Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവൻ നിങ്ങളുടെ മോളെ ചതിച്ചിട്ട് സ്വത്തും അടിച്ചോണ്ട് പോകുമെന്ന് ആരോ പറഞ്ഞു'; ആ സംഭവത്തെക്കുറിച്ച് അഖിൽ

ബി​ഗ് ബോസ് മലയാളം സീസൺ 5 അവസാനിച്ച് ഒരുപാട് മാസങ്ങൾ കടന്നുപോയി. എങ്കിലും ആരാധകർക്ക് ഇപ്പോഴും തങ്ങളുടെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ അറിയാനുള്ള കൗതുകം മാറിയിട്ടില്ല. സീസൺ 5 ൽ ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്നത് അഖിലിനായിരുന്നു. അഖിൽ ഈ സീസ‍ണിൽ വിജയിക്കുമെന്ന് പ്രേക്ഷകർക്ക് നല്ല ഉറപ്പായിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.

ബി​​ഗ് ബോസ് മലയാളം സീസൺ 5 അഖിൽ സ്വന്തമാക്കി. ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം അഖിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. അഖിൽ മാത്രമല്ല അഖിലിന്റെ ഭാര്യ ലക്ഷ്മിയും സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. ഇവർ രണ്ട് പേരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങൾ ആരാധകർക്കും ഇഷ്ടമാണ്. ഇപ്പോൾ ഒറിജിനൽസ് എന്ന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറൽ ആയിരിക്കുന്നത്.

akhil lakshmi

ലക്ഷ്മിയുടെ അമ്മയുമായി ഭയങ്കര അടിയായിരുന്നു എന്ന സംസാരത്തെ കുറിച്ചായിരുന്നു ചോദ്യം. ആദ്യം താനും ലക്ഷ്മിയുടെ അമ്മയും കൂട്ടുകാരെ പോലെയായിരുന്നുവെന്നും തന്റെ എല്ലാ അഹങ്കാരങ്ങളുമൊക്കെ സപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അഖില്‍ പറയുന്നു. '' വഴക്കാളിയായ ഒരു മകനെ വേണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.അമ്മ ആദ്യം വിചാരിച്ചു ഞാന്‍ എം എല്‍ എ ആകുമെന്ന്. എന്നെ ഇഷ്ടമായിരുന്നു, വലിയ സ്‌നേഹമായിരുന്നു.

പക്ഷേ ആരാണ്ടൊക്കയോ പറഞ്ഞുകൊടുത്തു അവന്‍ നിങ്ങളുടെ പണം മോഹിച്ചാണ് നടക്കുന്നത്, അവന്‍ നിങ്ങളെ മോളെ ചതിച്ചിട്ട് നിങ്ങളുടെ സ്വത്തും അടിച്ചോണ്ട് പോകും എന്ന് പറഞ്ഞു, എന്റെ അടുത്ത് എപ്പോ ഈ പൈസയെ കുറിച്ച് സംസാരിച്ചാലും എനിക്ക് ദേഷ്യം കയറിവരും.നിങ്ങളുടെ പാടു നോക്കി പോ എന്നു പറഞ്ഞു, അഖില്‍ പറഞ്ഞു.

താന്‍ ലക്ഷ്മിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ സഹായിക്കാന്‍ ആരുമില്ലാത്ത അമ്മയും മകളും നാട്ടുകാരെ മൊത്തം, പോലീസുകാരെയും വക്കീലന്മാരെയും ചീത്ത വിളിച്ച് നടക്കുന്ന അമ്മ. അമ്മയുടെ ജീവിതം സിനിമയെടുക്കേണ്ടതാണെന്നും അഖില്‍ പറയുന്നു. സ്വന്തം കേസ് വാദിക്കാന്‍ വേണ്ടി 45 മത്തെ വയസില്‍ എല്‍എല്‍ബിക്ക് പോയി സെക്കന്റ് ക്ലാസില്‍ പാസായവരാണ്.

അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പവര്‍ഫുള്‍ ലേഡിയാണ്. പക്ഷേ ആ പവര്‍ഫുള്‍ ലേഡിയെ ഞാന്‍ ഇങ്ങനെയിട്ട് വട്ടം കറക്കി, അഖില്‍ പറഞ്ഞു. തന്നോട് അമ്മയ്ക്ക് ആദ്യം വലിയ സ്നേഹമായിരുന്നുവെന്നും അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+