Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർ എന്ന കഥാപാത്രം തിരശ്ശീലയിൽ അവതരിപ്പിച്ച് ആരാധകരെ സൃഷ്ടിച്ച മനുഷ്യൻ അല്ല ഞാൻ'; കുറിപ്പുമായി അഖിൽ

ബി​ഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. തുടക്കം മുതൽക്ക് തന്നെ അഖിൽ ആയിരുന്നു മുന്നിട്ട് നിന്നത് അതുകൊണ്ട് തന്നെ ഈ സീസണിൽ വിജയി ആവുക അഖിലാണെന്ന് പ്രേക്ഷകർ നേരത്തെ ഉറപ്പിച്ച കാര്യമാണ്.

അതുപോലെ തന്നെയാണ് നടന്നത്, അഖിൽ മാരാർ തന്നെയാണ് ബി​ഗ് ബോസ് മലയാളം സീസൺ 5 ന്റെ വി‍ജയി ആയത്. പ്രേക്ഷകരുടെ വൻ പിന്തുണയാണ് അഖിലിന് ലഭിച്ചത്. ബി​ഗ് ബോസിന് പുറത്ത് വന്ന അഖിലിന് വലിയ സ്വീകരണവും ലഭിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ അഖിൽ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

bb

ഇപ്പോൾ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. അഖിൽ മാരാർ എന്ന കഥാപാത്രം തിരശ്ശീലയിൽ അവതരിപ്പിച്ചു ആരാധകരെ സൃഷ്ടിച്ച മനുഷ്യൻ അല്ല താനെന്നും നിലപാടുകൾ കൊണ്ട് ശത്രുക്കളെ മാത്രം സമ്പാദിച്ച അഖിലിനെ ഉള്ളിൽ നന്മയും സത്യവും ഉള്ള ഒരു കൂട്ടം ജനങ്ങൾ സ്നേഹിച്ചതിൻ്റെ തിരിച്ചറിഞ്ഞതിൻ്റെ ഫലമാണ് തനിക്ക് ലഭിച്ച സ്വീകാര്യത എന്നും അഖിൽ കുറിച്ചു.

കഴിഞ്ഞ ദിവസം തന്നെ കാണാൻ എത്തിയ ഒരു യുവാവിനൊപ്പം ഉള്ള ഫോട്ടോയും അഖിൽ പങ്കുവെച്ചു. എന്നെ ഞെട്ടിച്ച എൻ്റെ അനിയൻ ഇവനാണ്.. ഇരു കൈകളും ഒരു കാലും നഷ്ട്ടപെട്ട എൻ്റെ ചക്കരയ്ക്ക് ഈ ചേട്ടൻ്റെ ഒരായിരം സ്നേഹം...ഉമ്മ, എന്നാണ് അഖിൽ കുറിച്ചത്.

അഖിൽ മാരാർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:

അഖിൽ മാരാർ എന്ന കഥാപാത്രം തിരശ്ശീലയിൽ അവതരിപ്പിച്ചു ആരാധകരെ സൃഷ്ടിച്ച മനുഷ്യൻ അല്ല ഞാൻ..നിലപാടുകൾ കൊണ്ട് ശത്രുക്കളെ മാത്രം സമ്പാദിച്ച അഖിലിനെ ഉള്ളിൽ നന്മയും സത്യവും ഉള്ള ഒരു കൂട്ടം ജനങ്ങൾ സ്നേഹിച്ചതിൻ്റെ തിരിച്ചറിഞ്ഞതിൻ്റെ ഫലമാണ് എനിക്ക് ലഭിച്ച സ്വീകാര്യത..
നിങ്ങളുടെ സ്നേഹമാണ് എൻ്റെ ട്രോഫി..

കഴിഞ്ഞ ദിവസം പത്തനം തിട്ടയിൽ എന്നെ കാണാൻ വന്നവരിൽ എന്നെ ഞെട്ടിച്ച എൻ്റെ അനിയൻ ഇവനാണ്.. ഇരു കൈകളും ഒരു കാലും നഷ്ട്ടപെട്ട എൻ്റെ ചക്കരയ്ക്ക് ഈ ചേട്ടൻ്റെ ഒരായിരം സ്നേഹം...ഉമ്മ... സൗന്ദര്യം ആരോഗ്യവും മനസിന് ഉണ്ടെങ്കിൽ അവരെക്കാൾ വലുതായി ഈ ഭൂമിയിൽ മറ്റാരുമില്ല... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാംസകൾ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+