Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ആ സംഭവത്തെക്കുറിച്ച് മനസ്സുതുറന്ന് സുചിത്ര'; അഖിലിന് പറയാനുള്ളത് ഇത്

ബി​ഗ് ബോസ് മലയാളം സീസൺ 4 ന് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. സീസൺ 4 ൽ ബി​ഗ് ബോസിനകത്ത് ഒരുപാട് സൗഹൃദങ്ങൾ രൂപപ്പെട്ടിരുന്നു. അതിൽ ഇപ്പോഴും സൗഹൃദം തുടർന്നുപോകുന്ന മൂന്ന് പേരാണ് സൂരജും സുചിത്രയും അഖിലും. സുചിത്രയും അഖിലും പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു.

പക്ഷേ, തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് ഇവർ പറഞ്ഞിരുന്നു. ഇപ്പോൾ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറയുകയാണ് മൂന്ന് പേരും. സുചിത്രയുടെ എടുത്ത് ചാട്ടത്തെക്കുറിച്ചും അഖിലിന്റെ മുൻകോപത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ ഇവർ പറയുന്നു.

Bigg boss

സുചിത്ര ചില തീരുമാനങ്ങൾ പെട്ടെന്ന് എടുത്തുകളയുമെന്നാണ് അഖിൽ പറയുന്നത്. ഇവള് ചില തീരുമാനങ്ങൾ പെട്ടെന്ന് എടുത്തുകളയും ആ സമയത്ത് പറഞ്ഞാൽ മണ്ടേൽ കയറില്ല. കുറച്ച് കഴിയുമ്പോൾ സ്വയമേ മനസ്സിലാകും അന്ന് പറഞ്ഞതാണ് ശരിയെന്ന്. ചില കാര്യങ്ങൾ ആലോചിച്ച് ചെയ്യണമെന്ന് പറയാറില്ലേ. ഞാൻ ഭയങ്കരമായി ചിന്തിച്ച്, ഓവർതിങ്ക് ചെയ്ത് തീരുമാനം എടുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ഇവരും ചിന്തിച്ച് കറക്ട് ആയ കാര്യം ചെയ്യണമെന്ന് ഞാൻ വിചാരിക്കാറുണ്ട്. സുചിത്ര ചാടിക്കയറി തീരുമാനം എടുക്കാറുണ്ട് എന്നാണ് അഖിൽ പറഞ്ഞത്.

അതേ സമയം അഖിലിന്റെ മുൻകോപം ചിലപ്പോൾ പണയായിട്ടുണ്ടോ എന്ന ചോദ്യത്തിന് എപ്പോഴും എന്നാണ് സുചിത്രയും സൂരജും പറഞ്ഞത്. അപ്പുറത്തുകൂടി പോകുന്ന ഏണിയെ വിളിച്ച് വരുത്തി അടി ഉണ്ടാക്കുമെന്നാണ് സുചിത്ര പറയുന്നത്. സൗഹൃദത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു സമൂഹത്തിന്റെ കൂടെയാണ് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന ചോദ്യത്തിന് അതെ എന്നാണ് മൂന്ന് പേരും പറഞ്ഞത്.

ആൺ - പെൺ സൗഹൃദത്തെ അങ്ങനെ കാണാൻ ബുദ്ധിമുട്ടാണ് കുറേ പേർക്ക്. എന്നാൽ കുറേപേർ മാറുന്നുണ്ട്. എന്നാൽ കുറെ പേർ അതിനെ വേറെ രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ട്. ഒന്നുകിൽ അവർ മാറണം, അല്ലെങ്കിൽ നമ്മൾ കണ്ടില്ലാന്ന് വെയ്ക്കണം സുചിത്ര പറയുന്നു.
ഒരു ആണും പെണ്ണും നിന്ന് സംസാരിക്കുമ്പോൾ അവർ കൂട്ടുകാരാണ് എന്ന് പറയാനല്ല അവർക്ക് ഇഷ്ടം. അവർ തമ്മിൽ എന്തോ കണക്ഷൻ ഉണ്ടെന്ന് പറയാനാണ് അഖിൽ പറയുന്നു.

സീരിയൽ ഇനി ചെയ്യില്ലെന്ന് സുചിത്ര പറഞ്ഞ പ്രസ്താവന തെറ്റായിപ്പോയോ എന്ന ചോദ്യത്തിന് ഇനി ചെയ്യില്ലെന്ന് താൻ പറഞ്ഞിട്ടില്ല എന്നാണ് സുചിത്ര പറഞ്ഞത്. ഇപ്പോൾ നിലവിൽ ചെയ്യുന്നില്ലെന്നാണ് പറഞ്ഞ്. ഇനി ചെയ്യത്തേയില്ല എന്ന് പറഞ്ഞിട്ടില്ല. തത്ക്കാലം ചെയ്യുന്നില്ല, കുറച്ച് മൂവിസൊക്കെ വരുന്നത് കൊണ്ട് കുറച്ച് കാലം സിനിമയായിരിക്കുമെന്നാണ്. ഇനിയൊരിക്കലും സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞിട്ടില്ല, സുചിത്ര പറഞ്ഞു.

മലൈക്കോട്ടെ വാലിബനിലേക്ക് ലാലേട്ടൻ പറഞ്ഞിട്ടല്ല എത്തിയത് എന്നാണ് സുചിത്ര പറയുന്നത്. ലിജോ സാർ ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനാണെന്നും ലിജോ സാർ എല്ലാ സീസണും കാണാറുണ്ടെന്നും സുചിത്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+