ഷിജുവുമായുള്ള സൗഹൃദം അഖിൽ അവസാനിപ്പിച്ചോ? തമ്മിൽ കാണാറില്ലേ? ഒടുവിൽ മറുപടിയുമായി അഖിൽ
ബിഗ്ബോസ് മലയാളം സീസൺ 5 ഏറെ പ്രത്യേകത നിറഞ്ഞ ഒരു സീസൺ ആയിരുന്നു. കാരണം മറ്റ് സീസണുകളിൽ കാണാതിരുന്ന സൗഹൃദം സീസൺ 5ൽ ഉണ്ടായിരുന്നു. തുടക്കം മുതൽക്ക് തന്നെ മത്സരാർത്ഥികൾക്കിടയിൽ നല്ല സൗഹൃദം ഉണ്ടായിരുന്നു.
വാശിക്കും വഴക്കുകൾക്കുമിടയിൽ സൗഹൃദവും ഇവർ മുന്നോട്ട് കൊണ്ടുപോയി. അതുകൊണ്ട് തന്നെ തുടക്കത്തിൽ കാര്യമായ ആവേശം സീസൺ 5 ൽ ഉണ്ടായിരുന്നില്ല. പ്രേക്ഷകർക്കിടയിൽ ഇത് ചർച്ചയായി. സൗഹൃദത്തിന് വേണ്ടിയല്ലല്ലോ ഈ ഷോ ഗെയിമിനെ ഗെയിമായി കാണണമെന്നൊക്കെ ആയിരുന്നു വിമർശനം.

ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ കൂട്ടുകെട്ടായിരുന്നു അഖിലിന്റെയും ഷിജുവിന്റേയും കൂട്ടുകെട്ട്. ബിഗ്‌ബോസ് വീടിനകത്തും പുറത്തും ഇത് വലിയ സംസാരമായി. പരസ്പരം സഹായിച്ചും വിട്ടുകൊടുത്തുമൊക്കെയാണ് ഇവർ മുന്നോട്ട് പോകുന്നതെന്ന് ആരോപണം ഉയർന്നു.
രൂക്ഷമായ വിമർശനങ്ങൾ ഉയർന്നപ്പോഴും സൗഹൃദം വിടാൻ അഖിലും ഷിജുവും തയ്യാറായില്ല. തന്റെ പേരിലാണ് ഷിജു വിമർശനം കേൾക്കേണ്ടി വരുന്നതെന്ന് പറഞ്ഞ് അഖിൽ സങ്കടപ്പെട്ടിരുന്ന രംഗം പ്രേക്ഷകർ ഇപ്പോഴും ഓർക്കുന്നുണ്ടാവും.
ബിഗ്‌ബോസിന് പുറത്തുവന്ന ശേഷവും ഇവർ തമ്മിൽ നല്ല സൗഹൃദം തുടർന്നു. എന്നാൽ അടുത്തിടെയാണ് അഖിലും ഷിജുവും തെറ്റിപ്പിരിഞ്ഞോ, സൗഹൃദം ഇപ്പോഴില്ലേ എന്ന തരത്തിൽ സംസാരം ഉയർന്നിരുന്നു. ഇപ്പോൾ അഖിൽ തന്നെ ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ്, ഒരു പരിപാടിക്കിടെ തന്നോട് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഷിജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് അഖിൽ തുറന്നുപറഞ്ഞത്.
ഷിജുവുമായുള്ള സൗഹൃദം തുടർന്നുപോകുന്നുണ്ടോ എന്നായിരുന്നു ചോദ്യം. തീർച്ചയായും മിനിയാന്ന് കൂടി ഞങ്ങൾ കണ്ടതേ ഉള്ളൂ എന്നാണ് അഖിൽ പറഞ്ഞത്. അതേസമയം, നേരത്തെ ഷിജുവും അഖിലുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞിരുന്നു.
ബിഗ് ബോസിന് ശേഷവും അഖിലുമായുള്ള സൗഹൃദം തുടർന്നുപോകുന്നുണ്ട് എന്നായിരുന്നു ഷിജു പറഞ്ഞത്. തനിക്ക് ഒപ്പം ഇല്ലെന്ന് മാത്രമേ ഉള്ളൂ.. അഖിൽ വിട്ട് നിൽക്കുന്നതായി തോന്നിയിട്ടില്ല എന്നാണ് ഷിജു പറഞ്ഞത്. എപ്പോൾ വിളിച്ചാലും കിട്ടുന്ന ഒരു അവസ്ഥയിൽ തന്നെയാണ് ഉള്ളതെന്നും ഷിജു പറഞ്ഞിരുന്നു.
താൻ എപ്പോഴും ഒരാളുടെ സ്പേസ് മനസ്സിലാക്കുന്ന വ്യക്തിയാണെന്നും എല്ലാവരേയും ബഹുമാനിക്കുന്ന വ്യക്തിയാണെന്നുമാണ് ഷിജു പറഞ്ഞത്. പെട്ടെന്ന് ഒരാളെ സുഹൃത്താക്കുന്ന ആളല്ല താൻ. പക്ഷേ സൗഹൃദങ്ങൾ എന്നും കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞിരുന്നു.
സിനിമയായിരുന്നു തന്നേയും അഖിലിനേയും അടുപ്പിച്ചതെന്നും താനും അഖിലും തമ്മിൽ വളരെ അധികം കണക്ട് ആയിട്ടുണ്ടെന്നും എന്ത് ബോണ്ടാണ് അതെന്ന് പറയാൻ പോലും തനിക്ക് അറിയില്ലെന്നും ഷിജു പറഞ്ഞിരുന്നു. തങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഫോൺ വിളിയൊന്നുമില്ല, പക്ഷേ തങ്ങൾക്കിടയിൽ അകൽച്ചയില്ലെന്നും ഷിജു തുറന്നുപറഞ്ഞിരുന്നു.












Click it and Unblock the Notifications