Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോയ്ക്ക് മോശം കമന്റ്; സ്ക്രീൻഷോർട്ട് സഹിതം മറുപടി നൽകി അഖിൽ മാരാരുടെ ഭാര്യ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥി ആരാണെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ പറയാനാകും അഖിൽ മാരാരാണെന്ന്. തുടക്കത്തിൽ വിമർശകരായിരുന്നു കൂടുതലെങ്കിൽ മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴേയ്ക്കും അഖിലിന് ആരാധകർ കൂടി. ഫാമിലി റൗണ്ടിൽ അഖിലിന്റെ ഭാര്യ രാജലക്ഷ്മിയും മക്കളും എത്തിയതോടെ അഖിലിന്റെ ഫാൻസ് വളരെ വേഗത്തിൽ കുതിച്ചുയർന്നു.

രാജലക്ഷ്മിയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അഖിലിനൊപ്പവും മക്കൾക്കാപ്പവും ഉള്ള വീഡിയോ രാജലക്ഷ്മി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ രാജലക്ഷ്മി പങ്കുവെച്ച ഒരു വീഡിയോയ്ക്ക് വന്ന മോശം കമന്റിന് രാജലക്ഷ്മി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്. കമന്റിന്റെ സ്‌ക്രീൻഷോട്ടും നൽകിയ മറുപടിയും രാജലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അതേ സമയം നല്ല കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്. നൃത്തം ചെയ്യുന്ന വീഡിയോയാണ് രാജലക്ഷ്മി പങ്കുവെച്ചത്.

akhil

ഒരു ഭാര്യ വളരെ സന്തോഷവതിയും സുന്ദരിയും ആയിട്ട് ഇരിക്കുന്നുണ്ടെങ്കിൽ.. അതിനൊക്കെ പിന്നിൽ വളരെ സ്നേഹത്തോടെ സംരക്ഷിക്കുകയും സ്നേഹിക്കുന്നതും ആയിട്ടുള്ള ഒരു ഭർത്താവ് ഉണ്ടായിരിക്കും... എന്ന് പറയുന്നത് എത്ര ശരിയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവ് ആണ് ഈ ചേച്ചിയുടെ ഈ സൗന്ദര്യം... അതിനു കളിയാക്കി കമ്മന്റ് മാത്രം ഇടുന്നവർ ഒരു അടി പുറകിൽ മാറി നിൽക്കുക, എന്നാണ് മോശം കമന്റിന് മറുപടിയായി ഒരാൾ നൽകിയത്.

അതേ സമയം രാജലക്ഷ്മി നവ്യ നായരുടെ കീഴിൽ നൃത്തം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ നൽകി അനു​ഗ്രഹം വാങ്ങുന്ന ചിത്രം രാജലക്ഷ്മി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. നവ്യയുടെ മാതം​ഗി എന്ന നൃത്ത വിദ്യാലയത്തിൽ എത്തിയാണ് നവ്യയ്ക്ക് ദക്ഷിണ നൽകി നൃത്ത പഠനം പുനരാരംഭിച്ചത്.

അഖിലിന്റേയും ലക്ഷ്മിയുടെയും പ്രണയ വിവാഹമായിരുന്നു. ബി​ഗ് ബോസിൽ എത്തുന്നതിന് മുൻപേ സിനിമാ രം​ഗത്ത് സജീവമാണ് അഖിൽ. പേരറിയാത്തവർ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അഖിൽ സിനിമയിൽ എത്തിയത്. 2021 ൽ ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയത് അഖിലായിരുന്നു. ജോജു, ജോർജ്, നിരരഞ്ജ് തുടങ്ങിയവരായിരുന്നു ഈ സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്.

ആദ്യം ബി​ഗ് ബോസിനെതിരെ സംസാരിച്ച അഖിൽ ബി​ഗ് ബോസിൽ എത്തിയപ്പോൾ വലിയ പരിഹാസം ഉയർന്നുവന്നിരുന്നു, എന്നാൽ സീസൺ 5 ലെ ബി​ഗ് ബോസ് വിജയി ആയതും അഖിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+