Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർക്ക് ജാഡ, പല തവണ ഫോൺ വിളിച്ചു പക്ഷേ'; തുറന്നടിച്ച് ബിഗ് ബോസ് താരം ഏയ്ഞ്ചലിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ വെച്ച് സഹമത്സരാർത്ഥികളുമായി തുടക്കത്തിൽ അത്ര അടുപ്പം പുലർത്തിയിരുന്ന മത്സരാർത്ഥിയായിരുന്നില്ല ഏയ്ഞ്ചലിൻ. എന്നാൽ പിന്നീട് പലരും ഏയ്ഞ്ചലിന്റെ അടുത്ത സുഹൃത്തുക്കളായി മാറി. ഈ സൗഹൃദങ്ങളിൽ ചിലത് പക്ഷേ ബിഗ് ബോസിന് ശേഷം തനിക്ക് തുടർന്ന് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ലെന്ന് പറയുകയാണ് ഇപ്പോൾ താരം. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ മാരാർ അടക്കമുള്ളവരുമായി തനിക്ക് ബന്ധമില്ലെന്ന് ഏയ്ഞ്ചലിൻ പ്രതികരിച്ചത്.

ബിഗ് ബോസിൽ നിന്നും ഇറങ്ങി യാതൊരു കോൺടാക്ടും ഇല്ലാത്ത ആൾ അഖിൽ മാരാറാണ്. പുള്ളിക്ക് വലിയ ജാഡയായി. പലരും എന്നോട് ഇത് പറഞ്ഞിട്ടുമുണ്ട്. പല വാട്സ് ആപ് മെസേജുകളും ഞാൻ അയച്ചിരുന്നു. പുള്ളിയോട് സംസാരിക്കാൻ വേണ്ടിയൊന്നുമല്ല. ഞാൻ ബിബിയിൽ ഉണ്ടായിരുന്നതിനാൽ അഖിലിന്റെ നമ്പർ എന്നോട് ചിലർ ചോദിച്ചിരുന്നു ആളുമായി സിനിമയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനായിരുന്നു അത്.

akhil-1

ഏയ്ഞ്ചലിൻ ആണ് എന്ന് പറഞ്ഞ് ഫോൺ വിളിച്ചു, മെസേജ് അയച്ചു ഒക്കെ ചെയ്തു. പല തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പിന്നെ മനസിലായി വേണ്ട എന്ന്. അഖിൽ മെസേജ് അയച്ചില്ലെങ്കിലും എനിക്ക് ഒന്നുമില്ല. ഞാൻ അടുത്ത് ബസിൽ പോയപ്പോൾ ഒരാൾ വന്ന് സംസാരിച്ചു. അഖിൽ ജയിക്കണമെന്ന് വിചാരിച്ച് അദ്ദേഹത്തെ പിന്തുണച്ചാളാണ് ഞങ്ങൾ ഇപ്പോൾ വേണ്ടയെന്ന തോന്നൽ ഉണ്ട് പലർക്കും എന്ന് ആൾ പറഞ്ഞു. അൽപൻമാർ അർധരാത്രി കുടചൂടും അതുപോലെയാണെന്നൊക്കെ പറഞ്ഞു.

ഹനാനെ എനിക്ക് ഇഷ്ടമല്ല, കണ്ണെടുത്താൽ കണ്ടൂട. ഷോയിൽ ആയിരുന്നപ്പോൾ പ്രശ്നമൊന്നുമില്ല. പക്ഷേ ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോശ്‍ എനിക്ക് എതിരായി അവൾ എന്തൊക്കെയോ സംസാരിച്ചിരുന്നു. എനിക്കെതിരെ സ്റ്റോറിയൊക്കെ ഇട്ടു. പല മെസേജുകളും എനിക്കയച്ചു. അങ്ങനെ ഞാൻ ബ്ലോക്ക് ചെയ്തു.

എനിക്ക് ഡയറക്ട് കോൺടാക്ട് ഉള്ളത് മനീഷ ചേച്ചിയുമായിട്ടാണ്. ബിഗ് ബോസിൽ വെച്ച് അടിയായിരുന്നുവെങ്കിലും അവർ ശരിക്കും വളരെ നല്ല വ്യക്തിയാണ്. ദേവുവുമായി കുറച്ച് പ്രശ്നങ്ങളൊക്കെ ആയി. ആദ്യം ദേവു ഇൻസ്റ്റഗ്രാമിൽ എന്നെ ഇങ്ങോട്ട് ഫോളോ ചെയ്തിരുന്നു. എന്നിട്ട് ഞാൻ തിരിച്ച് ഫോളോ ചെയ്തു. എന്നാൽ പിന്നീട് എന്നെ ആള് അൺഫോളോ ചെയ്തു. ഇതോടെ ഇങ്ങനെയാണോ ഫോളേവേഴ്സിനെ ഉണ്ടാക്കിയതെന്ന് ചോദിച്ച് ഞാൻ മെസേജ് അയച്ചു. എന്നോട് ഒന്ന് പോടിയെന്നായിരുന്നു മറുപടി. പോടിയെന്നൊക്കെ വീട്ടിൽ പോയി വിളിക്ക് പുല്ലേയെന്ന് ഞാൻ മെസേജ് അയച്ചു. പുല്ലോ വൈക്കോലോ എന്നൊക്കെ പറഞ്ഞ് മെസേജ് അയച്ചു, പിന്നെ എനിക്ക് വലിയ താത്പര്യം തോന്നിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+