'എനിക്കൊരു മാറ്റവുമില്ല'; ബിഗ് ബോസിന് ശേഷം ഭാര്യയ്ക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ് അഖിൽ
ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരമായിരുന്നു അഖിൽ മാരാർ. ഷോയുടെ തുടക്കത്തിൽ തന്നെ അഖിൽ ആയിരിക്കും ഈ സീസണിൽ വിജയിക്കുക എന്ന് ആരാധകർ പറഞ്ഞിരുന്നു. അങ്ങനെയാണ് സംഭവിച്ചതും. ഈ സീസണിൽ വിജയം സ്വന്തമാക്കിയത് അഖിൽ ആയിരുന്നു. ബിഗ് ബോസിനകത്ത് പല വിവാദങ്ങളും ഉണ്ടായിരുന്നുവെങ്കിലും മത്സരം അവസാനത്തിലേക്ക് എത്തുമ്പോഴേക്കും അഖിലിന് ആരാധകർ കൂടി.
താൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഖിൽ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് കാരണം ആയിരുന്നു. പക്ഷേ ബിഗ് ബോസിന്റെ അവസാന ഘട്ട ടാസ്ക്കിൽ മത്സരാർത്ഥികളുടെ കുടുംബം എത്തുന്ന ഒരു ടാസ്ക്കുണ്ടായിരുന്നു. ഈ ടാസ്ക്കിൽ അഖിലിന്റെ മക്കളും ഭാര്യയും എത്തിയതോടെ ഇവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം പ്രേക്ഷർക്ക് വ്യക്തമായി ഇതോടെ അഖിലിനോട് ദേഷ്യം പതിയെ കുറയുകയും ചെയ്തു.

ബിഗ് ബോസിന് പുറത്തിറങ്ങിയ അഖിലിന് വലിയ സ്വീകരണം ആണ് ലഭിച്ചത്. അഖിലിനോടുള്ള ഇഷ്ടം ആരാധകർക്ക് അഖിലിന്റെ ഭാര്യ ലക്ഷ്മിയോടും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അഖിലിന്റെ ഭാര്യ രാജലക്ഷ്മി. ഇപ്പോൾ ഭാര്യയെ കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആവുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ ലക്ഷ്മിയെ കുറിച്ച് പറയുന്നത്. ലക്ഷ്മിയുടെ മാറ്റത്തെ കുറിച്ചായിരുന്നു ചോദ്യം.
വളരെ തമാശകലർന്ന ഉത്തരമായിരുന്നു അഖിൽ പറഞ്ഞത് പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം ഇവൾക്കുണ്ട്. അതിന് ഇടയിൽ ഞാൻ നന്നായിട്ട് കൊടുക്കുന്നുണ്ട്. ഇച്ചിരി ജാഡയൊക്കെ കാണിക്കുന്നുോണ്ടോ എന്ന് എനിക്ക് തന്നെ സംശയമാണ്. ഇൻസ്റ്റഗ്രാമെടുക്കും.
ഏതെങ്കിലും റീൽസ് കാണുമല്ലോ. ഏതെങ്കിലും കാണാൻ കൊള്ളാവുന്ന പെണ്ണുകൾ തയ്ക്കുകയാണെങ്കിൽ ഉടനെ അവൾക്ക് തയ്യൽ മെഷീൻ വേണം. എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് മറ്റൊരാളുടെ ലൈഫ് നോക്കി ജീവിക്കുന്നത്, എന്നാണ് അഖിൽ പറഞ്ഞത്.
അടുത്തിടെ അഖിൽ മിനി കൂപ്പർ വാങ്ങിയിരുന്നു. ഇതേ കുറിച്ചും അഖിൽ പറയുന്നുണ്ട്. ഇവൾ ഒരു ദിവസം മംമ്ത മോഹൻദാസിന് മിന കൂപ്പർ ഉണ്ടല്ലോ നിങ്ങളെന്താ എനിക്ക് വാങ്ങിത്തരാത്തത് എന്ന് ചോദിച്ചു. എനിക്കും ഭയങ്കര ഇഷ്ടമുള്ള വണ്ടിയാണ്. അഖിൽ പറഞ്ഞു.ബിഗ് ബോസിന് ശേഷം തനിക്കൊരു മാറ്റവും വന്നിട്ടില്ലെന്നും അന്നും ഇന്നും ഒരുപേലെയാണെന്നും അഖിൽ പറഞ്ഞു.












Click it and Unblock the Notifications