'ഇത് ബിഗ്ബോസിൽ എത്തിയപ്പോഴായിരുന്നു എനിക്ക് ഭയങ്കര ഗുണം ചെയ്തത്' ; തുറന്നുപറഞ്ഞ് അഖിൽ
ബിഗ്ബോസ് മലയാളം സീസൺ 5 ൽ പങ്കെടുത്ത ശേഷമാണ് അഖിൽ മാരാരിന് ആരാധകർ കൂടിയത്. മത്സരം തുങ്ങിയ ദിവസം മുതൽ അവസാനം വരെ അഖിൽ തന്നെയായിരുന്നു മുന്നിൽ. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ അഖിൽ ബിബി മലയാളം 5 ന്റെ വിജയം സ്വന്തമാക്കി. പെട്ടെന്ന് ദേഷ്യപ്പെടുകയും തോന്നുന്നതൊക്കെ പറയുകയും ചെയ്യുന്ന സ്വഭാവക്കാരനായ അഖിലിനോട് തുടക്കത്തിൽ പ്രേക്ഷകർക്ക് അത്ര താല്പര്യം തോന്നിയിരുന്നില്ല.
അഹങ്കാരിയായിട്ടാണ് അഖിലിനെ പ്രേക്ഷകർ ആദ്യം കണ്ടത്. എന്നാൽ മത്സരം മുന്നോട്ട് പോകുന്നതിന് അനുസരിച്ച് അഖിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട വ്യക്തിയായി. ബിഗ് ബോസിന് പുറത്തിറങ്ങുമ്പോഴേക്കും ആരാധകർ ഇരട്ടിക്കുകയും ചെയ്തു. വൻ സ്വീകാര്യതയാണ് അഖിലിന് ബിഗ്ബോസിന് പുറത്തുവന്നപ്പോൾ ലഭിച്ചത്. അഖിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ അഖിൽ പങ്കുവെച്ച വീഡിയോയാണ് ആരാധകർക്കിടയിൽ ചർച്ച.

പൊതുവേ അഖിൽ അഹങ്കാരിയാണ് എന്ന് വിമർശനം ഉയർന്നുവരാറുണ്ട്. ഈ വിമർശനത്തിന് ഉള്ള മറുപടിയാണ് അഖിൽ വ്യക്തമാക്കുന്നത്. എം ടി വ്ലോഗിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ ഇക്കാര്യത്തെക്കുറി തുറന്നുപറയുന്നത്. പലപ്പോഴും നമ്മൾ നമ്മുടെ ശരികൾക്ക് വേണ്ടി വാദിക്കുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്കും അവരുടെ ശരികളുണ്ട്.
ആ ശരിയും എന്റെ ശരികളും തമ്മിൽ അടി നടക്കും. ഇത് ബിഗ്ബോസിൽ എത്തിയപ്പോഴാണ് എനിക്ക് ഭയങ്കര ഗുണം ചെയ്തത്. കാരണം എന്നോട് അടിയുണ്ടാക്കിയവരൊക്കെ തോൽക്കുകയും ഞാൻ ജയിക്കുകയും ചെയ്തു. നാട്ടിൽ ആയിരുന്നു ഞാൻ എപ്പോഴും പരാജയപ്പെട്ടുകാെണ്ടിരുന്നത്. എന്റെ ശരികളെ അടിച്ചമർത്തിക്കൊണ്ടേയിരുന്നു. പക്ഷേ ഒരു തേർഡ് പാർട്ടി എപ്പോഴും നമ്മളെ കാണാൻ ഉണ്ടായിരുന്നു.
ആരാണ് ശരി എന്ന് അവർ തീരുമാനിച്ചു., യഥാർത്ഥത്തിൽ ഇതിന്റെ വിധികർത്താക്കൾ പുറത്ത് നിന്നുള്ളവരാണല്ലോ. ഞാൻ ഇപ്പോഴും അങ്ങനെയാണ് ഞാൻ എല്ലാവരോടും പറയുന്ന കാര്യമാണ്. ബിഗ് ബോസിലെന്ന പോലെ ജീവിക്കുക. കാരണം, നമ്മൾ എന്തുകൊണ്ടാണ് തെറ്റ് ചെയ്യുന്നത് എന്ന് അറിയാമോ? ആരും കാണാൻ ഇല്ലാത്തത് കാെണ്ടാണ്.
ഞാൻ താങ്കളോട് ഒരു സംസാരിച്ചിട്ട് താങ്ങളുടെ സുഹൃത്തിനോട് ഞാൻ എന്താണ് സംസാരിച്ചത് എന്ന് താങ്കൾ കേൾക്കാത്തിടത്തോളം കാലം ഞാൻ നല്ലവനായിരിക്കും. ഞാൻ കുറ്റമാണോ പറഞ്ഞതെന്നൊന്നും താങ്കൾ അറിയുന്നില്ല. ഇതൊക്കെ കാണാൻ ദൈവമുണ്ടെന്ന് ഞാൻ എപ്പോഴും ചിന്തിച്ചുകൊണ്ടിേയിരിക്കും. കാണാൻ ഒരു തേർഡ് പാർട്ടി ഉണ്ട്. എവിടെയോ ഇരുന്നൊരാൾ കാണുന്നുണ്ട് അത് കൊണ്ട് മര്യാദകേട് കാണിക്കരുത് അഖിൽ പറഞ്ഞു.












Click it and Unblock the Notifications