നാദിറയുടെ വീട്ടിൽ അഖിൽ എത്തി; ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം മനോഹരമായ നിമിഷം; ചിത്രങ്ങൾ വൈറൽ
ബിഗ്‌ബോസ് മലയാളം സീസൺ 5 മറ്റ് സീസണുകളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. ഇത്തവണ എല്ലാ മത്സരാർത്ഥികൾ തമ്മിലും നല്ലൊരു സൗഹൃദം ബിഗ്‌ബോസിനകത്ത് ഉണ്ടായിരുന്നു. ഉഗ്രൻ വഴക്കുകൾ ഉണ്ടായിട്ടുണ്ടെങ്കിലും മത്സരത്തിന്റെ ഭാഗമായി മാത്രമാണ് മത്സരാർത്ഥികൾ കണ്ടിരുന്നത്.
വ്യക്തിപരമായി ആരും അതൊന്നും എടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ സീസണുകളിൽ ഉണ്ടായിരുന്നത് പോലെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന കണ്ടന്റുകൾ ഉണ്ടായിരുന്നില്ല. തുടക്കം മുതൽ തന്നെ ഈ പരാതി പ്രേക്ഷകർ ഉയർത്തിയിരുന്നു. അഖിൽ മാരാർ ഉള്ളത് കൊണ്ട് മാത്രമാണ് ഈ സീസൺ കാണുന്നതെന്ന് പലരും പറഞ്ഞു.

പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ അഖിൽ തന്നെയായിരുന്നു ഈ സീസണിലെ വിജയി ആയി മാറിയതും. അഖിലിനെ പോലെ തന്നെ ബിഗ്‌ബോസ് വീടിനെ രസകരമാക്കി മാറ്റിയ മറ്റൊരു മത്സരാർത്ഥിയായിരുന്നു നാദിറ. ടിക്കറ്റ് ടു ഫിനാലയിലൂടെ ആദ്യം ഗ്രാന്റ് ഫിനാലയിലേക്ക് എത്തിയതും നാദിറ ആയിരുന്നു.
എന്നാൽ ഫൈനലിൽ നാദിറ ഉണ്ടായിരുന്നില്ല, പണപ്പെട്ടി ടാസ്‌ക്കിൽ ഏഴര ലക്ഷം വാങ്ങി നാദിറ പുറത്തുപോവുകയായിരുന്നു. എങ്കിലും ആരാധകർക്ക് നാദിറയോട് ഉള്ള ഇഷ്ടം കുറഞ്ഞില്ല. അഖിലും നാദിറയും ഷിജുമൊക്കെ തമ്മിൽ നല്ല സ്‌നേഹത്തിലായിരുന്നു, ആ സ്‌നേഹം പുറത്തും തുടരുകയാണ്.
നാദിറയേയും നാദിറയുടെ കുടുംബത്തേയും കാണാൻ അഖിൽ എത്തിയിരിക്കുയാണ്. അഖിൽ തന്റെ മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ നാദിറ തന്നെയാണ് പങ്കിട്ടത്. അഖിലേട്ടനും എന്റെ കുടുംബത്തിനൊപ്പമുള്ള അവിസ്മരണീയമായ നിമിഷം എന്നാണ് ചിത്രത്തിന് നാദിറ നൽകിയ ക്യാപ്ഷൻ.
നിരവധിപേരാണ് ചിത്രത്തിന് കമന്റമായി എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം നാദിറ ഉമ്മയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. ബിഗ്‌ബോസിനകത്ത് നിന്ന് മാതൃദിനത്തിൽ എഴുതിയ കത്ത് ഉമ്മയ്ക്ക് നേരിട്ട് നൽകാൻ പറ്റിയ സന്തോഷമാണ് നാദിറ പങ്കുവെച്ചിരുന്നത്. കുടുംബവുമായി അകന്നുകഴിഞ്ഞിരുന്ന നാദിറ ബിഗ്‌ബോസിൽ വന്നതിന് ശേഷമാണ് വീണ്ടും ഒന്നിച്ചത്.
ഫാമിലി ടാസക്കിൽ നാദിറയുടെ സഹോദരിയായിരുന്നു വന്നത്. ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയാൽ താൻ ആദ്യം പോകുന്നത് തന്റെ വീട്ടിലേക്ക് ആയിരിക്കുമെന്ന് നാദിറ പറഞ്ഞിരുന്നു. "ബിഗ്‌ബോസ് ഹൗസിൽ വെച്ച് മാതൃദിനത്തിൽ ഈ കത്തെഴുതുമ്പോൾ ഞാൻ കരുതിയിരുന്നില്ല ജീവിതത്തിൽ ഈ കത്ത് നേരിട്ട് എന്നെങ്കിലും ഏല്പിക്കാൻ കഴിയുമെന്ന്.
ഞാൻ സ്വപ്നത്തിൽ അല്ല യാഥാർഥ്യത്തിൽ ആണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അത്രമേൽ സന്തോഷത്തിലാണ്, എന്നാണ് ഉമ്മയുടെ ചിത്രം പങ്കിട്ട് നാദിറ കുറിച്ചത്. നാദിറക്ക് വീണ്ടും വീട്ടിൽ പോകാൻ സാധിച്ചതിലുള്ള സന്തോഷം കമൻുകളിലൂടെ നിരവധിപേർ പ്രകടിപ്പിച്ചിരുന്നു.
ഇപ്പോൾ അഖിൽ കൂടിപോയ്പ്പോൾ എല്ലാവരും സന്തോഷം ഇരട്ടിക്കുകയും ചെയ്തു. അഖിൽ ഒന്നാം സ്ഥാനത്തും നാദിറ രണ്ടാം സ്ഥാനത്തും എത്താനാണ് തങ്ങൾ ആഗ്രഹിച്ചത് എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും പറഞ്ഞത്. നാദിറയുടെ വീട്ടിൽ അഖിൽ എത്തിയപ്പോൾ ഇരുവരുടേയും ആരാധകർ ഹാപ്പിയായി












Click it and Unblock the Notifications