Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദിറയ്ക്കൊപ്പം വീഡിയോയുമായി അഖിൽ; കമന്റുമായി ശോഭയും..അർത്ഥം മനസ്സിലാവാതെ ആരാധകർ!

ബിഗ് ബോസ് മലയാളം സീസൺ 5 അവസാനിച്ചിട്ട് മാസങ്ങളായി. പക്ഷേ ആരാധകർ ഇപ്പോഴും തങ്ങളുടെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്. താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

സീസൺ 5 ൽ ഏറ്റവും ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. അഖിൽ തന്നെയാണ് ഈ സീസണിന്റെ വിജയി ആയതും. അഖിലും ശോഭയും തമ്മിലുള്ള കോമ്പോയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒരു ടോം ആന്റ് ജെറി കോമ്പോയായിരുന്നു അഖിലിന്റേയും ശോഭയുടേയും.

bigg boss

പുറത്ത് വലിയ രീതിയിൽ ഈ കോമ്പോ ആഘോഷിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം ഇവർ ഒരുമിച്ച് ഉള്ള ഫോട്ടോസൊന്നും പുറത്തുവന്നിരുന്നില്ല, മറ്റ് മത്സരാർത്ഥികളൊക്കെ ഒരുമിച്ച് പല അവസരങ്ങളിൽ ഒത്തുചേർന്നിരുന്നിരുന്നെങ്കിലും അഖിലും ശോഭയും ഒരുമിച്ച് വന്നതേയില്ലായിരുന്നു.

ഇതിന് പിന്നാലെ ഇവരുടെ ആരാധകർ ചോദ്യങ്ങളുമായി വന്നിരുന്നു. അഖിലും ശോഭയും തമ്മിൽ ദേഷ്യത്തിലാണോ, ബിഗ്‌ബോസ് വീടിനകത്തെ തർക്കങ്ങൾ പുറത്തേക്ക് കൊണ്ടുവന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആരാധകർ ചോദിച്ചത്, എന്നാൽ ഇപ്പോൾ അഖിൽ പങ്കുവെച്ച വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുകയാണ് ശോഭ.

നാദിറക്കുട്ടിക്കൊപ്പം എന്ന ക്യാപ്ഷനോടെ നാദിറയ്‌ക്കൊപ്പം ഉള്ള വീഡിയോ ആണ് അഖിൽ പങ്കുവെച്ചത്. വളരെ രസകരമായ ഒരു വീഡിയോ ആണ്. നമസ്‌ക്കാരം ഞാൻ നാദിറ, ഇത് അഖിൽ മാരാർ എന്ന് പറഞ്ഞുകൊണ്ടാണ് നാദിറ വീഡിയോ തുടങ്ങുന്നത്.

അപ്പോൾ നിനക്ക് എന്താടീ വേണ്ടത് എന്ന് അഖിൽ തമാശയായി ചോദിക്കുന്നുണ്ട്. ഒന്നും വേണ്ട ഗയ്‌സ് ഞങ്ങൾ ഒരുപാട് കാലത്തിന് ശേഷം ആണ് കാണുന്നത് എന്നാണ് നാദിറ പറഞ്ഞത്. എന്നാൽ നാദിറയ്ക്ക് തന്നെ കൊണ്ട് ഡാൻസ് കളിപ്പിക്കണം എന്ന് അഖിൽ പറയുന്നു. ബിഗ്‌ബോസ് വീട് മിസ് ചെയ്യുന്നുവെന്നും ഞങ്ങൾ എല്ലാവരും കൂടി ബിഗ്‌ബോസിലേക്ക് പോവുകയാണെന്നുമൊക്കെ അഖിൽ പറയുന്നുണ്ട്. ഈ വീഡിയോയ്ക്ക് താഴെയാണ് ശോഭ കമന്റ് ചെയ്തിരിക്കുന്നത്.

ദേവിയേ ഇനി ഇതും കാണാണോ? എന്നായിരുന്നു ശോഭയുടെ കമൻറ് ജുനൈസും കമന്റ് ചെയ്തിട്ടുണ്ട്. ശോഭയുടെ കമന്റ് നിരവധിപേരാണ് മറുപടി നൽകയിരിക്കുന്നത്. ശോഭേച്ചി കൂടെ വേണ്ടതായിരുന്നു, അഖിലിനൊപ്പം റീൽസ് ചെയ്യുമോ. ചേച്ചി അഖിലേട്ടന്റെ കൂടെ ഒരു വീഡിയോ ഇടൂ, ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം നിങ്ങളുടെ ഒന്നിച്ചുള്ള നല്ലൊരു ഫോട്ടോ പോലും കണ്ടിട്ടില്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+