Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർ വെറും അൽപൻ, നീയും റോബിനും തമ്മിൽ ഒരു വ്യത്യാസവുമില്ല', കോൺഗ്രസ് വേദിയിലെത്തിയ അഖിലിന് പൊങ്കാല

കൊച്ചി: കോൺഗ്രസ് വേദിയിലത്തിയ ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ രൂക്ഷവിമർശനവുമായി ഒരു വിഭാഗം. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അനു താജിന്റെ സ്വീകരണ സമ്മേളനത്തില്‍ മുഖ്യ അതിഥിയായി അഖിൽ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.

'തീനാളം കാട്ടുതീ ആയി മാറാൻ നല്ലോരു കാറ്റ് മതി.ദൗര്‍ഭാഗ്യവശാല്‍ വെള്ളം കോരി ഒഴിക്കുന്ന നേതാക്കന്മാര്‍ ആണ് കോണ്‍ഗ്രസ്സില്‍ എന്ന വരികളോടെയായിരുന്നു വീഡിയോ. പ്രസംഗത്തിൽ സിപിഎമ്മിനെ രൂക്ഷമായി അഖിൽ വിമർശിക്കുന്നുണ്ട്. ഇതിന് താഴെയാണ് അഖിലിനതിരെ കമന്റുകൾ നിറയുന്നത്.

khil2-

'അടിച്ചാൽ അടികൊള്ളുന്ന കാലമല്ല, തിരിച്ചടിക്കുന്ന കാലമാണ് ഉണ്ടാകേണ്ടത് , അഹിംസയുടെ കാലമൊക്കെ കഴിഞ്ഞുവെന്ന് മനസിലാക്കണം. ഏതൊരു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും വളർച്ച ആശയങ്ങളിലൂടെയാണെന്ന് മനസിലാക്കണം ആശയങ്ങൾ സൃഷ്ടിക്കപ്പെടുന്നത് സാഹചര്യങ്ങളിലൂടെയാണെന്ന് മനസിലാക്കണം. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ഓരോ കോൺഗ്രസുകാരനും മനസിലാക്കണം. അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത്.

സിപിഎമ്മിന്റെ മുഖ്യമന്ത്രി ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത തെമ്മാടിയായ രാജാവിനെ പോലെ ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് വേണ്ടി കയ്യടിക്കുന്നവനെ തിരുത്തി നിങ്ങൾക്ക് മുന്നോട്ട് പോകാൻ നിൽക്കരുത്, കാരണം അവരെ തിരുത്തി മുന്നോട്ട് പോകാനാകില്ല. പിണറായിയുടെ അപ്പി കൊടുത്ത് സ്വർണമാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കുന്ന അത് തിരുത്താൻ ശ്രമിച്ചാൽ ജ്വല്ലറിക്കാരനെ തല്ലാൻ പോകുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഇവിടെ.എതിരാളികളുട ദൗർബല്യമാകരുത് നിങ്ങളുടെ നേട്ടം', എന്നാണ് വീഡിയോയിൽ പറയുന്നത്.

കൊട്ടാരക്കരയിൽ നിന്ന് ഒരു സീറ്റ് കിട്ടാനുള്ള പെടാപാടാണോ അഖിൽ മാരാരേ എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. ആദ്യം നിങ്ങൾ ഒരു രാഷ്ട്രീയത്തിൽ ഉറച്ച് നിൽക്കെന്നാണ് മറ്റ് ചിലരുടെ കമന്റ് . അഖിലിന്റേത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും അതിന് വേണ്ടി ബിജെപിയാകാനും കോൺഗ്രസ് ആകാനും അഖിൽ മടിക്കില്ലെന്നുമാണ് മറ്റൊരു കമന്റ്. ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വാസമില്ലെന്നും പ്രവർത്തിക്കില്ലെന്നും പറഞ്ഞ് ഇപ്പോൾ കോൺഗ്രസിന് വേണ്ടി സി പി എമ്മിനെ തെറിവിളിക്കുന്ന താങ്കൾ വെറും അൽപനായി പോയല്ലോയെന്നാണ് ചിലർ കുറിച്ചത്.

'അഖിൽ നീയും റോബിനും തമ്മിൽ ഒരു വ്യത്യാസവും ഇല്ല കാരണം. നിനക്ക് അറിയാം സെലിബ്രിറ്റി ആയി കഴിഞ്ഞാൽ എന്തും നടക്കും എന്ന്. നിന്റെ ഈ വർഗ്ഗീയ നാവ് ഇന്നും ഇന്നലെയും അല്ല തുടങ്ങിയത്. മനസ്സിൽ കൊടും വർഗീയ വിഷം തുപ്പുന്ന ഒരു വിഷം ആണ് നീ എന്ന് മനസിലാക്കി തന്നതിൽ നന്ദി. പിന്നെ ഗാന്ധിയുടെ കോൺഗ്രസ്‌ പോയി ഇപ്പം കാവി കോണകം ഇട്ടു നടക്കുന്ന വർഗിയ കോൺഗ്രസ്‌ ആണ് നിലവിൽ ഉള്ളത്. പിന്നെ ഏത് ഒരു പരിപാടിയിലും പിണറായി വിജയനെ 2 തെറി വിളിച്ചാൽ ഹൈപ് കിട്ടും എന്നാണ് നീ കരുതുന്നത് എങ്കിൽ ഒന്ന് മാത്രം പറയാം.
" നീ പിഴച്ച നാവു കൊണ്ട് വിളിച്ചു പറയുന്നത് പുച്ഛ ഭാവത്തോടെ തന്നെ നിന്റെ മുഖത്തു തിരികെ വരും കേട്ടോ ഡാ വർഗീയ വാതി', മറ്റൊര് കമന്റ് ഇങ്ങനെയായിരുന്നു.

അതേസമയം അഖിലിനെ പിന്തുണച്ചും കമന്റുകൾ ഉണ്ട്. അഖിലിന്റേത് കൃത്യമായ നിരീക്ഷണമാണെന്നും സിപിഎമ്മിനെ തിരുത്താൻ പോയിട്ട് കാര്യമില്ലെന്നുമായിരുന്നു പിന്തുണച്ചുള്ള കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+