Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗേയ്റ്റ് അടച്ച് കഴിഞ്ഞ് ഒരിക്കൽക്കൂടി ഒരു നോട്ടം നോക്കി, അപ്പോഴാണ് എനിക്ക് വിഷമമായത്' ;അഖിൽ പറയുന്നു

ബി​ഗ് ബോസ് മലയാളം സീസൺ 4 ൽ മികച്ച കോമ്പോയായിരുന്നു അഖിലിന്റെയും സൂരജിന്റെയും. അഖിൽ സൂരജിനെ അനിയനെ പോലെയാണ് കരുതിയിരുന്നത്. ബി​ഗ് ബോസിന് ശേഷവും അഖിലും സൂരജും സൗഹൃദം തുടരുകയാണ്. ബി​ഗ് ബോസ് ഹൗസിൽ സൂരജ് അവസാനം വരെ നിന്നുവെങ്കിലും അഖിൽ പുറത്തായിരുന്നു.

അഖിൽ പുറത്തായപ്പോൾ ഏറെ വിഷമിച്ച വ്യക്തിയാണ് സൂരജ്. അഖിൽ പുറത്ത് ആയപ്പോൾ സൂരജ് കരഞ്ഞുതളരുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇപ്പോൾ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും താൻ പുറത്തുപോയപ്പോൾ സൂരജ് വിഷമിച്ചത് കണ്ടപ്പോൾ തനിക്ക് വിഷമമായതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഖിലും സൂരജും. മൈൽ സ്റ്റോൺ മേക്കേഴ്സിനോടാണ് ഇരുവരും മനസ്സുതുറന്നത്.

bigg bosss

തനിക്ക് അഖിൽ ചേട്ടനും സുഹൃത്തുമാണ് എന്നാണ് സൂരജ് പറയുന്നത്. എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് സർക്കിൾ ഉണ്ട്. ഇപ്പോഴും ഉണ്ട്. എനിക്ക് ഒരു അനിയനുണ്ട്. ചെറിയച്ഛന്റെ കുട്ടിയാണ്. ഞങ്ങൾ എന്ത് പറഞ്ഞാലും വഴക്കിടും ആ ഒരു മൂഡാണ്. അപ്പോൾ അവന്റേത് പോലെ തോന്നി. അഖിലേട്ടന് അനിയനെ പോലെയാണ് തോന്നിയതെങ്കിൽ എനിക്ക് ഫ്രണ്ടിനെ പോലെയും ഏട്ടനെ പോലെയുമാണ് തോന്നിയത്. ഏട്ടനും അനിയനും ആകുമ്പോൾ ഒരു ബാരിയർ വെയ്ക്കുമല്ലോ. ഞാൻ അത് ഉദ്ദേശിച്ചിരുന്നല്ല സൂരജ് പറഞ്ഞു.

താൻ ബി​ഗ് ബോസിൽ നിന്ന് ചിരിച്ച് കൊണ്ടാണ് ഇറങ്ങിയതെന്നും. എന്നാൽ താൻ നോക്കുന്ന സമയത്ത് സൂരജ് കരയുന്നത് കണ്ടു, അപ്പോൾ വിഷമമായെന്ന് അഖിൽ പറയുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തായപ്പോൾ ഞാൻ ചിരിച്ചികൊണ്ടാണ് ഇറങ്ങിയത്. ഗേയ്റ്റ് അടച്ചുകഴിഞ്ഞാൽ കഴിഞ്ഞു. ഗേയ്റ്റ് അടച്ച് കഴിഞ്ഞ് ഇങ്ങോട്ട് മാറിയിട്ട്, പിന്നെ ഒരിക്കൽക്കൂടി ഒരു നോട്ടം നോക്കി, അപ്പോഴാണ് എനിക്ക് വിഷമമായത്. ഇവൻ നിന്ന് കരയുന്നു, അഖിൽ പറയുന്നു.

തന്നെ വെച്ചിട്ട് ഗെയിമിന് ഉപയോഗിക്കില്ലെന്ന കണക്ഷൻ അഖിലുമായി കിട്ടിയിരുന്നുവെന്നും രണ്ട് പേരും പേഴ്‌സണൽ കാര്യങ്ങൾ പറയേണ്ടി വരുമല്ലോ. അതൊരിക്കലും ഗെയിമിന് വേണ്ടി ഉപയോഗിക്കില്ല. അതാണല്ലോ കിട്ടേണ്ടത്. അത് കിട്ടി, സൂരജ് പറയുന്നു. അതേ സമയം താൻ പുറത്തുപോയ സമയത്ത് തന്റെ ക്യാപ്റ്റൻ ബാഡ്ജ് സൂരജിന് കൊടുത്തത് ​ഗെയിമായി ചിന്തിച്ചിട്ടല്ലെന്ന് അഖിൽ പറഞ്ഞു.

അത് അവനെ നൂറ് ദിവസം അവിടെ നിർ‌ത്താൻ സഹായിച്ചിട്ടുണ്ടെന്നും സൂരജ് പറയുന്നു. ആ സമയത്ത് ആൾക്കാർ ഫൈനൽ ഫൈവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ വേറെയും ചില പ്ലേയേഴ്സ് ഉണ്ടല്ലോ. അവരാരെങ്കിലും നിൽക്കട്ടെ സൂരജ് നിൽക്കണ്ടാ എന്ന് ചിന്തിച്ചാൽ ഇവൻ 100 ദിവസം നിൽക്കാതെ പുറത്ത് പോകേണ്ടിവരും. കറക്റ്റ് ഓട്ടത്തിൽ ക്യാപ്റ്റൻ ബാഡ്ജ് കൊടുത്തു. അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+