'ഷൂട്ട് കഴിഞ്ഞ്, വൈകുന്നേരം ആശുപത്രിയിൽ അഡ്മിറ്റായ ഞാൻ 4 ദിവസം കഴിഞ്ഞാണ് ഇറങ്ങിയത്': അഖിൽ
ഏറെ ആരാധകർ ഉള്ള ഒരു സീസൺ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4. പുറത്തിറങ്ങിയ ശേഷവും ബിഗ് ബോസിനകത്ത് നിന്നുണ്ടായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ബിഗ് ബോസ് 4 ലെ മത്സരാർത്ഥികളാണ് അഖിലും സൂരജും സുചിത്രയും. പല പരിപാടികളിലും ഇവർ ഒരുമിച്ചാണ് എത്താറുള്ളത്. ഇപ്പോൾ മൈൽ സറ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മരുന്നുകളോടുള്ള അഖിലിൻെ അലർജിയെക്കുറിച്ച് പറയുകയാണ് അഖിലും സുചിത്രയും. അഖിലിന് എന്തെങ്കിലും അസുഖം വന്നാൽ ട്രീന്റ്മെന്റ് എടുക്കാൻ പറ്റില്ലെന്നാണ് സുചിത്ര പറയുന്നത്.
ഇവന് എന്തെങ്കിലും അസുഖം വന്നാൽ ട്രീന്റ്മെന്റ് എടുക്കാൻ പറ്റില്ല, മെഡിസിൻ അലർജിയാണ്.പെട്ടെന്ന് എന്തെങ്കിലും വന്നാൽ ഹോസ്പിറ്റലൈസ് ചെയ്യാതെ വേറെ വഴിയില്ല. പാരസെറ്റമോളിന്റെയൊക്കെ പകുതി മാത്രമെ കഴിക്കാൻ പറ്റൂ, സുചിത്ര പറയുന്നു. പാരസെറ്റമോൾ മുഴുവൻ കഴിച്ചാൽ മുഖമൊക്കെ തടിച്ച് വരുമെന്നാണ് അഖിൽ പറയുന്നത്. പല മെഡിസിനോടും അലർജിയാണെന്നും അഖിൽ പറയുന്നു.

ചമ്പക്കര ഫിഷ് മാർക്കിറ്റിലെ ഒരു ഷൂട്ടിന് ശേഷം താൻ ആശുപത്രിയിൽ ആയതിനെക്കുറിച്ചും അഖിൽ പറയുന്നു. ഷൂട്ടിംഗ് കഴിഞ്ഞ വൈകുന്നേരം എറണാകുളം മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മറ്റായ താൻ നാല് ദിവസത്തിന് കഴിഞ്ഞാണ് ഇറങ്ങിയതെന്നാണ് അഖിൽ പറയുന്നു. അന്ന് അവിടെ കിടന്നിട്ട് തന്നെ ട്രീറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നെന്നും അലർജി ടെസ്‌റ്റൊക്കെ വീണ്ടും ചെയ്തുവെന്നും അവസാനം ശ്വാസം മുട്ടിലിനുള്ള ഒരു മരുന്ന് കിട്ടിയെന്നും അഖിൽ പറഞ്ഞു.
അതേസമയം അഖിലിന്റെ മുൻപോകപത്തെക്കുറിച്ചും പറയുന്നുണ്ട്. അഖിൽ അപ്പുറത്തുകൂടി പോകുന്ന ഏണിയെ വിളിച്ച് വരുത്തി അടി ഉണ്ടാക്കുമെന്നാണ് സുചിത്ര പറയുന്നത്. ബിഗ് ബോസിനകത്തും പലപ്പോഴും അഖിലിനെ ദേഷ്യപ്പെട്ട് കാണപ്പെട്ടിരുന്നു. അതേ സമയം.
സുചിത്ര ചില തീരുമാനങ്ങൾ പെട്ടെന്ന് എടുത്തുകളയും എന്നാണ് അഖിൽ പറയുന്നത്.
സുചിത്ര ചില തീരുമാനങ്ങൾ പെട്ടെന്ന് എടുത്തുകളയും ആ സമയത്ത് പറഞ്ഞാൽ മണ്ടേൽ കയറില്ല. കുറച്ച് കഴിയുമ്പോൾ സ്വയമേ മനസ്സിലാകും അന്ന് പറഞ്ഞതാണ് ശരിയെന്ന്. ചില കാര്യങ്ങൾ ആലോചിച്ച് ചെയ്യണമെന്ന് പറയാറില്ലേ. താൻ ഭയങ്കരമായി ചിന്തിച്ച്, ഓവർതിങ്ക് ചെയ്ത് തീരുമാനം എടുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ഇവരും ചിന്തിച്ച് കറക്ട് ആയ കാര്യം ചെയ്യണമെന്ന് താൻ വിചാരിക്കാറുണ്ടെന്നും അഖിൽ പറയുന്നു.
സൗഹൃദത്തെക്കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്. ആൺ - പെൺ സൗഹൃദത്തെ അങ്ങനെ കാണാൻ ബുദ്ധിമുട്ടാണ് കുറേ പേർക്ക്. എന്നാൽ കുറേപേർ മാറുന്നുണ്ട്. എന്നാൽ കുറെ പേർ അതിനെ വേറെ രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ട്. ഒന്നുകിൽ അവർ മാറണം, അല്ലെങ്കിൽ നമ്മൾ കണ്ടില്ലാന്ന് വെയ്ക്കണം സുചിത്ര പറഞ്ഞു. ഒരു ആണും പെണ്ണും നിന്ന് സംസാരിക്കുമ്പോൾ അവർ കൂട്ടുകാരാണ് എന്ന് പറയാനല്ല അവർക്ക് ഇഷ്ടം. അവർ തമ്മിൽ എന്തോ കണക്ഷൻ ഉണ്ടെന്ന് പറയാനാണെന്നാണ് അഖിൽ പറഞ്ഞത്.












Click it and Unblock the Notifications