'ഈ ഒരു കാര്യം ചോദിച്ച് ഇനിയാരും എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യരുത്'; ഏയ്ഞ്ചലിൻ
സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകിയ യുവനടി താനല്ലെന്ന് നടി ഏയ്ഞ്ചൽ മരിയ. സിനിമ രംഗത്ത് നിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെക്കുറിച്ച് സംസാരിക്കുന്നതെന്നും ദയവ് ചെയ്ത് ഈ വിഷയുമായി ബന്ധപ്പെട്ട് ആരും വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യരുതെന്ന് ഏയ്ഞ്ചൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഒമർ ലുവിനെതിരെയുള്ള ഈ കേസ് കള്ളക്കേസാണെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും ഏയ്ഞ്ചലിൻ പറയുന്നു.
വളരെ ഗൗരവമുള്ള വിഷയം സംസാരിക്കാനാണ് ഈ വീഡിയോ ചെയ്യുന്നതെന്നും ഒമർ ഇക്കയുടെ വിഷയം എല്ലാവരും അറിഞ്ഞുകാണുമെന്ന് വിശ്വസിക്കുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ ഇക്കാര്യത്തെക്കുറിച്ച് ഒരു സ്റ്റോറി ഇട്ടിരുന്നുവെന്നും ഈ വിഷയത്തെ പറ്റി കുറച്ചധികം സംസാരിക്കാനുണ്ടെന്നും താരം പറയുന്നു.

ഇപ്പോഴത്തെ സീസൺ മഴയും ഇടിവെട്ടും ഒക്കെ ഉള്ളതായാതിനാൽ വീട്ടിലെ കറണ്ട് പോവുകയും ഫോണിൽ ചാർജ് ഇല്ലാതെ വരുന്ന അവസ്ഥയുമൊക്കെ ഉണ്ടാവാറുണ്ട്. ഇത്തരമൊരു ഗൗരവമുള്ള വിഷയം സംസാരിക്കുമ്പോൾ സമാധാനപരമായ സാഹചര്യം ആവശ്യമാണെന്നും അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത് നീണ്ടുപോയതെന്നും താരം പറയുന്നു.
ഒരഞ്ചാറ് ദിവസമായി എനിക്ക് നിരന്തരം ഫോൺ കോളുകൾ വന്നുകാെണ്ടിരിക്കുകയാണ്. അതല്ലാതെ ഇൻസ്റ്റഗ്രാമിലും വാട്സ് ആപ്പിലും കുറെ മെസേജും വരുന്നുണ്ട്. കൂടാതെ സിനിമയിലുള്ള പല നിർമ്മാതാക്കൾ, സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ, തിരക്കഥാകൃത്തുകൾ ഇവരൊക്കെ വിളിച്ച് ചോദിക്കുന്ന ചോദ്യമിതാണ്.
ഒമറിക്കക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനാണോ, എന്ന്. ഞാൻ തിരിച്ച് ചോദിക്കുന്ന ചോദ്യം ഇതാണ് എന്തുകൊണ്ടാണ് എന്നെ പറയാൻ കാരണം. ആ കേസ് കൊടുത്ത യുവ നടി നല്ല സമയം സിനമയിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവർ എന്നോട് ഇക്കാര്യം വിളിച്ച് ചോദിക്കുന്നതെന്ന്. മാത്രമല്ല ഒമറിക്കയ്ക്ക് ആ നടിയുമായി നല്ല അടപ്പമുണ്ടെന്നാണ് സംസാരം. ഇതൊക്കെ കൂടി കേൾക്കുമ്പോൾ എന്നെയാണ് എല്ലാവർക്കും ഓർമ വരിക എന്നാണ് പറയുന്നത്.
സത്യത്തിൽ ഒമറിക്കയ്ക്കെതിരെ കേസ് കൊടുത്ത യുവനടി താനല്ലെന്നും തനിക്ക് അന്നും ഇന്നും ഒമറിക്കയോട് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ടെന്നും ഏയ്ഞ്ചലിൻ പറയുന്നു. ഒരു നല്ല സിനിമ സംവിധായകൻ എന്നതിലുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് തനിക്ക് ഒമറിക്കയെന്നും താരം പറയുന്നു. ഈ ഒരു കാര്യം ചോദിച്ച് ഇനി ആരും എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യരുത്, വ്യക്തിപരമായി തന്നെ അത് ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ഏയ്ഞ്ചലിൻ പറഞ്ഞു.
ഒമർ ഇക്ക അങ്ങനെയൊരൾ അല്ല, ഒരു നല്ല മനുഷ്യനാണ്. ആളുകൾ പലതും തെറ്റിദ്ധരിച്ചിരിക്കുന്നതാണ്. ഒരു വല്യേട്ടൻ കുഞ്ഞനുജത്തി ബന്ധമാണ് ഞങ്ങൾക്കിടയിൽ ഉള്ളത്. പുള്ളിക്കെതിരെ വന്നിരിക്കുന്ന ഈ കേസ് കള്ളക്കേസ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളും ഉണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ പറ്റില്ല. സത്യം എന്നത് പുറത്ത് വരും. ഏയ്ഞ്ചലിൻ പറയുന്നു.












Click it and Unblock the Notifications