അഖില്‍ മാരാർക്ക് ഇത് സ്വപ്ന സാഫല്യം: ഒന്ന് കാണാന്‍ കൊതിച്ച ധോണിക്കൊപ്പം ഒന്നിച്ച് അഭിനയിച്ചു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർക്ക് സ്വപ്ന സാഫല്യം. ജീവിതത്തില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് താരമായ മഹേന്ദ്രസിങ് ധോണിക്കൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ അഖില്‍ മാരാർക്ക് കഴിഞ്ഞിരിക്കുകയാണ്. 'ഒന്ന് കാണാന്‍ മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത്. ധോണിക്കൊപ്പം ഒരു പരസ്യം ദൈവം എനിക്കായി സമ്മാനിച്ചു' എന്നാണ് അഖില്‍ മാരാർ ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
ആരെയെങ്കിലും എനിക്ക് കാണാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ അത് ധോണിയെ ആയിരുന്നു. രാജ്യത്തിനു മൂന്ന് ലോകകപ്പ് സമ്മാനിച്ച ഈ അത്ഭുത മനുഷ്യനെ കാണാൻ കൊതിച്ച എനിക്ക് അതിനുള്ള അവസരം നൽകിയത് ജേഷ്ഠ സഹോദരനായ സുഭാഷ് മാനുവലാണെന്നും അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മഹേന്ദ്ര സിംഗ് ധോണി എന്റെ ഉള്ളിൽ ഒരു വികാരമാണ്. ക്രിക്കറ്റിൽ ബുദ്ധി കൊണ്ട് അത്ഭുതം തീർത്ത മനുഷ്യൻ. ആരെയെങ്കിലും എനിക്ക് കാണാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ അത് ധോണിയെ ആയിരുന്നു. അടുത്തിടെ ഐപിഎല്‍ മാച്ചിന് ജിയോ മലയാളത്തിന്റെ അതിഥി ആയ പോയപ്പോൾ ഞാൻ അവരോട് പറഞ്ഞത് ധോണിയെ ഒന്ന് നേരിൽ കാണാൻ കഴിയുമോ എന്നാണ്. ചെന്നൈ ടീം മാനേജർ തമാശ രൂപേണ പറഞ്ഞത് ഇന്ത്യൻ പ്രസിഡന്റ് നെ കാണിച്ചു തരാം ധോണി ഭായി അത്ര എളുപ്പമല്ല.
ക്രിക്കറ്റ് കഴിഞ്ഞാൽ തന്റെതായ ലോകത്ത് ഒതുങ്ങി കഴിയുന്ന മനുഷ്യൻ.ജിയോ സ്റ്റുഡിയോയിൽ വെച്ചു ഇന്ത്യയുടെ മുൻ ക്രിക്കറ്റേഴ്‌സ് പറയുന്നത് കേട്ടു.
ധോണി സ്റ്റേഡിയത്തിലേക്ക് വരുമ്പോൾ ഭൂമി കുലുങ്ങുന്നത് പോലെ തോന്നും. സ്റ്റേഡിയം കുലുങ്ങും വിധമാണ് അദ്ദേഹത്തെ ജനങ്ങൾ സ്വീകരിക്കുന്നത്.
അദ്ദേഹത്തിനൊപ്പം കളിച്ച ബേസിൽ എന്നോട് പറഞ്ഞത് മാച്ചിന് ശേഷം കളിക്കാർ ഷോപ്പിംഗിനു പോയാൽ അവർ എന്തെടുത്താലും എല്ലാവരുടെയും പണം നൽകുന്നത് ധോണിയാണ്. അദ്ദേഹം ഒന്നും വേടിക്കാറുമില്ല.
ലോകത്തെ മറ്റ് രാജ്യങ്ങളിലെ കളിക്കാർ അദ്ദേഹത്തോട് കാണിക്കുന്ന ആദരവ് കാണുമ്പോൾ സത്യത്തിൽ രോമം എണീറ്റ് നിൽക്കും അത്ര ബഹുമാനം ആണ് ധോണിയോട് മറ്റുള്ളവർക്ക്.
രാജ്യത്തിനു മൂന്ന് ലോകകപ്പ് സമ്മാനിച്ച ഈ അത്ഭുത മനുഷ്യനെ കാണാൻ കൊതിച്ച എനിക്ക് അതിനുള്ള അവസരം നൽകിയത് ജേഷ്ഠ സഹോദരനായ സുഭാഷ് മാനുവൽ എന്ന യുകെയിൽ സെറ്റിൽ ചെയ്യുന്ന ഈ മലയാളി വ്യവസായി ആണ്. സുഭാഷ് ഏട്ടന്റെ കമ്പനിയുടെ ബ്രാൻഡ് അമ്പാസിഡർ ആണ് ധോണി.
ഇന്റർനാഷണൽ ബ്രാൻഡ് ആയ ധോണിയെ ബ്രാൻഡ് അംബാസിഡർ ആക്കിയ സുഭാഷ് മാനുവൽ എന്ന മലയാളി നമുക്ക് അഭിമാനം ആണ്.
മലയാള സിനിമയിലും ക്രിക്കറ്റ് മേഖലയിലും നിരവധി സംരംഭങ്ങൾ സുഭാഷ് ഏട്ടന്റെ വക നമ്മുടെ മുന്നിലെത്തും. സുപ്രീം കോടതി വക്കീൽ കൂടിയാണ് സുഭാഷ് മാനുവൽ.
ധോനിയെ ഒന്ന് കാണണം ഫോട്ടോ എടുക്കണം എന്ന് കൊതിച്ച എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു പരസ്യം ചെയ്യാനും മണിക്കൂറുകൾ ചിലവഴിക്കാനും അവസരം ഒരുക്കി നൽകിയതിന് ഒരായിരം നന്ദി.












Click it and Unblock the Notifications