Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപ്പോഴേ പറഞ്ഞില്ലേ അഖിലണ്ണന്‍ ഒറിജിനലാണെന്ന്'; അഖില്‍ മാരാരുടെ വീഡിയോ ആഘോഷമാക്കി ആരാധകര്‍

മറ്റ് സീസണുകൾ പോലെ പ്രേക്ഷകർക്കിടയിൽ വലിയ ഓളം ഉണ്ടാക്കാത്ത സീസണായിരുന്നു ബിഗ്‌ബോസ് മലയാളം സീസൺ 5. എന്നാൽ എങ്ങനെ നോക്കിയാലും മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായിരുന്നു സീസൺ 5. വലിയ വഴക്കോ തർക്കങ്ങളോ വെറുപ്പോ ഒന്നും തന്നെ ഇല്ലാത്തൊരു സീസൺ.

അവസാനം വരെ സൗഹൃദം കാത്തുസൂക്ഷിച്ച സീസൺ...അങ്ങനെ പ്രത്യേകതകൾ ഏറെയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥി അഖിൽ ആയിരുന്നു, തുടക്കം മുതൽക്ക് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ അഖിലിന് സാധിച്ചിരുന്നു. സീസൺ 5ന്റെ വിജയി അഖിൽ ആയിരിക്കുമെന്ന് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.

AKHIL

ബിഗ്‌ബോസിന്റെ കപ്പ് അഖിൽ തന്നെ ഉയർത്തി. ബിഗ്‌ബോസിന് അകത്ത് പോകും മുമ്പ് തന്നെ പ്രേക്ഷകർക്ക് പരിചിതനായിരുന്നു അഖിൽ. സിനിമ സംവിധായകൻ എന്ന രീതിയിലാണ് അഖിലിനെ പരിചയം. ബിഗ്‌ബോസിനകത്തും പുറത്തും പല വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തിൽ അഖിൽ വിവാദങ്ങളിൽ ചാടാതെ സൂക്ഷിക്കാൻ തുടങ്ങി.

കപ്പ് നേടി പുറത്തുവന്നപ്പോഴും വിവാദപരമായ ഒരു വാക്ക് പോലും പറയാതിരിക്കാൻ അഖിൽ ശ്രദ്ധിച്ചിരുന്നു. അഭിനയിക്കാൻ അറിയാത്ത മനുഷ്യനാണ് അഖിൽ എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ അഖിലിന്റെ ഒരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. അഖിൽ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

വഴിയരികിൽ നിന്ന് ഞാവൽ പഴം വിൽക്കുന്ന അഖിലിനെയാണ് ഈ വീഡിയോയിൽ കാണുന്നത്. വഴിയിലൂടെ പോകുന്നവരെ വിളിച്ച് ഞാവൽ പഴം വേണമോ എന്ന് ചോദിക്കുന്ന അഖിലിനെ കാണാം. നവ പളം വേണമാ..ഞാവൽ പഴം അയിനാണ്', എന്ന് കുറച്ചുകൊണ്ടാണ് വീഡിയോ അഖിൽ പങ്കുവെച്ചിരിക്കുന്നത്. ‌

അഖിലിന്റെ ആരാധകർ ഈ വീഡിയോ വൈറലാക്കി കഴിഞ്ഞിരിക്കുകയാണ്. ഞങ്ങൾ പണ്ടേ പറഞ്ഞില്ലേ അഖിൽ ഒറിജിനലാണെന്ന്, ആർക്കും അഹങ്കാരമൊക്കെ തോന്നാവുന്ന സ്ഥിയിലാണ് ‍ഇപ്പോൾ, പക്ഷേ പുള്ളിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല, വന്ന വഴി മറക്കാത്ത മനുഷ്യൻ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം അഖിൽ ലൈവിൽ വന്ന് പ്രേക്ഷകരോട് വളരെ പ്രധാനപ്പെട്ട‌‌ ഒരു കാര്യം പറഞ്ഞിരുന്നു. തന്റെ സുഹൃത്താണെന്ന് പറഞ്ഞും പരിചയക്കാരാണെന്ന് പറഞ്ഞും ചില ആളുകൾ പണമിടപാട് നടുത്തുന്നുണ്ടെന്നാണ് അഖിൽ പറഞ്ഞത്.
അഖിലിനെ വന്ന് കാണാം ഫോട്ടോ എടുക്കാം എന്നൊക്കെ പറഞ്ഞ് കുറേ മോശമായ ആക്ടിവീറ്റീസ് ചില സ്ഥലങ്ങളിൽ നടന്നുവെന്നും അഖിൽ പറഞ്ഞിരുന്നു.

നിലവിലെ സാ​ഹചര്യത്തിൽ തന്നെ കോൺടാക്ട് ചെയ്യാൻ ആർക്കും സാധിക്കില്ലെന്നും തന്റെ ഫോണിൽ ഇൻ കമിം​​ഗ് കോൾസ് താൻ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും തന്നെ വിളിക്കുമ്പോൾ മാനേജേഴ്സും സുഹൃത്തുക്കളുമൊക്കെ ആയിരിക്കും എടുക്കുക എന്നും അഖിൽ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+