'ഓടി വാ,വിശേഷം പറയാനുണ്ടെന്ന് അഖിൽ മാരാർ, ഏറെ പ്രിയപ്പെട്ട ഒരാളുടെ വീട്ടിൽ'; വൈറൽ വീഡിയോ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് സംവിധായകൻ അഖിൽ മാരാർ. ഷോയുടെ വിജയിയായ അഖിലിന് വലിയ പ്രേക്ഷക പിന്തുണയുണ്ട്. താരത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെയുള്ള ആരാധകരുടെ പ്രതികരണങ്ങൾ ഇതിന് ഉദാഹരണമാണ്.
ഷോ കഴിഞ്ഞ് മാസങ്ങൾ പൂർത്തിയായെങ്കിലും തന്റെ വിശേഷങ്ങളെല്ലാം അഖിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് അഖിൽ, വിശേഷങ്ങൾ പറയാനുണ്ടെന്നും താൻ പ്രിയപ്പെട്ട ഒരാളുടെ വീട്ടിലാണെന്നും പറഞ്ഞുകൊണ്ടാണ് അഖിലിന്റെ വീഡിയോ.

ബിഗ് ബോസിൽ തന്റെ സഹതാരമായിരുന്ന ജുനൈസിനൊപ്പമാണ് അഖിൽ ഫേസ്ബുക്കിലൂടെ ലൈവ് വീഡിയോയിൽ എത്തിയത്. ഇരിട്ടിയിലുള്ള ജുനൈസിന്റെ വീട്ടിലാണ് താൻ ഇപ്പോൾ ഉള്ളതെന്ന് അഖിൽ പറഞ്ഞു. ബിഗ് ബോസിൽ വലിയ ശത്രുക്കളായി പോരടിച്ചിരുന്നവരായിരുന്നു അഖിൽ മാരാരും ജുനൈസും. അഖിലിനെതിരെ പല ഘട്ടങ്ങളിലും ജുനൈസ് രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബോസിൽ അഖിലിന്റേത് വെറും മുഖം മൂടി മാത്രമാണെന്നും ജനപിന്തുണയ്ക്ക് വേണ്ടിയുള്ള തന്ത്രങ്ങളാണെന്നും ജുനൈസ് ആരോപിച്ചിരുന്നു. എന്നാൽ ഷോ കഴിഞ്ഞപ്പോൾ ഇരുവരും അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കാറുള്ളത്.
ലൈവ് വീഡിയോയിൽ ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും പ്രകടമാണ്. തങ്ങൾ ഏറെ കാത്തിരുന്നവർ ഒരുമിച്ച് എത്തിയതിന്റെ ആഹ്ളാദവും ആരാധകർ പങ്കിടുന്നുണ്ട്. ഇരുവരും മികച്ച മത്സരാർത്ഥികളാണെന്നാണ് പലരും ലൈവിലൂടെ കമന്റ് ചെയ്തത്.
അതേസമയം ബിഗ് ബോസിൽ ഉള്ളവരുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് വീഡിയോയിൽ അഖിൽ പറയുന്നുണ്ട്. 'സ്നേഹം ഉള്ള ആളുകൾ തമ്മിൽ ഇപ്പോഴും അടുപ്പമുണ്ട്. പരസ്പരം കാണാറും വിളിക്കാറുമുണ്ട്. അതെല്ലാം ഫേസ്ബുക്കിൽ ഇട്ട് നിങ്ങളെ കാണാറിക്കില്ലെന്നേയുള്ളൂ. ബിഗ് ബോസിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള കണ്ടന്റ് ഉണ്ടായത് അപ്പുറത്ത് ജുനൈസ് ഉള്ളത് കൊണ്ടാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നുണ്ട്. ജുനൈസ് മികച്ചൊരു മത്സരാർത്ഥിയായി ബിഗ് ബോസിൽ നിന്നു എന്നത് വളരെ സത്യമായ കാര്യമാണ്.പക്ഷേ ഇപ്പുറത്ത് ഞാൻ ആയിപ്പോയി . അതുകൊണ്ട് ഇവന്റെ വേലയൊന്നും എന്റെ അടുത്ത് നടന്നില്ല, ജുനൈസ് ആയിരുന്നു തന്റെ ഏറ്റവും വലിയ പിആർ, ചിരിച്ചുകൊണ്ട് അഖിൽ പറഞ്ഞു.
അതേസമയം ബിഗ് ബോസ് മലയാളം സീസൺ 6 വരാൻ ഇരിക്കുകയാണെന്നും പുതിയ മത്സരാർത്ഥികളെ എല്ലാവരും മികച്ച രീതിയിൽ പിന്തുണയ്ക്കണമെന്നും ഇരുവരും വീഡിയോയിൽ പറഞ്ഞു.












Click it and Unblock the Notifications