അവന്റേത് അഹങ്കാരമുള്ള സ്വഭാവമെന്ന് അമ്മ, തൊഴിലുറപ്പിന് പോകണമെന്ന് അഖിലും; വീണ്ടും 'മാരാരിസം'
ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ വിജയി ആയത് അഖിൽ മാരാരാണ്. അഖിലിന് തന്നെയായിരിക്കും കപ്പ് കിട്ടുക എന്ന് പ്രേക്ഷകർ നേരത്തെ ഉറപ്പിച്ച കാര്യമാണ്. ബിഗ് ബോസിനകത്ത് നിന്ന് പുറത്തുവന്ന അഖിലിന് വലിയ സ്വീകരണമാണ് ലഭിച്ചത്. എന്നാൽ ഇതിന് പിന്നാലെ അഖിലിനെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷമായ വിമർശനം ഉയർന്നുവന്നിരുന്നു.
ട്രോഫിയുമായി അഖിൽ അമ്മയുടേയും അച്ഛന്റേയും അടുത്ത് പോയില്ല.. ഇവർക്കൊപ്പമുള്ള ഫോട്ടോ ഇട്ടില്ല എന്നൊക്കൊയായിരുന്നു വിമർശനം എന്നാൽ ഈ വിമർശനങ്ങൾക്ക് അഖിൽ മറുപടി നൽകുകയും ചെയ്തിരുന്നു. താൻ ഇതുവരെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടിട്ടില്ലെന്നും തന്റെ കുടുംബത്തിനകത്ത് ഉള്ള സന്തോഷങ്ങൾ തന്റെ സ്വകാര്യ സന്തോഷങ്ങളാണെന്നും അത് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടേണ്ട കാര്യമില്ലെന്നുമായിരുന്നു അഖിൽ പറഞ്ഞത്.

ഇപ്പോൾ അഖിൽ തന്റെ അമ്മയ്‌ക്കൊപ്പമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വളരെ രസകരമായ ഒരു വീഡിയോയാണ്. ''അഖിൽ മാരാരുടെ അമ്മ അമ്മിണിയമ്മയല്ലേ. അവൻ ട്രോഫിയൊക്കെ മേടിച്ചിട്ട് ആ അഹങ്കാരി ഇവിടെ വന്നില്ലെന്നൊക്കെ പരാതി ഉണ്ടായിരുന്നു. നിങ്ങളുടെ കൂടെയുള്ള ഫോട്ടോയൊന്നും ഫേസ്ബുക്കിൽ ഇടുന്നില്ല, അതിനെ പറ്റി എന്താണ് പറയാനുള്ളത്.. എന്നാണ് അഖിൽ അമ്മയോട് ചോദിക്കുന്നത്.
നേരത്തേയും ഫോട്ടോ ഒന്നും അവൻ എടുക്കത്തില്ല. അമ്മ എന്ന് പറയുമ്പോൾ വല്ല നാണക്കേടും തോന്നുമായിരിക്കും. ഒരു സെൽഫി എടുത്തിടണം എന്ന് അവനോട് പല പ്രാവശ്യം പറഞ്ഞതാണ്. ട്രോഫി പിറ്റേദിവസം ഇവിടെ കൊണ്ടുവെച്ചു.
അഹങ്കാരം ഉള്ള സ്വഭാവമാ അവന്റേത്. ഇനിയത് മാറുമെന്ന് തോന്നുന്നുമില്ല എന്നാണ് അഖിലിന്റെ അമ്മ പറയുന്നത്. ചെറുപ്പത്തിൽ അഖിലിന് ഒരുപാട് അടി കൊടുത്തിട്ടുണ്ടെന്നും ഒരുപാട് കുറ്റം പറഞ്ഞിട്ടുണ്ടെന്നും ഇനി മേലാൽ പറയത്തില്ലെന്നും അമ്മ വീഡിയോയിൽ പറയുന്നുണ്ട്. അതെന്താണ് എന്ന് അഖിൽ ചോദിക്കുമ്പോൾ അവൻ ഫേമസ് ആയെന്നാണ് അമ്മ പറയുന്നത്. എന്നാ പിന്നെ ഉമ്മ തന്നേക്ക് എന്ന് അഖിൽ പറയുകയും അഖിലിനെ അമ്മ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ കൊടുക്കുകയും ചെയ്യുന്നു.
തന്റെ അമ്മൂമ്മയേയും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇതാണ് സരസൂ എന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ അമ്മൂമ്മയെ പരിചയപ്പെടുത്തിയത്. അമ്മൂമ്മ ഒരുപാട് കഥ പറഞ്ഞ് തന്നിട്ടുണ്ടെന്നും തിരക്കഥയിൽ അമ്മൂമ്മയാണ് തന്റെ ഗുരുവെന്നും അഖിൽ പറയുന്നു.
അതേസമയം ഇനി അച്ഛൻ വീഡിയോയിൽ ഇല്ലാത്തതിന് പറയേണ്ട് അച്ഛൻ രാവിലെ തടി കച്ചവടത്തിന്റെ ആവശ്യവുമായി പുറത്തുപോയതാണെന്നും പറയുന്നുണ്ട്. അമ്മ നാളെ തൊഴിലുറപ്പിന് പോകണം കേട്ടോ, അമ്മ തൊഴിലുറപ്പിലെ പ്രൊഫസറാണെന്നും അഖിൽ പറയുന്നുണ്ട്. വളരെ സ്‌നേഹം നിറഞ്ഞൊരു വീഡിയോ എന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.












Click it and Unblock the Notifications