വർഷങ്ങളായി സമ്മാനം 'ഉമ്മ' മാത്രം: ഇത്തവണ ഞെട്ടിച്ച് അഖില്‍ മാരാർ: കാശ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേ സന്തോഷം
പ്രണയ ദിനത്തില്‍ പങ്കാളികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറുകയെന്നത് പതിവ് കാര്യമാണ്. സമ്മാനങ്ങള്‍ നല്‍കാത്തത്തിന്റെ പേരില്‍ സംഭവിക്കുന്ന ബ്രേക്കപ്പുകളും ഇക്കാലത്ത് ഒട്ടും കുറവല്ല. എന്നാല്‍ യഥാർത്ഥ പ്രണയിനികള്‍ക്കിടയിലെ സ്നേഹം സമ്മാനം ലഭിച്ചാലും ഇല്ലെങ്കിലും പഴയത് പോലെ തന്നെ നിലനില്‍ക്കും. ചിലപ്പോള്‍ സ്നേഹത്തോടെയുള്ള ഒരു കെട്ടിപ്പിടുത്തവും ചുംബനവുമാകാം ചിലർ പ്രണയദിനത്തില്‍ പരസ്പരം കൈമാറുന്ന സമ്മാനങ്ങള്‍. മറ്റു ചില പ്രണയിനികളെ സംബന്ധിച്ച് മറ്റേതൊരു ദിനവും പോലെ പ്രണയ ദിനവും കടന്ന് പോകും.
നിരവധി സെലിബ്രിറ്റകളും സാധാരണക്കാരുമൊക്കെ പ്രണയദിനത്തില്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങളുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകളുമായി പങ്കുവെച്ചിട്ടുണ്ട്. സംവിധായകന്‍ അഖില്‍ മാരാറും അത്തരത്തിലൊരാളാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അല്‍പം വിലയേറിയ സമ്മാനമാണ് പ്രണയദിനത്തില്‍ അഖില്‍ മാരാർ ഭാര്യ രാജലക്ഷ്മിക്ക് നല്‍കിയിരിക്കുന്നത്.

സമ്മാനം കൈമാറുന്നതിന്റെ രസകരമായ വീഡിയോയും അഖില്‍ മാരാർ പങ്കുവെച്ചിട്ടുണ്ട്. ആദ്യത്തെ വർഷം ഞാന്‍ നിനക്ക് എന്താണ് സമ്മാനം എന്ന് ചോദിക്കുമ്പോള്‍ ഒരു ഉമ്മ സമ്മാനമെന്നാണ് രാജലക്ഷ്മി പറയുന്നു. 'രണ്ടാമത്തെ വർഷം എന്താണ് സമ്മാനം തന്നത്? ഒരു ഉമ്മ സമ്മാനം. മൂന്നാമത്തെ വർഷം എന്താണ് സമ്മാനം തന്നത്? ഒരു ഉമ്മ സമ്മാനം. നാലമാത്തെ വർഷം എന്താണ് സമ്മാനം തന്നത്? ഒരു ഉമ്മ സമ്മാനം. അഞ്ചാമത്തെ വർഷം എന്താണ് സമ്മാനം തന്നത്? അഞ്ച് ഉമ്മ സമ്മാനം.' എന്നിങ്ങനെയാണ് അഖില്‍ മാരും ഭാര്യയും തമ്മിലുള്ള സംഭാഷണം പോകുന്നത്.
ഈ സംഭാഷണത്തിന് ശേഷം ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ അഖില്‍ മാരാർ രാജലക്ഷ്മിക്ക് കൈമാറുന്നു. 'ഒന്നും കൊടുക്കാന്‍ ഇല്ലാത്തപ്പോഴും ആഗ്രഹിച്ചത് വാങ്ങി കൊടുക്കുമ്പോഴും ഒരേ സന്തോഷം' എന്നാണ് ഹൃദയസ്പർഷിയോ ഷെയർ ചെയ്തുകൊണ്ട് അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ ഇരുവരേയും അഭിനന്ദിച്ചുകൊണ്ടുള്ള രസകരമായ നിരവധി കമന്റുകളും നമുക്ക് കാണാന്‍ സാധിക്കും. 'ഒരു പെണ്ണിനെയും ആണിനെയും സംബന്ധിച്ച് ഏറ്റവും വലിയ സമ്മാനം കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഭർത്താവിനെയും ഭാര്യയെയും കിട്ടുക എന്നതാണെന്ന് തോന്നുന്നു. നിങ്ങൾ രണ്ടുപേരും അതിൽ വിജയിച്ചിരിക്കുന്നു. നല്ലത് വരട്ടെ.' എന്നാണ് പ്രഭാകരന്‍ എന്നയാള്‍ കുറിച്ചിരിക്കുന്നത്.
'ചിരിച്ചിട്ടാണ് നിങ്ങളുടെ ചോദ്യവും അതിന്റെ മറുപടിയുമെങ്കിലും കണ്ണ് ഒന്ന് അറിയാതെ നിറഞ്ഞു. ഇല്ലായിമയുടെ കാലഘട്ടം നമ്മള്‍ ഒരിക്കലും മറക്കില്ല. നിറവിലേക്കു വന്നപ്പോഴും കഴിഞ്ഞുപോയ കാലത്തേയും ഇല്ലായിമയുടെ ലോകത്തെയും നിങ്ങൾ മറന്നില്ലല്ലോ. അതാണ് യഥാർത്ഥമനുഷ്യൻ. വന്നവഴികൾ മറക്കാത്തവർ. ഒരുപാട് ഒരുപാട് ഉയർച്ചകൾ ദൈവം വീണ്ടും നൽകി തരട്ടെ എന്ന് ആശംസിക്കുന്നു' എന്ന് മറ്റൊരു പ്രേക്ഷകനും കുറിച്ചു.
'അഖിലേ ഒരു ചേട്ടൻ എന്ന രീതിയിൽ പറയുകയാണ്, താങ്കളുടെ എല്ലാ ഇന്റർവ്യൂസും സംസാരങ്ങളും ഒക്കെ ശ്രദ്ധിക്കാറുണ്ട് ഇഷ്ടവുമാണ്. എല്ലാരും കാണിക്കുന്ന പോലെ വാലന്റൈൻസ് ഡേ കോപ്രായത്തിന് നിൽക്കരുത്. താങ്കൾക്ക് എത്രയോ നല്ല കാര്യങ്ങൾ പറയാനുണ്ട്, അത് കേൾക്കാനാണ് ഇഷ്ടം. വെറുതെ വെറുപ്പിക്കുന്ന കാര്യങ്ങൾ എടുത്തിടരുത്. വാലന്റൈൻസ് ഡേ സ്വകാര്യമായി ആഘോഷിക്കേണ്ടതും സ്വകാര്യതയിൽ സൂക്ഷിക്കേണ്ടതുമാണ്. ഇതെന്റെ അവസാനത്തെ വാണിംഗ് ആണ്. എന്ന് സ്വന്തം ചേട്ടൻ' എന്ന രീതിയില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയ മറ്റൊരാളേയും കമന്റ് ബോക്സില്‍ കാണാവുന്നതാണ്.












Click it and Unblock the Notifications