അഖിലിന് പിറന്നാൾ ആശംസയുമായി ലക്ഷ്മി; കുറിച്ചിട്ടത് ഇങ്ങനെ; ആരാധകർ ആവേശത്തിൽ
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥി ആരാണ് എന്ന് ചോദിച്ചാൽ അഖിൽ മാരാർ എന്നായിരിക്കും ഉത്തരം.ഷോയുടെ തുടക്കത്തിൽ തന്നെ ഈ സീസൺ സ്വന്തമാക്കാൻ പോകുന്നത് അഖിലാണെന്ന് എല്ലാവർക്കും തോന്നിയിരുന്നു. തുടക്കം തന്നെ നന്നായി കളിച്ച് എല്ലാ ഗെയിമിലും മുന്നിട്ട് നിന്നത് അഖിലായിരുന്നു, എന്നാൽ ഇതിനിടയിൽ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

PC: Facebook
ഭാര്യയെ തല്ലയിട്ടുണ്ട് എന്ന് അഖിൽ പറഞ്ഞത് ബിഗ്‌ബോസ് വീടിനകത്തും പുറത്തും ചർച്ചയായി. എന്നാൽ ഫിമിലി ടാസ്ക്കിൽ അഖിലിന്റെ ഭാര്യ രാജലക്ഷ്മിയും കുട്ടികളും എത്തിയതോടെ ഇവർ തമ്മലുള്ള ബന്ധം മനോഹരമാണന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമായി.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രാജലക്ഷമിയും ഇന്നലെത്തെക്കാള്‍ ഒരു വയസ്സ് കൂടി, എന്നാല്‍ നാളയെക്കാള്‍ ഒരു വയസ്സ് ചെറുപ്പമാണ് ഹാപ്പി ബര്‍ത്ത് ഡേ മൈ ലയണ്‍ എന്നാണ് രാജലക്ഷ്മി അഖിലിന് ആശംസ അറിയിച്ച് കുറിച്ചത്. അതേസമയം തന്റെ പിറനന്നാളിനെക്കുറിച്ച് അഖില്‍ നേരത്തെ പറഞ്ഞിരുന്നു.
സാധാരണ താന്‍ പിറന്നാള്‍ ആഘോഷിക്കാറില്ലെന്നും എന്നാല്‍ ഇത്തവണ സുഹൃത്തത്തുകള്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പറയുന്നുണ്ടെന്നും ആണ് അഖില്‍ പറഞ്ഞത് ജീവിതത്തില്‍ ഇതുവരെ പിറന്നാല്‍ ആഘോഷിച്ചിട്ടില്ലെന്നും അഖില്‍ പറഞ്ഞിരുന്നു.
ഇത്തവണ വ്യത്യസ്തമായി ആണ് ബർത്ത് ഡേ ആഘോഷിക്കാൻ പോകുന്നത് എന്ന് അഖിൽ പറഞ്ഞിരുന്നു. സാധാരണ ബർത്ത് ഡേയ്ക്ക് ഇങ്ങോട്ട് ആണല്ലോ സമ്മാനം ലഭിക്കാറുള്ളത്. എന്നാൽ താൻ അങ്ങോട്ട് സമ്മാനം നൽകാൻ പോവുകയാണെന്നാണ് അഖിൽ പറഞ്ഞത്.
സാധരാണ പിറന്നാളിന് എല്ലാവരും ഇങ്ങോട്ട് ഗിഫ്റ്റ് തരാറാണ്, എനിക്ക് പെട്ടെന്ന് തോന്നി ഈ ബർത്ത് ഡേയ്ക്ക് അങ്ങോട്ട് ഒരു ഗിഫ്റ്റ് നിങ്ങൾക്ക് തന്നാലോ എന്ന്, എന്ത് നൽകണം എന്ന് ആലോചിച്ചപ്പോൾ, നിങ്ങൾ ബിഗ്‌ബോസ് കണ്ടവർക്ക് എന്നോട് ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയത് ഞാൻ ടിക്കറ്റ് ടു ഫിനാലയിൽ പെർഫോം ചെയ്തില്ലാ എന്നത് ആയിരുന്നു, ഫെർഫോം ചെയ്യാത്തത് ആയിരുന്നില്ല എനിക്കു കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു, അഖിൽ കുറിച്ചു.
ബിഗ്ബോസില എല്ലാ ടാസ്ക് എടുത്താലും ഏറ്റവും ബെസ്റ്റ് ആയി ഒരു ഇൻഡിവിജ്വൽ ടാസ്ക്കിൽ ഒരു സ്ക്കിൽഡ് പെർഫോമൻസിൽ എനിക്ക് ബെസ്റ്റായി പെർമോം ചെയ്യാൻ പറ്റിയ ടാസ്ക്കായിരുന്നു. സ്വിമ്മിംഗ് പൂളിന്റെ അടിയിൽ പോയി കോയിൻ എടുക്കുന്നത്. ആ ടാസ്ക്കിൽ എനിക്ക് കിട്ടിയ എന്റെ മുഖമുള്ള ഈ കോയിൻ എന്നെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഈ ബർത്ത് ഡേയ്ക്ക് നൽകാൻ പോകുന്നു., എന്നും അഖിൽ പറഞ്ഞിരുന്നു. അതിന് എന്താണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.
.












Click it and Unblock the Notifications