ഒടുവില്‍ അഖില്‍ അത് സ്വന്തമാക്കി; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം; 'മാരാരിസത്തിന്റെ മറ്റൊരു ലെവല്‍'
ബിഗ്‌ബോസ് മലയാളം സീസൺ 5 അവസാനിച്ച് കുറച്ച് നാളുകൾ കഴിഞ്ഞെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷം അറിയാൻ ആരാധകർക്ക് ഇപ്പോഴും ആവേശമാണ്. സോഷ്യൽമീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ താരങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന വ്യക്തിയാണ് അഖിൽ മാരാർ.
സീസൺ തുടങ്ങിയപ്പോൾ തന്നെ അഖിലായിരിക്കും വിജയിക്കുക എന്ന് പ്രേക്ഷകർക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു. കാര്യങ്ങൾ അങ്ങനെ തന്നെ നടന്നു. അഖിൽ തന്നെ ബിഗ്‌ബോസിന്റെ വിജയി ആയി. ഇപ്പോൾ താരം തന്റെ ജീവിതത്തിലെ ഒരു സന്തോഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. വിശദമായി അറിയാം..

തന്റെ ജിവിതത്തെക്കുറിച്ച് അഖിൽ ബിഗ്‌ബോസിൽ പറഞ്ഞിട്ടുണ്ട്. വളരെ സാധാരണക്കാരനാണ് അഖിൽ. പ്രയത്‌നം കൊണ്ടാണ് അഖിൽ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ഇപ്പോൾ അഖിൽ എറണാകുളത്ത് ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്.
ഈ സന്തോഷമാണ് അഖിൽ ആരാധകരെ അറിയിച്ചത്. താൻ വാടകയ്ക്ക് താമസിച്ചുകൊണ്ടിരിക്കുന്ന കാക്കനാട്ടെ ഫ്‌ളാറ്റാണ് വാങ്ങിയതെന്നും 3 ബിച്ച് കെ ഫ്‌ളാറ്റിന്റെ ഇന്റിരിയർ വർക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അഖിൽ പറഞ്ഞു.
'ജീവിതത്തിൽ ഒരു സെന്റ് ഭൂമി സ്വന്തമായി മേടിക്കുമെന്ന് കരുതിയ ആളല്ല ഞാൻ. മരിച്ചാൽ ആറടി മണ്ണ് വേണം എന്നതിനാൽ ഒരു സെന്റ് ഭൂമി സ്വന്തമാക്കാനുള്ള സാഹചര്യം ഉണ്ടാവുമ്പോൾ അത് ചെയ്യണമെന്നൊക്കെ മുൻപ് ഞാൻ തമാശ മട്ടിൽ പറഞ്ഞിരുന്നു', അഖിൽ പറഞ്ഞു.
ഫേസ്ബുക്കിൽ ലൈവിലാണ് അഖിൽ ഇക്കാര്യം പറഞ്ഞത്. അടുത്തിടെ വാങ്ങിയ കാറിനെക്കുറിച്ചും അഖിൽ പറഞ്ഞു. വോൾവോയുടെ എസ് 90 മോഡൽ ആണ് അഖിൽ അടുത്തിടെ വാങ്ങിയത്. 2020 മോഡൽ വാഹനമാണ് അഖിൽ സ്വന്തമാക്കിയത്. എക്‌സ് ഷോറൂം മോഡലിന് 90 ലക്ഷത്തിൽ ഏറെ വില വരുന്ന വാഹനമാണ് ഇത്.
ബിഗ്‌ബോസിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും താരം പറഞ്ഞു. അതുപോലെ ഉദ്ഘാടനത്തിന് വലിയ പൈസ വാങ്ങുന്നുവെന്ന് ചിലർ പരാതി പറയുന്നതായും അഖിൽ പറഞ്ഞു. 'ഒരുപാട് പരിപാടികൾക്ക് പോകാൻ താൽപര്യമില്ല.
എനിക്ക് ഞാനിടുന്ന ഒരു വിലയുണ്ട്. അത് തരാൻ ആരെയും നിർബന്ധിക്കുന്നില്ല'. ഒരുപാട് സിനിമാ പ്രോജക്റ്റുകൾ വരുന്നുണ്ടെന്നും അതിൽ ഏതൊക്കെ അനൗൺസ് ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അഖിൽ പറഞ്ഞു.
പരസ്യങ്ങൾ ചെയ്യില്ലെന്ന് മുൻപ് പറഞ്ഞിട്ടുള്ളതിനെക്കുറിച്ചും അഖിൽ വ്യക്തമാക്കി. 'ബോധ്യപ്പെടാത്ത പരസ്യങ്ങൾ ചെയ്യില്ലെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എനിക്ക് ബോധ്യമാകുന്ന പ്രോഡക്റ്റുകളുടെ പരസ്യങ്ങളിൽ അഭിനയിക്കാൻ തടസമില്ല', അഖിൽ പറഞ്ഞു.












Click it and Unblock the Notifications