Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിടാതെ നിങ്ങളെയിങ്ങനെ ചേർത്തുപിടിക്കാൻ'; പുതിയ വിശേഷം പങ്കുവെച്ച് അഖിൽ

ബി​ഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയാണ് അഖിൽ മാരാർ. ഷോയുടെ തുടക്കം മുതൽക്ക് തന്നെ മുന്നിട്ട് നിൽക്കാൻ അഖിൽ മാരാർക്ക് സാധിച്ചിരുന്നു. ഈ മത്സരത്തിൽ വിജയി ആകാൻ പോകുന്നത് അഖിൽ ആയിരിക്കുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. സീസൺ 5 ന്റെ വിജയി ആയത് അഖിൽ തന്നെയായിരുന്നു.

ബി​ഗ് ബോസിന് പുറത്തുവന്ന അഖിലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. താരത്തിന് ഇപ്പോഴും ധാരാളം ആരാധകർ ഉണ്ട്. ബി​ഗ് ബോസിൽ ഉണ്ടാവുന്ന സമയത്ത് ഏറ്റവും കൂടുതൽ കണ്ടന്റുകൾ ഉണ്ടാക്കിയതും അഖിൽ ആയിരുന്നു. തുടക്കത്തിൽ ചെറിയ ചെറിയ വിവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും അഖിലിന് ആരാധകർ വർധിക്കുകയായിരുന്നു.

akhil

ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന അഖിലിന്റെ തുറന്നുപറച്ചൽ വലിയ ബഹളത്തിന് കാരണമായിരുന്നു. എന്നാൽ ഫാമിലി ടാസ്ക്കിൽ അഖിലിന്റെ ഭാര്യയും മക്കളും വന്നതോടെ ആ വിമർശനങ്ങൾ അവസാനിച്ചു. കാരണം അഖിലും ഭാര്യയും മക്കളും തമ്മിലുള്ള അടുപ്പം പ്രേക്ഷകർ നേരിട്ട് കാണുകയായിരുന്നു. വളരെ ഹൃദയസ്പർശിയായ വീഡിയോ ആയിരുന്നു.

ബി​ഗ് ബോസിന് ശേഷവും അഖിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഭാര്യ ലക്ഷ്മിയും സോഷ്യൽ മീഡിയയിൽ സജീവമായി ഉണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ആകാംക്ഷയാണ്. ഇപ്പോൾ തന്റെ പുതിയ വിശേഷം പങ്കുവെയ്ക്കുകയാണ് അഖിൽ.

വാട്സ്ആപ്പ് ചാനൽ തുടങ്ങിയ വിവരമാണ് അഖിൽ പങ്കുവെച്ചത്. ''നമസ്ക്കാരം ഒരു വാട്സ്ആപ്പ് ചാനൽ തുടങ്ങിയിരിക്കുകയാണ്. അപ്പോൾ എന്റെ അപ്ഡേഷനും കാര്യങ്ങളും നമുക്ക് മുന്നോട്ടുള്ള കാര്യങ്ങളും ഒക്കെ കമ്യൂണിക്കേറ്റ് ചെയ്യാനായിട്ടാണ്. നേരിട്ടുള്ള കമ്മ്യൂണിക്കേഷന് ആയിട്ടാണ്. ഒരുപക്ഷേ ഫേസ്ബുക്കിലായാലും ഇൻസ്റ്റയിലായാലും നിങ്ങൾ വിട്ടുപോയേക്കാം.

നിങ്ങളെ ഇങ്ങനെ വിടാതെ ചേർത്തുപിടിക്കാൻ, നമുക്കിടയിലെ ബന്ധം ഒന്ന് കൂടി ഊട്ടിയുറപ്പിക്കാൻ വാട്സ്ആപ്പ് ചാനൽ ഒന്ന് ഫോളോ ചെയ്തിടുക. പരമാവധി ആളുകളിലേക്ക് ചാനൽ ഒന്ന് ഷെയർ ചെയ്തേക്കുക, അപ്പോൾ ഇന്നലെ വരെ ഉണ്ടായിരുന്ന സ്നേഹം ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഞാനതിന്റെ ലിങ്ക് ഷെയർ ചെയ്തേക്കാം. അല്ലെങ്കിൽ നിങ്ങൾ അഖിൽ മാരാർ എന്ന് സേർച്ച് ചെയ്യുക,വാട്സ്ആപ്പിൽ ഫോളോ ചെയ്യുക. അഖിൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+