസായ സ്ഥാപനങ്ങൾ. ബിഗ് ബോസ്സിന്റെ ഫൈനൽ കഴിഞ്ഞു മൊബൈൽ ഓണാക്കി എന്റെ ഫോണിൽ ആദ്യം വിളിക്കുന്നതും സാർ...

"കുഞ്ഞേ നീ ഈ ബിഗ്‌ ബോസ്സിൽ പോയെന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു അവൻ പോയെങ്കിൽ കപ്പും കൊണ്ടേ വരൂ ..."സാറിന്റെ പൊട്ടിച്ചിരി...എന്റെ പ്രിയപെട്ട യോഹന്നാൻ സാർ ഒരായിരം സ്നേഹം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+