'ഞങ്ങള് റിക്വസ്റ്റ് ചെയ്യാൻ വന്നതാ, കുറേ നേരമായി ഇവൾ പറയുന്നു'; ഭാര്യയ്ക്കൊപ്പം വീഡിയോയുമായി അഖിൽ
ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയാണ് അഖിൽ മാരാർ. തുടക്കത്തിൽ അഖിലിനോട് പലർക്കും ഇഷ്ടക്കേട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ആ ഇഷ്ടക്കേട് മാറുകയായിരുന്നു. കാരണം താൻ എങ്ങനെയാണോ അങ്ങനെ തന്നെയായിരുന്നു അഖിൽ ബിഗ് ബോസ് വീടിനുള്ളിൽ നിന്നത്.
ബിഗ് ബോസിനകത്ത് അഖിലിന് ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകളും വിമർശനവും കേൾക്കേണ്ടി വന്ന ഒരു സംഭവം ആയിരുന്നു ഭാര്യയെ താൻ അടിച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ. ബിഗ് ബോസിനകത്ത് മാത്രമല്ല പുറത്തും അഖിലിന് എതിരെ വിമർശനം ഉയർന്നു. എന്നാൽ ബിഗ് ബോസിന്റെ അവസാനഘട്ടത്തിൽ എത്തിയപ്പോൾ ഫാമിലി ടാസ്‌ക്കിൽ അഖിലിന്റെ ഭാര്യയും മക്കളും വന്നതോടെ ഈ വിമർശനം ഇല്ലാതായി.

Pc: Instagram Rajalkshmi
കാരണം പ്രേക്ഷകർ ഏറ്റെടുത്ത എപ്പിസോഡായിരുന്നു അഖിലിനെ കാണാൻ ഭാര്യയും മക്കളും കാണാനായി എത്തിയ എപ്പിസോഡ്. ഇവർ തമ്മിലുള്ള അടുപ്പം ആ ഒറ്റ എപ്പിസോഡിൽ നിന്ന് വ്യക്തമായിരുന്നു. അഖിലിനെ കുറിച്ച് ലക്ഷ്മിക്ക് പറയാൻ നല്ല കാര്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പുറത്ത് വന്നതിന് ശേഷവും ഇവർ പല ഇന്റർവ്യൂകളിലും ഒരുമിച്ചാണ് പോയത്.
പലപ്പോഴും ഇതും വിമർശിക്കപ്പെട്ടിരുന്നു. അഖിൽ ഭാര്യയെ താഴ്ത്തിപ്പറയുന്നു എന്ന തരത്തിലൊക്കെയായിരുന്നു ആരോപണങ്ങൾ. എന്നാൽ ഇതൊന്നും ഇവരുടെ സന്തോഷത്തെ ബാധിച്ചതേയില്ല. അഖിലിനോട് കാണിക്കുന്ന അതേ സ്‌നേഹം ആരാധകർ ലക്ഷ്മിക്കും നൽകി.
അഖിലിനെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മിയും. മക്കൾക്കൊപ്പം ഉള്ള വീഡിയോയും ഡാൻസ് വീഡിയോയുമൊക്കെ ലക്ഷ്മി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ അഖിലിനൊപ്പം ഉള്ള ഒരു സ്റ്റോറിയാണ് ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അഖിലാണ് ഈ വീഡിയോയിൽ കാര്യങ്ങൾ പറയുന്നത്.
' ഫ്രണ്ട്‌സ് ഈ വാഴ നനയ്ക്കുമ്പോൾ ചീര നനയുക എന്ന് കേട്ടിട്ടില്ലേ.. അതേ പോലെ എന്റെ സൈഡിൽ കൂടെ നിന്ന് ഫോളോവേഴ്‌സിനെ ഉണ്ടാക്കിയവളാണ് ഇവള്, ഇപ്പോൾ എനിക്ക് ഫോളോവേഴ്‌സ് ഇല്ല.. ഇവൾക്കാണ് എല്ലാ ഫോളോവേഴ്‌സും.
100 പേരുകൂടെ ഫോളോ ചെയ്താൽ ഇവൾക്ക് ഒരു ലക്ഷം ഫോളോവേഴ്‌സാകും. ഞങ്ങൾ റിക്വസ്റ്റ് ചെയ്യാൻ വന്നതാ. കുറേ നേരമായി പറയുന്നു നൂറ് പേര് കൂടെ ഫോളോ ചെയ്താൽ 100 കെ അടിക്കുമെന്ന്. എന്നാൽ 100 പേരൊന്ന് ഫോളോ ചെയ്യോ.. കഷ്ടം ഉണ്ട് ..പാവം , ഒകെ,'' എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications